waste disposal , Kerala, plastic,clean and green trivandrum, garden, citizens, pollution, Sabarimala, High Court, corporation, Haritha Keralam Mission, green protocol,
in ,

മാലിന്യക്കൂമ്പാരങ്ങൾ: ഭീഷണി മാറ്റാൻ അധികൃതർക്കൊപ്പം പൗരന്മാരും രംഗത്ത്

ലോകമെമ്പാടുമുള്ള രാഷ്ട്രങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് മാലിന്യ നിർമ്മാർജനം ( waste disposal ). ഇന്ത്യയിലെ സ്ഥിതിയും വ്യത്യസ്തമല്ല. ഇക്കാലത്ത് നഗരങ്ങൾക്ക് പുറമെ നാട്ടിൻപുറങ്ങളിൽ പോലും ചീഞ്ഞു നാറുന്ന മാലിന്യ കൂമ്പാരങ്ങൾ സർവ്വ സാധാരണമായി മാറിയിട്ടുണ്ട്.

ഒഴിഞ്ഞ പ്രദേശങ്ങൾക്ക് പുറമെ പൊതു നിരത്തുകളിൽപ്പോലും കുമിഞ്ഞു കൂടുന്ന മാലിന്യ കൂമ്പാരങ്ങൾ ഉയർത്തിക്കൊണ്ടിരിക്കുന്ന ഭീഷണിയെ കുറിച്ച് ഏവർക്കും അറിവുള്ളതാണെങ്കിൽ കൂടിയും നമ്മിൽ ഭൂരിഭാഗവും മാലിന്യകൂമ്പാരത്തിലേക്ക് തങ്ങളുടെ ‘പങ്ക്’ നിത്യേന ‘സംഭാവന’ ചെയ്യുന്നു.

മാലിന്യ സംസ്കരണ വിഷയത്തിൽ നിലവിലുള്ള രീതികൾ അപര്യാപ്തമാണെന്ന മുറവിളികൾ ഉയരുമ്പോഴും മാലിന്യ സംസ്ക്കരണ പ്ലാന്റുകൾ സ്ഥാപിക്കുവാനുള്ള ശ്രമങ്ങളെ സംഘടിതമായി ചെറുക്കുന്ന രീതിയും ഇക്കാലത്ത് കണ്ടു വരുന്നുണ്ട്.

തെറ്റിദ്ധാരണ മൂലമോ ചിലരുടെ രാഷ്ട്രീയ മുതലെടുപ്പിനാലോ മാലിന്യ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനെതിരെ ചില പ്രദേശങ്ങളിൽ ബഹുജന പ്രക്ഷോഭമുണ്ടാകുമ്പോൾ അവരുടെ ആശങ്കകൾ അകറ്റി പദ്ധതികൾ നടപ്പിൽ വരുത്തേണ്ടത് അധികൃതരുടെ ബാധ്യതയാണ്.

കേരളത്തിൽ പ്രതിദിനം 480 ടണ്ണിലേറെ പ്ലാസ്റ്റിക് മാലിന്യങ്ങൾ പുറംതള്ളുന്നുണ്ടെന്നാണ് ശുചിത്വ മിഷന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഓരോ കുടുംബവും ദിവസവും ശരാശരി 60 ഗ്രാം പ്ലാസ്റ്റിക് മാലിന്യം പുറന്തള്ളുന്നുണ്ടെന്ന് കണക്കുകൾ പറയുമ്പോൾ അത് സൃഷ്‌ടിക്കുന്ന ഭീഷണി എത്രത്തോളമാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

പ്ലാസ്റ്റിക് നിരോധനത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ

ശബരിമലയില്‍ സമ്പൂർണ പ്ലാസ്റ്റിക് നിരോധനം ഉറപ്പുവരുത്താന്‍ ഇരുമുടിക്കെട്ടിലും മറ്റും പ്ലാസ്റ്റിക് സാമഗ്രികള്‍ ഒഴിവാക്കണമെന്നു ഹൈക്കോടതി ഇന്നലെ നിർദേശം നൽകിയിരുന്നു. നിലവിലുള്ള നിരോധനം ഫലപ്രദമല്ലാത്ത സാഹചര്യത്തിലാണ് ഹൈക്കോടതി വ്യവസ്ഥകൾ കർശനമാക്കിയത്.

