in ,

വരവായി ബിനാലെ; ചുവര്‍ ചിത്രങ്ങൾ തെളിഞ്ഞു 

കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കം അടുത്തതോടെ പശ്ചിമ കൊച്ചിയുടെ ചുവരുകള്‍ ബിനാലെ ചുവരെഴുത്തുകളും ചിത്രങ്ങളും കൊണ്ട്  മുഖരിതമായി. വലുതും വര്‍ണാഭവുമായ ഈ എഴുത്തുകളും ചിത്രങ്ങളും ഏറെ ആസ്വാദകകരെ ആകര്‍ഷിക്കുന്നു.

കൊച്ചി ബിനാലെ ഫൗണ്ടേഷന്‍റെ പെപ്പര്‍ ഹൗസ് റെസിഡന്‍സി പരിപാടിയുടെ ഭാഗമായാണ് ഇക്കുറി ചുവരെഴുത്ത് ചിത്രങ്ങള്‍ ഒരുങ്ങുന്നത്. എട്ട് യുവകലാകാരന്മാരാണ് കൊച്ചിയുടെ തെരുവുകള്‍ താണ്ടി ചുവരെഴുത്തുകള്‍ തയ്യാറാക്കിയത്. ഉപയോഗശൂന്യമായും വൃത്തിയില്ലാതെയും  കിടന്ന തെരുവുകളിലാണ് ഈ ദൃശ്യവിരുന്നൊരുക്കിയിരിക്കുന്നത്.

ഏറെ ഗവേഷണങ്ങള്‍ക്ക് ശേഷമാണ് ചിത്രകാരന്മാര്‍ ചുവരെഴുത്തുകള്‍ തയ്യറാക്കി തുടങ്ങിയത്. 2012 ലെ ആദ്യ ബിനാലെ മുതല്‍ തന്നെ വലിയ ചുവരെഴുത്തുകള്‍ കൊച്ചിയിലെ ചുവരുകളില്‍ ബിനാലെ ഫൗണ്ടേഷന്‍ ഒരുക്കിയിരുന്നു. ഇതാദ്യമായാണ് കലാകാരന്മാരെ ചുവരെഴുത്തുകള്‍ക്കായി ഫൗണ്ടേഷന്‍ ഔദ്യോഗികമായി ക്ഷണിച്ചത്.

ഒക്ടോബര്‍ 25 ന് ആരംഭിച്ച ചുവരെഴുത്തുകള്‍ ഡിസംബര്‍ 20 വരെ തുടരും. ബിനാലെ തുടങ്ങിയതിനു ശേഷവും ഈ കലാകാരന്മാരുടെ കഴിവുകള്‍ സന്ദര്‍ശകര്‍ക്ക് തത്സമയം കാണാന്‍ സാധിക്കുമെന്ന മേന്മ കൂടിയുണ്ട്.

അനിത ദുബെ ക്യൂറേറ്റ് ചെയ്യുന്ന കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കം ഡിസംബര്‍ 12 ന് ആരംഭിച്ച് 2019 മാര്‍ച്ച് 29 വരെ തുടരും. ആകെ 94 കലാ പ്രതിഷ്ഠാപനങ്ങളാണ് നാലാം ലക്കത്തില്‍ ഉണ്ടാകുന്നത്.

കൊച്ചിയുടെ പരിസരപ്രദേശങ്ങളുമായി കലാകാരന്മാ ര്‍ക്കുള്ള അനുഭവ പരിചയമാണ് അവരുടെ സൃഷ്ടികളില്‍ തെളിഞ്ഞിരിക്കുന്നതെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്‍റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു.

