in , ,

വിഴിഞ്ഞം പദ്ധതി: നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ അദാനി ഗ്രൂപ്പിന് നോട്ടീസയച്ചു

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ( Vizhinjam port ) പദ്ധതി നടത്തിപ്പിന്‍റെ ചുമതല വഹിക്കുന്ന അദാനി ഗ്രൂപ്പിനെതിരെ സംസ്ഥാന സര്‍ക്കാര്‍ കടുത്ത നിലപാട് സ്വീകരിച്ചു. നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് കേരള സർക്കാർ അദാനി കമ്പനിയ്ക്ക് നോട്ടീസയച്ചു.

സമയ പരിധിക്കുള്ളില്‍ നിശ്ചിത തുക ചിലവാക്കാത്തതിനാല്‍ 18.96 കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. എന്നാൽ ഇതിനോട് അദാനി ഗ്രൂപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ കരാര്‍ പ്രകാരമുളള നിര്‍മാണപുരോഗതി ഉണ്ടായിട്ടില്ലെന്ന് വിലയിരുത്തിയതിനെ തുടർന്നാണ് അദാനി ഗ്രൂപ്പിന് കേരള സര്‍ക്കാര്‍ നോട്ടീസ് അയച്ചത്.

വിഴിഞ്ഞം തുറമുഖ പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കഴിയില്ലെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നേരത്തെ തന്നെ നിയമസഭയെ അറിയിച്ചിരുന്നു. ഓഖി ദുരന്തമുണ്ടാക്കിയ നാശനഷ്ടങ്ങളും പാറക്ഷാമവുമാണ് പദ്ധതി വൈകാൻ കാരണമെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു.

അതിനാൽ വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന് അദാനി ഗ്രൂപ്പ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഡ്രഡ്ജര്‍ തകര്‍ന്നതിനാൽ തുറമുഖത്തിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അദാനി ഗ്രൂപ്പ് സര്‍ക്കാരിനെ സമീപിച്ചത്. എന്നാൽ സര്‍ക്കാര്‍ അനുകൂല നിലപാട് കൈക്കൊണ്ടില്ല.

വിഴിഞ്ഞം പദ്ധതിയുടെ കരാര്‍ പ്രകാരമുള്ള കാലവധി കഴിഞ്ഞുള്ള ഓരോ ദിവസത്തിനും 12 ലക്ഷം രൂപ വീതം അദാനി ഗ്രൂപ്പ് സംസ്ഥാന സര്‍ക്കാരിനു നഷ്ടപരിഹാരം നല്‍കണമെന്നാണ് വ്യവസ്ഥ.

1460 ദിവസങ്ങള്‍ കൊണ്ട് തുറമുഖത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്നാണ് കരാര്‍ വ്യവസ്ഥ. ഡിസംബറിൽ പദ്ധതി തീർന്നില്ലെങ്കിൽ പ്രതിദിനം 12 ലക്ഷം രൂപ വീതം കമ്പനി സർക്കാരിന് നൽകണമെന്നാണ് വ്യവസ്ഥയുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Maya Kodnani , Naroda Patiya case, Gujart HC, acquits, Babu Bajrangi, punishment, former minister,  gynecologist , former Minister of State for Women and Child Development in the Government of Gujarat,Gujarat riots, 

ന​രോ​ദ പാ​ട്യ കേസ്: മായ കോഡ്​നാനിയെ വെറുതെ വിട്ടു; ബജ്രംഗിയുടെ ശിക്ഷ ശരിവച്ചു

Indore, baby, rape, murder, Madya pradesh,

ഇൻഡോറിൽ ബാലഹത്യ; രാജ്യത്തെ ഞെട്ടിച്ച് കൂടുതൽ പീഡന വാർത്തകൾ