പ്ലാസ്റ്റിക് നിരോധന വിഷയത്തിൽ മലിനീകരണ നിയന്ത്രണ ബോർഡും ദേവസ്വം ബോർഡും മറ്റ് അധികൃതരും കൂട്ടായി പരിശ്രമിക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം.

പ്രതീക്ഷയേകി സ്വിറ്റ്സർലൻഡിന്റെ സഹകരണ വാഗ്ദാനം

ജനങ്ങൾക്ക് ദുരിതക്കയം സമ്മാനിക്കുന്ന മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്താനാകുമെന്ന പ്രതീക്ഷയ്ക്ക് ചിറകു വയ്ക്കുന്നതായിരുന്നു അടുത്തിടെ സ്വിറ്റ്സർലൻഡിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജിന്റെ നിലപാട്.

മാലിന്യ സംസ്കരണം ഉൾപ്പെടെയുള്ള മേഖലകളിൽ സ്വിറ്റ്സർലൻഡുമായി സഹകരിക്കാൻ കേരളത്തെ സഹായിക്കാമെന്ന് സ്വിസ് ഇന്ത്യൻ അംബാസഡറും മലയാളിയുമായ സിബി ജോർജ് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഉറപ്പ് നൽകിയത്. ഗവർണർ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, വിവിധ വകുപ്പു മേധാവികൾ എന്നിവരുമായി ചർച്ച നടത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം വെളിപ്പടുത്തിയത്.

മാലിന്യ സംസ്കരണത്തിനു ശാസ്ത്രീയ സംവിധാനങ്ങൾ ഒരുക്കാൻ കഴിയാത്തതു കേരളത്തിന്റെ പ്രധാന പ്രശ്നമായി തുടരവെ നഗര കേന്ദ്രങ്ങളിൽപ്പോലും മാലിന്യ സംസ്കരണ കേന്ദ്രങ്ങൾ ജനങ്ങൾക്ക് ഒരു ബുദ്ധിമുട്ടുമില്ലാതെ പ്രവർത്തിക്കുന്ന രാജ്യമാണ് സ്വിറ്റ്സർലൻഡ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

അതിനാൽ ഈ വിഷയത്തിൽ സാങ്കേതികവിദ്യ പങ്കുവയ്ക്കാൻ സ്വിറ്റ്സർലൻഡ് തയ്യാറാണെന്നും ഇക്കാര്യങ്ങൾ സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും സിബി ജോർജ് അറിയിച്ചിരുന്നു.

മാതൃകയായ ആലപ്പുഴയിൽ ഇപ്പോൾ സ്ഥിതി ആശങ്കാജനകം

ഖരമാലിന്യ നിര്‍മ്മാര്‍ജനത്തില്‍ രാജ്യത്ത് മുന്നില്‍ നില്‍ക്കുന്ന നഗരങ്ങള്‍ക്ക് ഡല്‍ഹിയിലെ സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയണ്‍മെന്റ് (സിഎസ്ഇ) ഏര്‍പ്പെടുത്തിയ റേറ്റിങ്ങിന്റെ അടിസ്ഥാനത്തിൽ ‘കിഴക്കിന്റെ വെനീസ്’ എന്നറിയപ്പെടുന്ന ആലപ്പുഴ ദേശീയ ശുചിത്വ നഗര അവാര്‍ഡ് നേടിയിരുന്നു.

എന്നാൽ നിലവിൽ മഴക്കെടുതി മൂലം കഷ്ടത അനുഭവിക്കുന്ന ആലപ്പുഴയിൽ സ്ഥിതി ആശങ്കാജനകമാണ്. വെള്ളപ്പൊക്കത്താൽ വ്യാപകമായ നാശനഷ്‌ടം അനുഭവിക്കുന്ന ആലപ്പുഴയിൽ മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ പകർച്ച വ്യാധികൾ പൊട്ടിപ്പുറപ്പെടുമെന്ന ആശങ്ക നിലനിൽക്കുന്നതായി റിപ്പോർട്ടുണ്ട്.