ബിനാലെയുമായി കൊച്ചി നഗരത്തിന്‍റെ ആശയവിനിമയം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഈ ചുവരെഴുത്തുകള്‍ക്ക് സാധിക്കുമെന്ന് ഫൗണ്ടേഷന്‍റെ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ നിബേദിത മിശ്ര പറഞ്ഞു. കൊച്ചിയിലെ ജനങ്ങളെ ബിനാലെയുമായി കൂടുതല്‍ അടുപ്പിക്കാനുള്ള ചാലക ശക്തിയാണ് ചുവരെഴുത്തുകള്‍. കാഴ്ചയ്ക്ക് മിഴിവേകുന്നതിനപ്പുറം ഈ ചുവരെഴുത്തുകള്‍ ചിന്തോദ്ദീപകങ്ങളുമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ഷാന്‍റോ ആന്‍റണി, നിഖില്‍ കെ സി, കിരണ്‍ മഹാരാജന്‍, ലുവാന സെന്ന, ടിറ്റോ സെന്ന, പരാഗ് സൊനാര്‍ഗരെ, ഡു ആന്‍ഡ് ഖത്ര (സിദ്ധാര്‍ത്ഥ് ആന്‍ഡ് നികുഞ്ജ്) എന്നിവരാണ് ചുവരെഴുത്ത് കലാകാരന്മാര്‍.

മലയാളിയായ ഷാന്‍റോ സാന്‍റാ ക്രൂസ് സ്കൂളിന്‍റെ പടിഞ്ഞാറു വശത്തുള്ള ചുവരിലാണ് ചിത്രം വരയ്ക്കുന്നത്. ഇഎസ്ഐ ആശുപത്രി, എം കെ മട്ടാഞ്ചേരി എന്നിവയുടെ ചുവരില്‍ വരയ്ക്കുന്നത് നിഖിലാണ്.

നേപ്പാള്‍ സ്വദേശിയായ കിരണ്‍ മട്ടാഞ്ചേരി മുഹമ്മദ് അലി വെയര്‍ഹൗസിന് എതിര്‍വശമുള്ള വെയര്‍ഹൗസിന്‍റെ ഭിത്തിയിലാണ് ചുവരെഴുത്ത് നടത്തുന്നത്. പോര്‍ച്ചുഗീസ് ആര്‍ട്ടിസ്റ്റുകളായ ലുവാനയും ടിറ്റോയും മുഹമ്മദലി വെയര്‍ഹൗസിന്‍റെ ഭിത്തിയില്‍ ജാമ്യതീയ രൂപങ്ങളിലാണ് ചുവരെഴുത്ത് നടത്തുന്നത്.

മട്ടാഞ്ചേരി ബസാര്‍ റോഡിലെ ഫൈദി ഓഡിറ്റോറിയം, ടി കെ കൃഷ്ണന്‍ നായര്‍ ഷോപ്പ് എന്നിവിടങ്ങളിലെ ചുവരിലാണ് പരാഗ് സോനാര്‍ഗരെ ചിത്രരചന നടത്തുന്നത്. മിഴികളുടെ ചിത്രമാണ് ഇതിനെ വേറിട്ടതാക്കുന്നത്.

ഗുജറാത്തി ആര്‍ട്ടിസ്റ്റുകളായ സിദ്ധാര്‍ത്ഥ്, നികുഞ്ജ് എന്നിവരുടെ സംഘമായ ഡു ആന്‍ഡ് ഖത്ര ഫോര്‍ട്ട് കൊച്ചി പോലീസ് ക്വാര്‍ട്ടേഴ്സിന്‍റെ ചുവരിലാണ് സൃഷ്ടി നടത്തുന്നത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

തൃശ്ശൂരിൽ ബർട്ടലൂച്ചി അനുസ്മരണം; ദ ലാസ്റ്റ് എമ്പറർ പ്രദർശിപ്പിക്കുന്നു 

train time schedule , Thrissur, railway, cancel, service, Saturday, Sunday maintenance, Kerala, Thiruvananthapuram, Kozhikode, Jan Shatabdi Express , 

മന്ത്രി ഇടപെട്ടു; സ്കൂള്‍ ഗെയിംസ് താരങ്ങള്‍ക്ക് സുഖയാത്ര