Movie prime

​​ ​വാളയാര്‍ കേസ്; ചീഫ് സെക്രട്ടറിക്കും​ ​ഡിജിപിക്കും സമന്‍സ്

വാളയാര് കേസില് വ്യക്തിപരമായ വാദം കേള്ക്കുന്നതിനായി നവംബര് 11ന് ഹാജരാകണമെന്ന് ചീഫ് സെക്രട്ടറിടോം ജോസിനും ഡി.ജി.പി. ലോക്നാഥ് ബെഹ്റയ്ക്കും ദേശീയ പട്ടികജാതി കമ്മീഷന് നിര്ദ്ദേശം നല്കി. പെണ്കുട്ടികളെ പീഡിപ്പിച്ചു കൊന്നുവെന്ന് ആരോപിക്കപ്പെടുന്ന പ്രതികള്ക്കെതിരെ തെളിവുകള് ഇല്ലാത്തത്തിന്റെ പേരില് കുറ്റ വിമുക്തരാക്കിയതിനെ തുടര്ന്നാണ് സമന്സ് അയച്ചതെന്ന്ദേശീയ പട്ടിക ജാതി കമ്മീഷന് വൈസ് ചെയര്മാന് എല്.മുരുഗന് മാധ്യമങ്ങളോട് പറഞ്ഞു. പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ടില് കുട്ടികള് മരിക്കുന്നതിന് മുന്പ് ലൈംഗീക പീഡനത്തിനിരയായിരുന്നു എന്ന് വ്യക്തമായിരുന്നു. ഒക്ടോബര് 25നാണ് പ്രതികളെന്ന് ആരോപിക്കുന്നവരെ പാലക്കാട് കോടതി വെറുതെ More
 

വാളയാര്‍​ ​കേസില്‍ വ്യക്തിപരമായ വാദം കേള്‍ക്കുന്നതിനായി നവംബര്‍ 11ന് ഹാജരാകണമെന്ന് ചീഫ് സെക്രട്ടറിടോം ജോസിനും ഡി.ജി.പി. ലോക്നാഥ് ബെഹ്‌റയ്ക്കും ദേശീയ പട്ടികജാതി കമ്മീഷന്‍ നിര്‍ദ്ദേശം​ ​നല്‍കി.

പെണ്‍കുട്ടികളെ പീഡിപ്പിച്ചു കൊന്നുവെന്ന് ആരോപിക്കപ്പെടുന്ന പ്രതികള്‍ക്കെതിരെ തെളിവുകള്‍​ ​ഇല്ലാത്തത്തിന്റെ പേരില്‍ കുറ്റ​ ​വിമുക്തരാക്കിയതിനെ തുടര്‍ന്നാണ് സമന്‍സ് അയച്ചതെന്ന്ദേശീയ പട്ടിക ജാതി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ എല്‍.മുരുഗന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടികള്‍ മരിക്കുന്നതിന് മുന്‍പ് ലൈംഗീക ​പീഡനത്തിനിരയായിരുന്നു എന്ന് വ്യക്തമായിരുന്നു. ഒക്ടോബര്‍ 25നാണ് പ്രതികളെന്ന് ആരോപിക്കുന്നവരെ​ ​പാലക്കാട് കോടതി വെറുതെ വിട്ടത്​.​ തുടര്‍ന്ന് നാടെങ്ങും വലിയ​ ​രീതിയില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.രാഷട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കുറ്റവാളികളെ പോലീസ് സഹായിച്ചു എന്നാണ് പ്രതിപക്ഷം​ ​ആരോപിക്കുന്നത്​