in ,

വാട്ടര്‍ അതോറിറ്റി എം.ഡിക്കെതിരായ വാറണ്ട് കോടതി തിരിച്ചു വിളിച്ചു

കൊച്ചി: കേരള വാട്ടര്‍ അതോറിറ്റി എം.ഡി (Water Authority MD) ഷൈനമോള്‍ക്ക് (Shainamol IAS) എതിരായ കോടതിയലക്ഷ്യ നടപടികള്‍ ഹൈക്കോടതി (HC) അവസാനിപ്പിച്ചു. ഷൈനമോള്‍ കോടതിയില്‍ നേരിട്ട് ഹാജരായി മാപ്പപേക്ഷ നല്‍കിയ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ നടപടി.

ഈ മാസം 15-ന് വാട്ടര്‍ അതോറിറ്റി എം.ഡിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഷൈനമോള്‍ കോടതിയിൽ നേരിട്ട് ഹാജരായതിനെ തുടർന്ന് നേരത്തെ പുറപ്പെടുവിച്ച വാറണ്ട് കോടതി തിരിച്ചു വിളിച്ചു.

വാട്ടര്‍ അതോറിറ്റി എം.ഡി കോടതി ഉത്തരവ് പാലിച്ചില്ലെന്ന കോടതിയലക്ഷ്യ ഹര്‍ജിയെ തുടര്‍ന്നാണ് ഹൈക്കോടതി എം.ഡിയ്ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ജലവിതരണ പദ്ധതിയുടെ കരാർ ഏറ്റെടുത്ത ചെന്നൈയിലെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ എന്‍ജിനീയറിംഗ് പ്രോജക്‌ട്സ് ഇന്ത്യ ലിമിറ്റഡിന് ലേബര്‍ ചെലവ് പുതുക്കി നല്‍കാന്‍ സിംഗിള്‍ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു.

ഇതിനെതിരെ വാട്ടര്‍ അതോറിറ്റി നല്‍കിയ അപ്പീല്‍ തള്ളിയ ഡിവിഷന്‍ ബെഞ്ച് ലേബര്‍ ചെലവ് പുതുക്കാന്‍ എം.ഡിയോട് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ കരാറില്‍ ലേബര്‍ ചെലവ് പുതുക്കാന്‍ വ്യവസ്ഥയില്ലെന്ന് ചൂണ്ടിക്കാട്ടി എം.ഡി ഈ ആവശ്യം വീണ്ടും നിരസിച്ചു.

തുടര്‍ന്നാണ് കമ്പനി കോടതിയലക്ഷ്യ ഹര്‍ജി സമർപ്പിച്ചത്. ലേബര്‍ ചെലവ് എത്ര ശതമാനം പുതുക്കാമെന്ന് തീരുമാനിക്കാനാണ് എം.ഡിയോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചതെന്ന് കോടതി വ്യക്തമാക്കി.

കൂടാതെ എം.ഡി ഡിവിഷന്‍ ബെഞ്ചിന്റെ വിധിയിലെ അപ്പീല്‍ അധികാരിയാകേണ്ടെന്നു ചൂണ്ടിക്കാട്ടി ഷൈനമോള്‍ നേരിട്ട് ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇത് പാലിക്കാത്തതിനെ തുടര്‍ന്നായിരുന്നു എം ഡിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Gauri Neha, teachers, anticipatory bail, HC, kollam trinity school, student,deathinvestigation team, police station, sign, medical lapse, hospital, documents, police,

വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; അധ്യാപികമാര്‍ക്ക് മുന്‍കൂര്‍ ജാമ്യം

UP, pollution, factories, suspend, production,Ghaziabad,

മലിനീകരണം: യുപിയിൽ ഇരുന്നൂറിലധികം ഫാക്ടറികൾക്ക് വിലക്ക്