ദിലീപിനെ തിരിച്ചെടുത്ത അമ്മയ്‌ക്കെതിരെ ഡബ്ല്യുസിസിയും സംവിധായകനും

AMMA , WCC, 4 actress, resigned, Dileep, attack case, WCC , Amma, Dileep, actress attack case, facebook, 

കൊച്ചി: മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യിലേക്ക് നടന്‍ ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തെ പരസ്യമായി എതിര്‍ത്ത് വനിതാ സംഘടനയായ വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് ( WCC ) അംഗങ്ങള്‍ രംഗത്തെത്തി.

ദിലീപിനെ തിരിച്ചെടുക്കാനുള്ള ‘അമ്മ’യുടെ തീരുമാനത്തെ അപലപിക്കുന്നുവെന്നും ഈ തീരുമാനം നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും വനിതാ സംഘടന ഫേസ്ബുക്കിലൂടെ ആരോപിച്ചു.

ബലാത്സംഗം പോലുള്ള കുറ്റകൃത്യത്തില്‍ പ്രതിയെന്ന് ആരോപിക്കപ്പെടുന്ന വ്യക്തിയെയാണ് വിചാരണ പൂര്‍ത്തിയാക്കും മുൻപ് തിരിച്ചെടുത്തതെന്നും നേരത്തെ ഉണ്ടായതില്‍ നിന്ന് എന്ത് വ്യത്യസ്ത സാഹചര്യമാണ് ഇപ്പോഴുണ്ടായതെന്നും ഡബ്ല്യുസിസി ആരാഞ്ഞു.

‘അമ്മ’യുടെ ഈ നടപടി അതിക്രമത്തെ അതിജീവിച്ച നടിയും സംഘടനയിലെ അംഗവുമായ യുവതിയെ അപമാനിക്കലാണെന്ന് ഡബ്ല്യുസിസി കുറ്റപ്പെടുത്തി.

ഇന്നലെ കൊച്ചിയില്‍ നടന്ന ‘അമ്മ’യുടെ ജനറല്‍ ബോഡി മീറ്റിംഗില്‍ പുതിയ അംഗങ്ങളെ നിയമിച്ചതിന് പുറമെയാണ് നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന്‍ ദിലീപിനെ തിരിച്ചെടുക്കാന്‍ സംഘടന തീരുമാനിച്ചത്.

അതിനിടെ, ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്ത നടപടിക്കെതിരെ പ്രതിഷേധവുമായി സംവിധായകന്‍ ആഷിഖ് അബുവും രംഗത്തെത്തി.

‘അമ്മ’ മുൻപ് വിലക്കേര്‍പ്പെടുത്തിയ നടന്‍ തിലകന്‍ ക്രിമിനല്‍ കേസില്‍ പ്രതിയായിരുന്നില്ലെന്നും സ്വന്തം അഭിപ്രായം തുറന്നുപറഞ്ഞ കുറ്റത്തിന് ‘മരണം വരെ സിനിമത്തമ്പുരാക്കന്മാര്‍ ശത്രുവായി പുറത്തുനിര്‍ത്തിയ തിലകന് ‘അമ്മ’ മാപ്പ് നല്‍കും എന്ന് പ്രതീക്ഷിക്കുന്നതായും ആഷിഖ് അബു തന്റെ ഒൗദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പരിഹസിച്ചു.

ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം സ്ത്രീ വിരുദ്ധമെന്ന് പ്രഖ്യാപിക്കുന്ന ഡബ്ല്യുസിസിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ:

ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാന്‍ അമ്മയുടെ ജനറല്‍ ബോഡി തീരുമാനിച്ചതായി വാര്‍ത്താ മാധ്യമങ്ങളില്‍ നിന്ന് അറിഞ്ഞു. അത് ശരിയാണെങ്കില്‍ വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് ചില കാര്യങ്ങള്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്നു…

1. ‘അമ്മ’ സംഘടന എന്തിനായിരുന്നു ദിലീപ് എന്ന നടനെ പുറത്താക്കിയത്?

2. സംഘടനയിലേക്ക് ഇപ്പോള്‍ തിരിച്ചെടുക്കുവാന്‍ തീരുമാനിക്കുമ്പോള്‍ നേരത്തേ ഉണ്ടായിരുന്നതില്‍ നിന്ന് വ്യത്യസ്തമായി എന്തു പുതിയ സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്?

3. ബലാല്‍സംഗം പോലുള്ള ഒരു കുറ്റകൃത്യത്തില്‍ ആരോപിതനായ വ്യക്തിയെയാണ് വിചാരണ പോലും പൂര്‍ത്തിയാവുന്നതിനു മുൻപ് നിങ്ങള്‍ തിരിച്ചെടുക്കുന്നത്. അതില്‍ നിങ്ങള്‍ക്ക് യാതൊരു അപാകതയും തോന്നുന്നില്ലെ?

4. അതിക്രമത്തെ അതിജീവിച്ച ആളും ഈ സംഘടനയുടെ തന്നെ അംഗമല്ലെ ?

5. ഇപ്പോള്‍ എടുത്ത ഈ തീരുമാനം വഴി അതിക്രമത്തെ അതിജീവിച്ചവളെ വീണ്ടും അപമാനിക്കുകയല്ലെ നിങ്ങള്‍ ചെയ്യുന്നത്?

6. ഒരു ജനാധിപത്യ സംഘടന എന്ന നിലയില്‍ ഇപ്പോള്‍ എടുത്ത തീരുമാനം എന്തു തരത്തിലുള്ള സന്ദേശമാണ് കേരള സമൂഹത്തിനു നല്‍കുക?

7. വിചാരണാ ഘട്ടത്തിലുള്ള ഒരു കേസില്‍ ഉള്‍പ്പെട്ട വ്യക്തിയെ സംബന്ധിച്ചുള്ള ഇത്തരം തീരുമാനങ്ങള്‍ ഈ നാട്ടിലെ നിയമ നീതിന്യായ സംവിധാനങ്ങളോടുള്ള വെല്ലുവിളിയല്ലെ?

നിങ്ങളുടെ തികച്ചും സ്ത്രീവിരുദ്ധമായ തീരുമാനത്തെ ഞങ്ങള്‍ അപലപിക്കുന്നു. WCC അവള്‍ക്കൊപ്പം.

 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

World Cup 2018, Russia, Messi, today's match schedule, Groups, Spain , Morocco , Iran ,Portugal

ലോകകപ്പ്: നയം വ്യക്തമാക്കി മെസ്സി; മൂന്നാം ഘട്ട മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം

Delhi, tree cutting, 17000, High court, stay, July 4, petition, Chipco, protest, AAP, central govt, NBCC, 

ഡല്‍ഹിയിലെ 17000ത്തോളം മരങ്ങള്‍ മുറിക്കുന്നതിനെതിരെ ഹൈക്കോടതി