in ,

വൗസ്റ്റേ ആപ്പിലൂടെ ഇനി കേരളത്തിലെവിടെയും ഹോട്ടല്‍ റൂം ബുക്കിംഗ് അതിലളിതം

തിരുവനന്തപുരം: കേരളത്തിലെവിടെയും ഹോട്ടല്‍ ബുക്കിംഗ് സാധ്യമാക്കുവാനായി വൗസ്റ്റേ ആപ്പ് ( VOWSTAY App ) പുറത്തിറക്കി. സ്‌പെഷ്യലിറ്റി സ്റ്റേയ്‌സ് എന്ന വിഭാഗത്തില്‍ നിന്ന് നൂറുകണക്കിന് സവിശേഷമായ മുറികള്‍ തിരഞ്ഞെടുത്തു ബുക്ക് ചെയ്യാന്‍ യാത്രികര്‍ക്ക് സാധിക്കുന്ന തരത്തിലാണ് വൗസ്റ്റേ ഒരുക്കിയിട്ടുള്ളത്.

ന്യായമായ നിരക്കുകളില്‍ ബജറ്റ്, കംഫര്‍ട്, പ്രീമിയം, ലക്ഷ്വറി ഹോട്ടല്‍ മുറികള്‍ ബുക്ക് ചെയ്യുന്നതിന് ഉപഭോക്താക്കളെ പ്രാപ്തരാക്കുന്നതിനു പുറമെ, ഹോട്ടല്‍, റിസോര്‍ട്, ഹോം സ്റ്റേ എന്നിവ സഞ്ചാരികളുടെ സൗകര്യമനുസരിച്ച് തിരഞ്ഞെടുക്കുന്നതിനുള്ള സംവിധാനവും വൗസ്റ്റേ ആപ്പ് അവതരിപ്പിക്കുന്നുണ്ട്.

പ്രസിദ്ധമായ ഡയറക്ട് പബ്ലിഷേഴ്സിന്റെ ഭാഗമായ തിരുവനന്തപുരം ആസ്ഥാനമായുള്ള വൗസ്റ്റേ സ്‌പെഷ്യലിറ്റി സ്റ്റേയ്‌സ് പുറത്തിറക്കിയ ആപ്പില്‍ കേരളത്തിലുടനീളം ലഭ്യമായിട്ടുള്ള സ്‌പെഷ്യലിറ്റി സ്റ്റേ സൗകര്യങ്ങളെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്. തന്മൂലം യാത്രക്കാര്‍ക്ക് തങ്ങളുടെ താത്പര്യാര്‍ത്ഥമുള്ള ഹോട്ടലുകള്‍ അനായാസമായി തിരഞ്ഞെടുക്കാവുന്നതാണ്.

വൗസ്റ്റേ അപ്ലിക്കേഷന്റെ മാതൃ സ്ഥാപനമായ ഡയറക്ട് പബ്ലിഷേഴ്‌സ് കഴിഞ്ഞ 17 വര്‍ഷങ്ങളായി ടെലിഫോണ്‍ ഡയറക്ടറികള്‍, യെല്ലോ പേജുകള്‍, വാണിജ്യ/ വ്യവസായ ഡയറക്ടറികള്‍ പബ്ലിഷ് ചെയ്യുന്ന കമ്പനിയാണ്.

സംസ്ഥാനത്തുടനീളം ഇതിനോടകം പ്രശസ്തമായ ഈ ഉത്പന്നങ്ങള്‍ ടൂറിസം വകുപ്പ്, തിരുവനന്തപുരം യെല്ലോ പേജസ്, കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ടൂറിസം ഡയറക്ടറി (കെ എസ് ഐ ഡി സി സഹകരണത്തോടെ) എന്നിവയുമായി ചേര്‍ന്ന് ടൂറിസം കേരള പോലെയുള്ള വിശ്വസനീയമായ ഡയറക്ടറികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ആപ്പ് ഉപയോഗിച്ച് സ്ഥിരമായി ഹോട്ടല്‍ ബുക്ക് ചെയ്യുന്നവര്‍ക്കും ആപ്പ് ഷെയര്‍ ചെയ്യുന്നവര്‍ക്കും 50 ലക്ഷം രൂപയുടെ സൗജന്യ ഹോട്ടല്‍ റൂമുകള്‍ വൗസ്റ്റേ സജ്ജമാക്കിയിട്ടുണ്ട്.
വൗസ്റ്റേ ആപ്പ് പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ആപ്പ് സ്റ്റോറിന്റെ ലോഞ്ച് ഉടന്‍ നടക്കും.

vowstay

ആമുഖ ഓഫറായി തിരഞ്ഞെടുക്കപ്പെട്ട 200 ഹോട്ടലുകളില്‍ വിപണി വിലയില്‍ നിന്നും 65 ശതമാനം കിഴിവ് കമ്പനി നല്‍കുന്നു. മുന്‍കൂര്‍ ബുക്കിംഗ് നടത്തുന്നവര്‍ക്ക് ഓഫറുകള്‍ നല്‍കപ്പെടും.

കേരളത്തിലെ 650-ഓളം ടൂറിസ്റ്റ് കേന്ദ്രങ്ങളെപ്പറ്റിയുള്ള സമ്പൂര്‍ണ വിവരങ്ങള്‍ ഈ ആപ്പില്‍ ലഭ്യമാക്കുന്നു എന്നതാണ് വൗസ്റ്റേ ആപ്പിന്റെ മുഖ്യ സവിശേഷതയെന്ന് വൗസ്റ്റേയ്‌സ് സ്‌പെഷ്യലിറ്റി സ്റ്റേയ്‌സ് ഡയറക്ടര്‍ ജെബി ഐസക് മുട്ടുവേലില്‍ അഭിപ്രായപ്പെട്ടു.

