in , ,

വി​ഴി​ഞ്ഞം പ​ദ്ധ​തി​യി​ല്‍ വി​ട്ടു​വീ​ഴ്ചയില്ല; അ​ദാ​നി ഗ്രൂപ്പിൽ നിന്ന് പിഴ ഈടാക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം ( Vizhinjam ) തുറമുഖ പദ്ധതിയില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് മന്ത്രി കന്നപ്പള്ളി രാമചന്ദ്രന്‍ നിയമസഭയില്‍ വ്യക്തമാക്കി. പദ്ധതി പൂര്‍ത്തിയാക്കാന്‍ കാലതാമസം നേരിട്ടാല്‍ അദാനി ഗ്രൂപ്പില്‍നിന്നു പിഴ ഈടാക്കുമെന്നും അദ്ദേഹം അറിയിച്ചു.

വിഴിഞ്ഞം പദ്ധതിയുടെ കാലാവധി നീട്ടി നല്‍കണം എന്ന അദാനി ഗ്രൂപ്പിന്റെ കത്ത് സഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി.

വിഴിഞ്ഞം പദ്ധതിയുടെ കരാര്‍ കാലവധി നീട്ടാനുള്ള അദാനി ഗ്രൂപ്പിന്‍റെ ന്യായവാദങ്ങള്‍ അംഗീകരിക്കില്ലെന്നും സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തിയാക്കാനാകുമെന്നാണ് സര്‍ക്കാരിന്‍റെ പ്രതീക്ഷയെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ഓഖി ദുരന്തം നിര്‍മാണ പ്രവര്‍ത്തനത്തിന് തടസമായെന്ന് ചൂണ്ടിക്കാട്ടി വിഴിഞ്ഞം തുറമുഖ പദ്ധതി സമയബന്ധിതമായി തീരില്ലെന്ന് സൂചിപ്പിച്ച് അദാനി ഗ്രൂപ്പ് വിഴിഞ്ഞം സീപോര്‍ട്ട് ലിമിറ്റഡിന് കത്തു നല്‍കിയിരുന്നു.

ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഡ്രഡ്ജര്‍ തകര്‍ന്നതായും ഓഖിയെ തുടർന്നുണ്ടായ നാശനഷ്ടങ്ങള്‍ക്ക് തുറമുഖ ഉപകമ്പനി 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദാനി ഗ്രൂപ്പിന്റെ കത്തില്‍ പറഞ്ഞിരുന്നു.

ഡിസംബറിൽ പദ്ധതി തീർന്നില്ലെങ്കിൽ ദിവസം 12 ലക്ഷം രൂപ വീതമാണ് കമ്പനി സർക്കാരിന് നൽകേണ്ടി വരിക. 1460 ദിവസങ്ങള്‍ കൊണ്ട് തുറമുഖത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്നാണ് കരാര്‍ വ്യവസ്ഥ.

Leave a Reply

Your email address will not be published. Required fields are marked *

Alencherry , Syro Malabar Church, Alanchery, high court, cancelled, case, Alanchery, Syro Malabar sabha, supreme court, petition , land, sale, case, advice, High court, Syro Malabar Church, land row, facebook post, Kerala Syro Malabar Church, priests, pope, market price, allege, land, Kochi, price, stamb duty, tax, financial irregularities, land dealings, top officials, church,Jacob Thomas, 

സഭയുടെ ഭൂമി ഇടപാട്: സുപ്രീം കോടതിയില്‍ ഹൈക്കോടതി വിധിക്കെതിരെ ഹര്‍ജി

Zuckerberg , facebook, sorry, data breach storm, cambridge analytica, breach, app, US, election, president, Trump, India, European union, Britain, CEO

വിവരങ്ങള്‍ ചോര്‍ന്നു; കുറ്റസമ്മതവുമായി ഫെയ്‌സ്ബുക്ക് സിഇഒ സുക്കർബർഗ്