volcano eruption , Japan, Mt. Shinmoedake ,Kagoshima ,Miyazaki ,  Japan Meteorological Agency,JMA
in , ,

തെക്കുപടിഞ്ഞാറന്‍ ജപ്പാനിൽ അഗ്നിപർവ്വത സ്‌ഫോടനം; വ്യോമ ഗതാഗതം തടസ്സപ്പെട്ടു

ടോക്യോ: തെക്കുപടിഞ്ഞാറന്‍ ജപ്പാനിൽ സ്ഥിതി ചെയ്യുന്ന ഷിന്‍മോഇഡാകെ എന്ന അഗ്‌നിപര്‍വതത്തിൽ വീണ്ടും സ്‌ഫോടനം ( volcano eruption ). ഇന്ന് രാവിലെയാണ് കഗോഷിമ, മിയാസാക്കി മേഖലയില്‍ സ്ഥിതി ചെയ്യുന്ന അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചത്.

പ്രദേശിക സമയം രാവിലെ 9.09 മണിക്കാണ് അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചതെന്ന് ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അഗ്‌നിപര്‍വ്വതത്തില്‍ നിന്ന് 2,300 അടി ഉയരത്തിലേക്ക് പുകയും ചാരവും വമിക്കുകയാണ്.

ജപ്പാന്റെ പടിഞ്ഞാറൻ മേഖലയിൽ ശക്തമായ ഭൂചലനം ഉണ്ടായി ഒരാഴ്ച തികയവെയാണ് ഇപ്പോൾ അഗ്നിപർവ്വത സ്‌ഫോടനമുണ്ടായത്. ജപ്പാന്റെ തലസ്ഥാനമായ ടോക്യോയിൽ നിന്ന് 985 കിലോ മീറ്റർ അകലെയാണ് ഇപ്പോൾ സ്ഫോടനം നടന്ന അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്നത്.

ഇന്നുണ്ടായ അഗ്നിപർവ്വത സ്ഫോടനത്തിൽ ആളപായമോ കെട്ടിടങ്ങളുടെ നാശനഷ്‌ടമോ സംഭവിച്ചിട്ടില്ലെന്നും എന്നാൽ മിയിയേസാകി, കാഗോഷിമ എന്നീ വിമാനത്താവളങ്ങളുടെ പ്രവർത്തനത്തെ അഗ്നിപർവ്വത സ്ഫോടനം സാരമായി ബാധിച്ചതായും റിപ്പോർട്ടുണ്ട്.

ഒരു കിലോമീറ്ററിലേറെ വിസ്‌തൃതിയിൽ ചാരവും പുക പടലവും പടരുന്നതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ ഏപ്രിൽ അഞ്ചിന് സമാനമായ രീതിയിൽ ഈ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Melania Trump's jacket , controversy,migrant children I really don't care, do u?,,separated ,parents,First lady, Mexico, US, America

കുടിയേറ്റ ക്യാമ്പിലെ കുഞ്ഞുങ്ങളെ കാണാനെത്തിയ മെലാനിയ ജാക്കറ്റ് വിവാദത്തിൽ

Yusuff Ali MA, Lulu Group, China, signed, retail, export, import, business, 

വൻ നിക്ഷേപ പദ്ധതിയുമായി ലുലു ചൈനയിൽ; ധാരണാപത്രത്തിൽ ഒപ്പിട്ടു