ഒരു സഞ്ചാരിക്ക് ജില്ലാ അടിസ്ഥാനത്തില്‍ കേരളത്തിലെ എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളും കണ്ടറിയുവാന്‍ സാധിക്കുമെന്നും അവയുടെ ചിത്രങ്ങളും വിശദമായ വിവരണവും ഉള്‍പ്പെടുത്തിയാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ 650 ടൂറിസ്റ്റ് കേന്ദ്രങ്ങളും ഗൂഗിള്‍ മാപ്പുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും അതിനനുസൃതമായി ഏതൊരാള്‍ക്കും തന്റെ ലക്ഷ്യസ്ഥാനം സുഗമമായി കണ്ടെത്താന്‍ ഈ ആപ്പ് വഴി സാധിക്കുമെന്നും കൂടാതെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ക്ക് സമീപമുള്ള ഹോട്ടല്‍ ബുക്കിംഗ് ലഭ്യതയും ആപ്പ് പ്രദാനം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

മികച്ച നിരക്കില്‍ മികവാര്‍ന്ന താമസ സൗകര്യങ്ങള്‍ നല്‍കുന്ന കേരളത്തിലെ ഏക ഹോട്ടല്‍ ബുക്കിംഗ് മൊബൈല്‍ ആപ്ലിക്കേഷനാണ് ഇതെന്ന് വൗസ്റ്റേ സ്‌പെഷ്യലിറ്റി സ്റ്റേയ്‌സ് ഡയറക്ടര്‍ സുനില്‍ കുമാര്‍ ടി കെ അഭിപ്രായപ്പെട്ടു.

കേരളത്തിലുടനീളമുള്ള 1000-ലധികം ഹോട്ടലുകളുമായി തങ്ങള്‍ സഹകരണത്തിലാണെന്നും 2018 അവസാനത്തോടെ 2000 ഹോട്ടലുകളുമായി സഹകരിക്കുവാനാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡയറക്ട് പബ്ലിഷേഴ്സും വൗസ്റ്റേ സ്‌പെഷ്യലിറ്റി സ്റ്റേയ്‌സും കഴിഞ്ഞ നിരവധി വര്‍ഷങ്ങളായുള്ള തങ്ങളുടെ ടൂറിസം മാര്‍ക്കറ്റിംഗ് ക്യാമ്പയിനുകളിലൂടെ കേരളത്തിലെ എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചതായും സംസ്ഥാനത്ത് അങ്ങോളമിങ്ങോളമുള്ള ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോം സ്റ്റേകള്‍ എന്നിവിടങ്ങളുമായി മികച്ച ബിസിനസ് ബന്ധങ്ങള്‍ സൃഷ്ടിച്ചതിന്റെ ഫലമായിട്ടാണ് വൗസ്റ്റേ ആപ്പ് പുറത്തിറക്കിയതെന്നും ജെബി ഐസക് ചൂണ്ടിക്കാട്ടി.

കേരളം സന്ദര്‍ശിക്കുന്ന ടൂറിസ്റ്റുകള്‍ക്കും സംസ്ഥാനത്തെ ഹോട്ടല്‍ വ്യവസായികള്‍ക്കും ഉപകാരപ്രദമാകുന്ന ഈ ആപ്പ് ആഗോളതലത്തില്‍ കേരള ടൂറിസത്തിന്റെ പ്രചാരണത്തിന് കൂടുതല്‍ ഗുണകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Kathua girl, secularism, Kozhikode, meeting, Fascism , jamiyyattul mu allee ameen, India, racism , peace, 

ബഹുസ്വരത തകർക്കലിനെതിരെ മതേതര സമൂഹം മുന്നോട്ട് വരണം: ജംഇയ്യത്തുല്‍ മുഅല്ലിമീന്‍

Varapuzha custody death, CBI, Pinarayi, Chennithala, Kerala Assembly, probe, Sreejith , SI Deepak , bail, granted, HC, bond, one lakh rupees, Sreejith, custodial death,  Sreejith's family , wife, job, govt, 10 lakh rupees, cabinet, decision, Kodiyeri, police custody, Varappuzha, Varapuzha custodial death , Chennithala, MM Hassan, Pinarayi, party, CPM , police, Sreejith, case, SP, KPCC president, opposition leader,  AV George, Sreejith, SI Deepak, Deepak,  bail, transfer, human right commission,  custodial death, SI,Chennithala, Varappuzha, Sreejith, custody, death, Sreejith, RTF officers, arrest, scapegoats ,alleged, conspiracy, arrest, video, Rural Tiger Force personnel,Varapuzha ,Varappuzha, Sreejith, custody, death, postmortum, report, Senkumar, former DGP, mother, CBI, torture, police, Sreejith, custodial death, Rural task force, RTF, suspended, SP, plice, Varapuzha , sreejith , custodial death , DGP, Behra,  hartal, violent, BJP,Human Rights Commission, protest, bjp activists, blocked, vehicles, police, custodial torture, Kerala State Human Rights Commission ,KSHRC

വരാപ്പുഴ ശ്രീജിത്തിന്റെ മരണം: പുതിയ വെളിപ്പെടുത്തലുമായി ഡോക്ടർ