in , ,

വി​ഴി​ഞ്ഞം: ചർച്ച വിജയിച്ചു; സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: വിഴിഞ്ഞം (Vizhinjam) അന്താരാഷ്ട്ര തുറമുഖ (port) നിര്‍മ്മാണ പ്രദേശത്ത് മത്സ്യത്തൊഴിലാളികൾ നടത്തി വന്ന സമരം (strike) ഒത്തുതീർപ്പായി. ജില്ലാ കളക്ടർ (collector) കെ.വാസുകിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.

ചര്‍ച്ച വിജയമെന്ന് എം.വിന്‍സെന്റ് എം.എല്‍.എ അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരം ഈ മാസം മുപ്പതിനകം കൊടുത്തു തീര്‍ക്കുമെന്നും ബാക്കി കാര്യങ്ങള്‍ സര്‍ക്കാര്‍ തീരുമാനിക്കുമെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

ഇതോടെ കഴിഞ്ഞ പതിനൊന്ന് ദിവസമായി തുടരുന്ന സമരം അവസാനിപ്പിക്കാൻ തീരുമാനമായി. ചർച്ച തൃപ്തികരമായിരുന്നുവെന്ന് സമരസമിതി നേതാക്കൾ വെളിപ്പെടുത്തി.

സമരം ഒത്തുതീർപ്പായതോടെ 10 ദിവസമായി മുടങ്ങിക്കിടക്കുന്ന തുറമുഖ നിർമ്മാണ പ്രവർത്തനങ്ങൾ പുന:രാരംഭിക്കും. ഈ മാസം 24നാണ് പുനരധിവാസ പാക്കേജ് ഉടൻ നടപ്പാക്കണമെന്നാവശ്യപ്പെട്ട് വിഴിഞ്ഞം പാരിഷ് കൗൺസിലിന്റെ നേതൃത്വത്തിൽ സമരം ആരംഭിച്ചത്.

തുറമുഖ നിർമാണപ്രവർത്തങ്ങൾ തടസ്സപ്പെടുത്തി ഉപരോധസമരം ആരംഭിച്ചതിനെ തുടർന്ന് തുറമുഖ നിർമ്മാണ പ്രവർത്തനങ്ങൾ മുടങ്ങിയിരുന്നു. സമരം തുടർന്നാൽ കടുത്ത പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് ഇൻറലിജൻസ് റിപ്പോർട്ടും ഉണ്ടായിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ഗെയില്‍ വിരുദ്ധ സമരം: നവംബര്‍ ആറിന് സര്‍വ്വകക്ഷി യോഗം

Krishna Sobti , Jnanpith Award

കൃഷ്ണ സോബ്തിയ്ക്ക് ഭാരതീയ ജ്ഞാനപീഠ പുരസ്‌കാരം