Latvian lady, foreign woman, murder, CBI, probe, HC, notice, petition, investigation, police, Wagamon Simi Camp case, punishment, accused, seven years, INA court, Kochi, weapons, gun, shooting, bike race, Vagamon, training camp, acquits, NIA, Karuna, Kannur, medical college, advocates , SC , tv, channel, court, allegation, students, petition, kerala govt, governor, ordinance, Shuhaib , murder , case, HC , High court, CBI, investigation, court, order, police, kannur, political murder, criticized, Shuhaib​ , Kerala High Court, CBI , petition, murder case, Youth Congress , police, spy, Kannur SP, court, Perumbavoor,murder case,adv aloor,  lower court, Ameer Ul, death penalty Plea, HC, CM, remove, from post, petition, Kerala High court, collective responsibility, cabinet, Sasikumar, former member , Syndicate, Kerala University, KS Sasikumar, Thomas Chandy, issue, Alapuzha district collector, report, land encroachment, court, hearing
in ,

വാഗമണ്‍ സിമി ക്യാമ്പ് കേസ്‌: 18 പ്രതികള്‍ക്ക്‌ 7 വര്‍ഷം കഠിന തടവും പിഴയും

കൊച്ചി: വൻ കോളിളക്കം സൃഷ്‌ടിച്ച വാഗമണ്‍ സിമി ക്യാമ്പ് കേസില്‍ ( Wagamon Simi Camp case ) കുറ്റക്കാരെന്ന്‌ കണ്ടെത്തിയ 18 പ്രതികള്‍ക്ക്‌ കൊച്ചി എന്‍ഐഎ കോടതി 7 വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ചു. കഠിന തടവിന് പുറമെ പ്രതികള്‍ക്ക്‌ 5,000 രൂപ പിഴ ശിക്ഷയും വിധിച്ചിട്ടുണ്ട്. ശിക്ഷയില്‍ റിമാന്‍ഡ്‌ കാലവധി പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.

മലയാളികളായ ഒന്നാം പ്രതി ഈരാറ്റുപേട്ട പീടിക്കൽ പി.എ.ശാദുലി (ഹാരിസ്), നാലാംപ്രതി പീടിക്കൽ പി.എ.ഷിബിലി, അഞ്ചാംപ്രതി ആലുവ കുഞ്ഞുണ്ണിക്കര പെരുന്തേലിൽ പി.എ.മുഹമ്മദ്‌ അൻസാർ (അൻസാർ നദവി), ആറാം പ്രതി പെരുന്തേലിൽ അബ്ദുൽ സത്താർ (മൻസൂൺ) എന്നിവരും ഏഴു വർഷം തടവ് ശിക്ഷ അനുഭവിക്കണമെന്ന് കോടതി ഉത്തരവിട്ടു.

നിരോധിത സംഘടനയായ സ്‌റ്റുഡൻസ് ഇസ്‌ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി) വാഗമണ്ണിൽ സംഘടിപ്പിച്ച ആയുധപരിശീലന കേസില്‍ നാല്‌ മലയാളികളടക്കം 35 പേർ വിചാരണ നേരിട്ടിരുന്നു. ഇവരിൽ 17 പേരെ ഇന്നലെ കുറ്റവിമുക്തരാക്കിയിരുന്നു.

കൃത്യമായ തെളിവുകളുടെ അഭാവത്തിലാണ് 17 പേരെ ഇന്നലെ കുറ്റവിമുക്തരാക്കിയത്. ഗൂഢാലോചന , നിയമവിരുദ്ധ പ്രവര്‍ത്തനം, നിരോധിത സംഘടനയില്‍ പ്രവര്‍ത്തനം തുടങ്ങിയ വകുപ്പുകളാണ്‌ പ്രതികളുടെ മേൽ ചുമത്തിയത്‌.

പ്രതികൾ രാജ്യത്തിനെതിരെ സായുധപോരാട്ടം നടത്തിയെന്ന കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ലെങ്കിലും പ്രതികൾ ഭീകരസംഘടനയിൽ അംഗങ്ങളായെന്ന ആരോപണം തെളിയിക്കാനായി.

മറ്റു സ്ഫോടനക്കേസുകളിൽ പ്രതികളായി ഗുജറാത്തിലെ സബർമതി, കർണാടകയിലെ ഹിന്ദാലക സെൻട്രൽ ജയിലുകളിൽ കഴിയുന്ന പ്രതികളെ വീഡിയോ കോൺഫറൻസിങ് വഴി വിചാരണ ചെയ്തിരുന്നു.

വാഗമണ്ണിലെ കോഹാലമേട്ടില്‍ തങ്ങള്‍പാറയില്‍ 2007 ഡിസംബര്‍ 10 മുതല്‍ 22 വരെ നിരോധിത സംഘടനയായ സിമി നടത്തിയ ആയുധ പരിശീലന വേളയിൽ ബോംബ്‌ നിര്‍മ്മാണം, കാട്ടിലൂടെയുള്ള ബൈക്കോടിക്കല്‍, ഉന്നംതെറ്റാതെ നിറയൊഴിക്കൽ എന്നിവയില്‍ പരിശീലനം നല്‍കിയതായി എന്‍ഐഎ കണ്ടെത്തിയിരുന്നു.

രാജ്യത്തെ ചില തീവ്രവാദ സ്‌ഫോടനങ്ങളിലെ പ്രതികളും ക്യാമ്പിന് മേൽനോട്ടം നൽകിയിരുന്നു. മറ്റ്‌ ക്യാമ്പുകളില്‍ നിന്ന്‌ പരിശീലനം ലഭിച്ച 50 പേരാണ്‌ ഇവിടെ പങ്കെടുത്തത്‌.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

North, South Korea , meeting, high-level talks, May 16, relax, border, Korean War , peace, historic summit, North Korea, South Korea, annouce, end, declared, officially, 68 years, 

ലോകശാന്തിയ്ക്ക് മുതൽക്കൂട്ട്; തെക്ക്-വടക്ക് കൊറിയകൾ തമ്മിൽ നാളെ ഉന്നതതല ചർച്ച

Cannes 2018,Sonam,Mahira, viral, hug, red carpet,  Sonam Kapoor, Mahira Khan , Cannes , Sonam Kapoor ,Mahira Khan , Pakistani actress,cosmetic giant, L'Oreal,

മാഹിറയ്ക്ക് മുത്തം നൽകി സോനം; കാനിലെ റെഡ് കാർപെറ്റ് ചുവന്നു തുടുത്തു