Vodafone, football season,
in

ലോകകപ്പ്: ഗോളാരവ മത്സരവുമായി വോഡഫോണ്‍

കൊച്ചി: ഫുട്‌ബോള്‍ സീസണ്‍ (Football season) ആഘോഷമാക്കാന്‍ കൊച്ചിയിലെ മറൈന്‍ ഡ്രൈവില്‍ വരിക്കാര്‍ക്കായി വോഡഫോണ്‍ (Vodafone) ഗോളാരവ മത്സരമൊരുക്കി. ഏറ്റവും ഉച്ചത്തില്‍ ‘ഗോള്‍’ എന്ന് ആഹ്ലാദാരവം മുഴക്കുന്നവര്‍ക്കായി വ്യത്യസ്ത സമ്മാനങ്ങള്‍ നല്‍കുന്നതായിരുന്നു മത്സരം.

‘ഗോള്‍’ ശബ്ദത്തിന്റെ തീവ്രത അളക്കുന്നതിനായി ഒരു സ്മാര്‍ട്ട് ഫോണ്‍ മാതൃകയിലുള്ള ടിവി സ്‌ക്രീന്‍ വോഡഫോണ്‍ ഒരുക്കി. ഇതില്‍ മത്സരാർത്ഥികള്‍ അവരുടെ പേരും ഫോണ്‍ നമ്പറും കുറിച്ചുവച്ചു. ശേഷം സ്‌ക്രീനിനു മുന്നിലെ മൈക്രോഫോണില്‍ ‘ഗോള്‍’ എന്ന് ഉച്ചത്തില്‍ മുഴക്കുകയായിരുന്നു.

ശബ്ദത്തിന്റെ തീവ്രത അളക്കപ്പെടുകയും അത് സ്‌ക്രീനില്‍ തെളിയുകയും ചെയ്തു. ബ്രാന്‍ഡഡ് ഫോട്ടൊ ഫ്രെയിം, സര്‍ട്ടിഫിക്കറ്റ്, വോഡഫോണ്‍ സൂപ്പര്‍നെറ്റ് 4ജിയില്‍ ഒരു മണിക്കൂര്‍ സൗജന്യ ഡാറ്റ തുടങ്ങിയവയായിരുന്നു സമ്മാനങ്ങള്‍.

കൊച്ചിക്ക് പുറമെ കോഴിക്കോടും മലപ്പുറത്തും വോഡഫോണ്‍ ഇത്തരത്തില്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചു.
ഫുട്‌ബോള്‍ സീസണിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുവാനായി സംഘടിപ്പിച്ച ഗോളാരവം മത്സരങ്ങളോടുള്ള പ്രതികരണം മലയാളികളുടെ ഫുട്‌ബോള്‍ പ്രേമം വിളിച്ചോതുന്നതായിരുന്നു എന്ന് വോഡഫോണ്‍ കേരള ബിസിനസ് ഹെഡ് അജിത് ചതുര്‍വേദി പറഞ്ഞു.

ഫുട്‌ബോളും കേരളവും തമ്മില്‍ ഇഴപിരിയാത്ത ബന്ധമാണുള്ളത്. മലയാളികളുടെ വൈകാരികതകൂടി കണക്കിലെടുത്താണ് വോഡഫോണ്‍ കൊച്ചിയിലും കോഴിക്കോട്ടും മലപ്പുറത്തും ഇത്തരമൊരു മത്സരം സംഘടിപ്പിക്കുന്നത്. ഇതിന് വോഡഫോണ്‍ വരിക്കാരില്‍നിന്ന് ലഭിക്കുന്ന പിന്തുണ ആവേശകരമാണെന്നും അജിത് ചതുര്‍വേദി കൂട്ടിച്ചേര്‍ത്തു.

കാണികള്‍ക്കെല്ലാം സംഘാടകര്‍ വോഡഫോണ്‍ ബ്രാന്‍ഡഡ് ക്യാപുകള്‍ സമ്മാനമായി നല്‍കി. മത്സരത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും സ്വന്തം ഫോട്ടൊ പതിച്ച ബ്രാന്‍ഡഡ് ഫോട്ടൊ ഫ്രെയിമുകള്‍ നല്‍കി. യോഗ്യതാ മാനദണ്ഡം കടന്നവര്‍ക്കെല്ലാം സര്‍ട്ടിഫിക്കറ്റുകളും നല്‍കി. ഏറ്റവും തീവ്രതയില്‍ ഗോളാരവംമുഴക്കിയ വിജയികള്‍ക്കുള്ള ഒരു മണിക്കൂര്‍ അണ്‍ലിമിറ്റഡ് ഡാറ്റയും നല്‍കി.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Rajdhani , Air India, tickets, fly, proposal,

രാജധാനിയിൽ സീറ്റ് ലഭിക്കാത്തവർക്ക് യാത്ര എയർ ഇന്ത്യയിൽ

Home ,Green Building,construction,technologies , materials ,

പച്ചയണിയട്ടെ ഇനി നിങ്ങളുടെ ഭവനങ്ങൾ