Urjakiran ,Energy Conservation Awareness Programme ,Cissa, Sunday,  Centre for Innovation in Science and Social Action,Energy Management Centre,EMC, Venganoor Panchayat,Organic farmers Council,  organise ,energy conservation ,awareness programme,March 4 ,
in

വേസ്റ്റ് ടു എനര്‍ജി പദ്ധതി: പ്രീ-ബിഡ് യോഗത്തില്‍ 9 കമ്പനികള്‍ 

തിരുവനന്തപുരം: കേരള വ്യവസായ വികസന കോര്‍പ്പറേഷന്റെ (കെഎസ്‌ഐഡിസി) കീഴില്‍ കോഴിക്കോട് ഞെളിയന്‍പറമ്പില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന വേസ്റ്റ് ടു എനര്‍ജി പ്ലാന്റിനുള്ള പുതിയ ടെന്‍ഡര്‍ പ്രക്രിയയുടെ ഭാഗമായുള്ള പ്രീ-ബിഡ് യോഗം കെഎസ്‌ഐഡിസി ആസ്ഥാനത്ത് നടന്നു.

യോഗത്തില്‍ 2 ജര്‍മന്‍ കമ്പനികളും സിംഗപ്പൂരില്‍ നിന്നുള്ള ഒരു കമ്പനിയും ഉള്‍പ്പെടെ 9 കമ്പനികള്‍ പങ്കെടുത്തു. യോഗത്തില്‍ കമ്പനികളുടെ പ്രതിനിധികള്‍ ഉന്നയിച്ച സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും വിശദീകരണം നല്‍കി.

പുതുക്കിയ പദ്ധതി ഘടനയില്‍ കമ്പനികള്‍ സംതൃപ്തി രേഖപ്പെടുത്തുകയും ബിഡ്ഡിങ്ങില്‍ പങ്കെടുക്കാനുള്ള താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തു. 2018 നവംബര്‍ 22-നാണ് പ്ലാന്റിനുള്ള ടെന്‍ഡര്‍ ക്ഷണിച്ചത്.

ബിഡ് സമര്‍പ്പിക്കാനുള്ള അവസാന തീയതി 2019 ജനുവരി 7-ാണ്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ശബരിമല വിഷയം: ഒ.രാജഗോപാലും പി. സി. ജോര്‍ജ്ജും ഇറങ്ങിപ്പോയി

പുതിയ സ്‌കൂൾ വർഷം അപകട രഹിതമാക്കാൻ നിർദേശം