Vodafone Play
in

വോഡാഫോണ്‍ പ്ലേയിൽ ഇനി ഹോളിവുഡും ബോളിവുഡും ലഭ്യം

കൊച്ചി: ഏഷ്യയിലെ ആദ്യത്തെ വീഡിയോ-ഓണ്‍-ഡിമാന്‍ഡ് സേവന ദാതാക്കളായ എച്ച്ഒഒക്യു (ഹൂക്ക്)വുമായി വോഡഫോണ്‍ (vodafone)  ഇന്ത്യ സഹകരിക്കുന്നു. ആയിരക്കണക്കിന് ഹോളിവുഡ്, ബോളിവുഡ് സിനിമകളും മറ്റ് ജനപ്രിയ പരമ്പരകളും വോഡഫോണ്‍ പ്ലേയിലൂടെ (vodafone play) ഇനി ഉപഭോക്താക്കള്‍ക്ക് മൊബൈല്‍ ഫോണില്‍ ലഭ്യമാകും.

ലൈവ് ടിവി, ജനപ്രിയ ഷോകള്‍, പുതിയ സിനിമകള്‍, സംഗീത വീഡിയോകള്‍ തുടങ്ങിയ നിരവധി പരിപാടികള്‍ അടങ്ങിയ വോഡഫോണിന്റെ നോണ്‍ സ്റ്റോപ്പ് വിനോദ കേന്ദ്രമാണ് വോഡാഫോണ്‍ പ്ലേ. ഇന്ത്യക്കാരുടെ പരിഗണനയിലുള്ള പ്രഥമ വിനോദ കേന്ദ്രമായി മാറുകയാണ് മൊബൈല്‍ ഫോണെന്ന് ഈയിടെ നടത്തിയ ഒരു പഠന റിപ്പോര്‍ട്ട് പറയുന്നു.

2017 ജനുവരിക്കും മാര്‍ച്ചിനുമിടയില്‍ മാത്രം ആളുകള്‍ സ്മാര്‍ട്ട്‌ഫോണില്‍ ചെലവിടുന്ന സമയത്തില്‍ 16 ശതമാനം കുതിപ്പുണ്ടായെന്ന് റിപ്പോര്‍ട്ട് പറയുന്നു. സോഷ്യല്‍ മീഡിയ, വിനോദ ആപ്പുകള്‍ എന്നിവയ്ക്കാണ് ഏറെ ഡിമാന്‍ഡ്. ഹൂക്കുമായി സഹകരിക്കുന്നതോടെ വോഡഫോണ്‍ പ്ലേ വരിക്കാര്‍ക്ക് ഇനി ബിഗ് ബാംഗ് തിയറി, ആരോ, ദി വാംപയര്‍ ഡയറീസ്, ഗോഥം, സൂപ്പര്‍ഗേള്‍, ഫ്രണ്ട്‌സ്, ദി ഫ്‌ളാഷ് തുടങ്ങിയ പ്രമുഖ അമേരിക്കന്‍ ഷോകള്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ കാണാം.

ഇതിനു പുറമെ മികച്ച ബോളിവുഡ്, ഹോളിവുഡ് ഹിറ്റുകളും അധിക ചാര്‍ജൊന്നും നല്‍കാതെ വോഡഫോണ്‍ പ്ലേയില്‍ കാണാം. ഹൂക്കുമായുള്ള സഹകരണത്തിലൂടെ വോഡഫോണ്‍ പ്ലേയില്‍ നിലവാരമുള്ള കൂടുതല്‍ പരിപാടികള്‍ തെരഞ്ഞെടുക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. വോഡഫോണ്‍ വരിക്കാര്‍ക്ക് ആഗോള തലത്തില്‍ അംഗീകാരം നേടിയിട്ടുള്ള സിനിമകളും ടെലിവിഷന്‍ പരിപാടികളും എപ്പോള്‍ വേണമെങ്കിലും എവിടെയും ലഭ്യമാകും.

Leave a Reply

Your email address will not be published. Required fields are marked *

mumbai blast,

മുംബൈ സ്ഫോടനം: രണ്ടു പ്രതികൾക്ക് വധശിക്ഷ

ആദരാഞ്ജലി