Warner, Sunrisers hyderabad, captain, Australia, steps down, cricket, IPL, ball, 
in , ,

പന്തിൽ കൃത്രിമം: വാര്‍ണര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ നായക സ്ഥാനമൊഴിഞ്ഞു

ഹൈദരാബാദ്: പന്തില്‍ കൃത്രിമം കാട്ടിയെന്ന വിവാദത്തെ തുടര്‍ന്ന് ആസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍ ( Warner ) ഐ.പി.ല്‍ ടീം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ നായക സ്ഥാനമൊഴിഞ്ഞു.

അടുത്തിടെ ഉണ്ടായ വിവാദ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഡേവിഡ് വാർണർ ക്യാപ്റ്റൻ സ്ഥാനം രാജിവെച്ചതായി ടീമിന്റെ സി.ഇ.ഒ കെ.ഷൺമുഖം അറിയിച്ചു. പുതിയ ക്യാപ്റ്റനെ അല്‍പസമയത്തിനകം പ്രഖ്യാപിക്കുമെന്നാണ് സൂചന.

അതേസമയം, ഇംഗ്ലണ്ടിനെ 96 റണ്‍സിനെറിഞ്ഞിട്ട ശേഷം വെറും 11.3 ഓവറില്‍ ആസ്ട്രേലിയ ലക്ഷ്യം മറികടന്നു. 2 വിക്കറ്റുകളുടെ നഷ്ടത്തിലാണ് ആസ്ട്രേലിയ 97 റണ്‍സിന്റെ വിജയലക്ഷ്യം മറികടന്നത്. മെഗ് ലാന്നിംഗ് 28 പന്തില്‍ 41 റണ്‍സും എല്‍സെ പെറി 32 പന്തില്‍ 47 റണ്‍സും നേടി പുറത്താകാതെ ടീമിനെ വിജയത്തിലേക്ക് നയിച്ചു.

കേപ്ടൗണിൽ ദക്ഷിണാഫ്രിക്കക്ക് എതിരായുള്ള ടെസ്റ്റ് മൽസരത്തിനിടെയാണ് ക്യാപ്റ്റന്‍ സ്മിത്ത്, വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍, കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് എന്നിവർ പന്ത് ചുരണ്ടൽ വിവാദത്തിലുൾപ്പെട്ടത്. ബാൻക്രോഫ്റ്റ് പന്ത് ചുരണ്ടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് സംഭവം വൻ വിവാദമായി.

തുടർന്ന് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ നിന്ന് സ്മിത്തിനും ബാന്‍ക്രോഫ്റ്റിനുമൊപ്പം വാര്‍ണറേയും ആസ്‌ട്രേലിയ തിരിച്ചു വിളിച്ചിരുന്നു.

പന്തില്‍ കൃത്രിമം കാട്ടാനുള്ള പദ്ധതി തയ്യാറാക്കിയ മൂവര്‍ക്കുമെതിരെ അടുത്ത 24 മണിക്കൂറിനുള്ളില്‍ കടുത്ത നടപടിയുണ്ടാകുമെന്ന് ക്രിക്കറ്റ് ആസ്‌ട്രേലിയ സി.ഇ.ഒ ജെയിംസ് സതര്‍ലന്‍ഡ് ചൊവ്വാഴ്ച്ച രാത്രി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് വാര്‍ണര്‍ ഐ.പി.എല്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞത്. ആസ്‌ട്രേലിയന്‍ ടീം പ്രതിസന്ധിയില്‍ നില്‍ക്കെ സുഹൃത്തുക്കള്‍ക്കൊപ്പം ടീം ഹോട്ടലില്‍ വാര്‍ണര്‍ ആഘോഷം നടത്തിയതും വിവാദമായിരുന്നു. തുടര്‍ന്ന് ടീമംഗങ്ങള്‍ തന്നെ വാര്‍ണര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു.

ആരോപണം നേരിടുന്ന ആസ്ട്രേലിയൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് ഐ.പി.എൽ ടീം രാജസ്ഥാൻ റോയൽസിന്റെ നായകസ്ഥാനം നേരത്തെ ഒഴിഞ്ഞിരുന്നു. സ്മിത്തിന് പകരം അജിങ്ക്യ രഹാനെയാണ് നായകനായി ചുമതലയേറ്റത്.

ഏപ്രില്‍ ഒൻപതിന് രാജസ്ഥാന്‍ റോയല്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ആദ്യ മത്സരം നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

actress attack case , Dileep, court, May 26, Eranakulam principal section court, petition, bail, Martin, Liberty Baheer, actress, attack, case, Manju, Martin, Pulsar Suni, April 11, visuals, Dileep, Sreekumar Menon, Ramya, Lal, conspiracy, actress attack case, Actress , actress attack, case, Dileep, High court, stop, trial, actress abduction case, actor, government, actress attack case, charge sheet , Dileep, no investigation, court, order, Angamaly magistrate court, submitted, FIR, copy, actress, actor, Pulsar Suni,

നടിയെ ആക്രമിച്ച കേസ്: വിചാരണ രണ്ടാഴ്ചത്തേക്ക് നീട്ടി; മഞ്ജുവിനെതിരെ പ്രതി മാർട്ടിൻ

DAKF , information, technology, law, govt, facebook, Aadhaar, users, data, security, company, social media, democratic alliance for knowledge freedom

ശക്തമായ വിവരസംരക്ഷണ നിയമം നടപ്പിലാക്കണമെന്ന് ഡിഎകെഎഫ്​