പ്രശ്നം സൃഷ്ടിച്ച പത്തനംതിട്ട മാലിന്യ സംസ്കരണ പ്ലാന്റ്

പത്തനംതിട്ട അടൂര്‍ നഗരസഭയുടെ മാലിന്യ സംസ്കരണ പ്ലാന്റിന്റെ പ്രവര്‍ത്തനം നിലച്ചതും തന്മൂലം പ്ലാന്റിന് ചുറ്റും മാലിന്യക്കൂമ്പാരമുയർന്നതോടെ ദുര്‍ഗന്ധംമൂലം നാട്ടുകാര്‍ ദുരിതത്തിലായതും ഈ മാസത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യം കത്തിക്കുമ്പോഴുണ്ടാകുന്ന പുകയും പ്ലാന്റില്‍ നിന്നുള്ള മലിനജലവും ജനവാസ കേന്ദ്രത്തിലേക്കാണ് എത്തുന്നതെന്ന് ആരോപണമുണ്ട്. പ്ലാസ്റ്റിക്–ഖരമാലിന്യങ്ങള്‍ സംസ്കരിക്കാന്‍ മാര്‍ഗമില്ലാല്ലാത്ത അവസ്ഥയിൽ ഹോട്ടല്‍, ചന്ത എന്നിവിടങ്ങളില്‍ നിന്നായി ടണ്‍ കണക്കിന് മാലിന്യമാണ് ഇവിടെ നിക്ഷേപിക്കുന്നതെന്നും പരിസരവാസികൾ പരാതിപ്പെട്ടിട്ടുണ്ട്.

നടപടികളുമായി അധികൃതർ

waste disposal , Kerala, plastic,clean and green trivandrum, garden, citizens, pollution, Sabarimala, High Court, corporation, Haritha Keralam Mission, green protocol,മാലിന്യ ഭീഷണി രൂക്ഷമായി തുടരുമ്പോഴും നടപടികളുമായി കേരള ഹരിത മിഷനും മലിനീകരണ നിയന്ത്രണ ബോർഡും കോർപ്പറേഷൻ അധികൃതരും മറ്റും സുസജ്ജമായി രംഗത്തെത്തുന്നുണ്ട്. സർക്കാർ ഓഫീസുകൾ ഇ-മാലിന്യ വിമുക്തമാക്കുവാനായി ഹരിത കേരളം മിഷൻ അടുത്തിടെ കൈക്കൊണ്ട നടപടികൾ സ്വാഗതാർഹം തന്നെയാണ്.

പുഴയിലും പൊതുസ്ഥലങ്ങളിലും മാലിന്യം വലിച്ചെറിയുന്നവരിൽ നിന്ന് പിഴ ഈടാക്കുന്നതും ബോധവത്ക്കരണം നടത്തുന്നതും മാത്രം മതിയാകില്ലെന്നും ഉറവിട കേന്ദ്രങ്ങളിൽ തന്നെ മാലിന്യ സംസ്കരണത്തിന് കൂടുതൽ പദ്ധതികൾ നടപ്പിലാക്കണമെന്നുമാണ് വിദഗ്ദ്ധർ നിർദ്ദേശിക്കുന്നത്.

സംസ്ഥാനമൊട്ടാകെ ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുവാനായി അധികൃതർ ബോധവത്കരണ പരിപാടികളും മറ്റും സംഘടിപ്പിക്കാറുണ്ടെങ്കിലും പൗരന്മാരുടെ പങ്കാളിത്തം സജീവമായി ലഭ്യമായാൽ മാത്രമേ സർക്കാർ പദ്ധതികൾ പൂർണ്ണ ലക്‌ഷ്യം കൈവരിക്കുകയുള്ളൂ എന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

മാതൃക കാട്ടി കേന്ദ്ര പൊതുമേഖലാ സ്ഥാപനവും

waste disposal , Kerala, plastic,clean and green trivandrum, garden, citizens, pollution, Sabarimala, High Court, corporation, Haritha Keralam Mission, green protocol, AAIതിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ടിന് സമീപമുള്ള വള്ളക്കടവിൽ കാലങ്ങളായി കുന്നുകൂടിയിരുന്ന മാലിന്യക്കൂമ്പാരം നീക്കം ചെയ്ത് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) മാതൃക കാട്ടിയത് ഇക്കഴിഞ്ഞ മാർച്ചിൽ ദേശീയ മാധ്യമങ്ങളിൽ പോലും വാർത്തയായിരുന്നു.

4000 സ്‌ക്വയർ മീറ്റർ വ്യാപിച്ചിരുന്നു മാലിന്യക്കൂമ്പാരത്തെ നീക്കം ചെയ്ത് അവിടെ ചിൽഡ്രൻസ് പാർക്ക്, നടപ്പാത, ഏറോബിക് ബിൻ, ഇലക്ട്രോണിക് ഷീ ടോയ്‌ലറ്റ് എന്നിവ സ്ഥാപിച്ചു കൊണ്ടാണ് എഎഐ തങ്ങളുടെ സാമൂഹിക പ്രതിബദ്ധത തെളിയിച്ചത്.

2000 സ്‌ക്വയർ മീറ്റർ വിസ്തൃതിയിൽ സ്ഥാപിച്ചിരിക്കുന്ന ചിൽഡ്രൻസ് പാർക്കിൽ ധാരാളം കളിക്കോപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ സന്ദർശകർക്ക് കൂടുതൽ സുരക്ഷ ഉറപ്പു വരുത്തുവാനായി എൽ ഇ ഡി ലൈറ്റുകളും സി സി ടി വി സംവിധാനങ്ങളും അധികൃതർ ഒരുക്കിയിട്ടുണ്ട്.

വിമാനത്താവളങ്ങളിലെ പരിസരപ്രദേശങ്ങളിൽ കുന്നു കൂടുന്ന മാലിന്യം പക്ഷിക്കൂട്ടങ്ങളെ ആകർഷിക്കാറുണ്ടെന്നും അവ വിമാനങ്ങളുടെ സുരക്ഷിതത്വത്തിന് ഭീഷണിയാണെന്നും നേരത്തെ പലതവണ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. നിരന്തരമായി പരാതിപ്പെട്ടിട്ടും മാറ്റമുണ്ടാകാത്ത സാഹചര്യത്തിലാണ് എഎഐ മാതൃകാപരമമായ നീക്കവുമായി മുന്നിട്ടിറങ്ങിയത്.

കഴിഞ്ഞ വർഷം 43 പക്ഷികളാണ് വിമാനങ്ങളിൽ തട്ടിയതെന്നും അതിനാൽ പരിസരവാസികൾ തങ്ങളുടെ പരിസരം വൃത്തിയായി സൂക്ഷിക്കാനായി  മുൻകരുതലെടുക്കണമെന്നും ശശി തരൂർ എം പി ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടിരുന്നു.

ഉത്തരവാദിത്തം മറക്കാത്ത പൗരന്മാർ

ഒരു കാലത്ത് ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന് പുകൾപെറ്റിരുന്ന കേരളത്തിന്റെ തലസ്ഥാന നഗരിയ്ക്ക് ഇന്ന് സംഭവിച്ചിരിക്കുന്ന ഗതികേടിൽ മനം നൊന്ത് ഒരു കൂട്ടം പരിസ്ഥിതി സ്നേഹികൾ മുന്നിട്ടിറങ്ങിയതിന്റെ ഫലമാണ് ‘ക്ലീൻ ആൻഡ് ഗ്രീൻ ട്രിവാൻഡ്രം’ എന്ന കൂട്ടായ്മ. ചവർ ഭീഷണി അനുസ്യൂതം തുടരവെ പൗരന്മാർക്ക് എന്ത് ചെയ്യാനാകും എന്നതിന്റെ ഉത്തമ ഉദാഹരണമായി ഈ കൂട്ടായ്മയുടെ പ്രവർത്തനങ്ങളെ കണക്കാം.

waste disposal , Kerala, plastic,clean and green trivandrum, garden, citizens, pollution, Sabarimala, High Court, corporation, Haritha Keralam Mission, green protocol,തിരുവനന്തപുരം നഗരത്തെ മനോഹരമാക്കുവാനായി മുന്നിട്ടിറങ്ങിയ ആദ്യത്തെ കൂട്ടായ്മ കരമന പാലത്തിനടുത്ത് സൃഷ്‌ടിച്ച മനോഹരമായ ‘ഇന്ദീവരം’ വളരെയേറെ ജനശ്രദ്ധ നേടിയിരുന്നു.

തലസ്ഥാന നഗരത്തെ വൃത്തിയും വെടിപ്പും പച്ചപ്പും ഉള്ളതാക്കി മാറ്റുവാനായി ഐലന്റുകളിലും ഡിവൈഡറുകളിലും പൂന്തോട്ടങ്ങളൊരുക്കുന്ന ഈ കൂട്ടായ്മ കോർപ്പറേഷൻ അധികൃതരുടെ സഹായത്തോടെ ശ്രീകണ്ടേശ്വരം പാർക്കിനു സമീപത്തെ മാലിന്യ കൂമ്പാരം നീക്കം ചെയ്തും അവിടെ സുന്ദരമായ പൂന്തോട്ടമൊരുക്കിയും സമൂഹത്തിന്റെ കൈയ്യടി നേടിയിരുന്നു.

കൂടാതെ ശാസ്തമംഗലം ശ്രീരാമകൃഷ്ണ ആശുപത്രിക്ക് മുന്നിൽ ഒരു പ്രായമേറിയ മരത്തിന് താഴെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുന്നത് പതിവാണെന്നറിഞ്ഞ്‌ പ്രകൃതി സ്നേഹികൾ ഉൾപ്പെട്ട ഈ സംഘം അവിടം വൃത്തിയാക്കിയതിന് പുറമെ ആ മരത്തിന് സംരക്ഷണമൊരുക്കിയിരുന്നു. പ്ലാമൂട്ടിലും മാലിന്യം നീക്കം ചെയ്ത് പൂന്തോട്ടമൊരുക്കുവാൻ ഈ എൻ ജി ഒ മുന്നിട്ടിറങ്ങി.

മാലിന്യ പ്രശ്നങ്ങൾ കൂടുതലായി ഉയരാൻ തുടങ്ങിയതോടെയാണ് സംഘത്തിലെ ഏഴു പേർ ചേർന്ന് ‘ക്ലീൻ ആൻഡ് ഗ്രീൻ’ എന്ന പേരിൽ ഒരു എൻജിഒ ക്കുള്ള ശ്രമങ്ങൾ ആരംഭിച്ചത്. മാതൃ ഫേസ്ബുക്ക് പേജിൽ പോസ്റ്റുകളായി വരുന്ന പരാതികളിലാണ് ഈ കൂട്ടായ്‌മ ഇപ്പോൾ പ്രശ്നപരിഹാരവുമായി രംഗത്തെത്തുന്നത്. ഇത്തരം കൂടുതൽ കൂട്ടായ്മകൾ രൂപീകൃതമാകുന്നതിലൂടെ മാലിന്യം മൂലമുള്ള സാമൂഹിക-പാരിസ്ഥിതിക-ആരോഗ്യ പ്രശ്നങ്ങൾക്ക് നല്ലൊരളവ്‌ വരെ പരിഹാരം കാണാനാകുമെന്നതിൽ സംശയമില്ല.

waste disposal , Kerala, plastic,clean and green trivandrum, garden, citizens, pollution, Sabarimala, High Court, corporation, Haritha Keralam Mission, green protocol,

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

നഴ്‌സുമാര്‍ ആശുപത്രിയുടെ നട്ടെല്ല്: മന്ത്രി ശൈലജ ടീച്ചര്‍

അതിനാൽ സനാതനാ, നീ എഴുതിയിട്ട കമന്റ് ഒന്നുകൂടി സ്വബുദ്ധിയോടെ വായിക്കുക