WCC, Women in Collective Cinema, facebook post, Parvathi,Kasaba, misogyny, shoutout, controversy, female artists, Mollywood, fight, patriarchy, Kerala society, The collective, Surabhi, ignored, IFFK, cinema field, raising voice, silence, actress attack case,
in , ,

പാർവതിയ്ക്ക് പിന്തുണയും വിശദീകരണവുമായി ഡബ്ല്യുസിസി

കൊച്ചി: നടി പാർവതി ‘കസബ’ (Kasaba) എന്ന ചിത്രത്തെ പറ്റി നടത്തിയ പരാമർശങ്ങൾ വിവാദമായ സാഹചര്യത്തിൽ പ്രതികരണവുമായി വിമൻ ഇൻ സിനിമാ കളക്ടീവ് (WCC) രംഗത്തെത്തി. മലയാള സിനിമയിലെ സ്ത്രീകൾക്കായി ഒരു സംഘടന എന്ന ചിന്തക്ക് മുന്നൂറ് ദിവസങ്ങൾ തികയുന്ന വേളയിൽ തങ്ങൾ സംതൃപ്തരാണെന്നും എന്നാൽ വേറൊരു തലത്തിൽ ദുഖിതരുമാണെന്നും ഡബ്ല്യുസിസി ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചു.

അസൂയാവഹമായ നേട്ടങ്ങളൊന്നും പുറമെ എണ്ണിപ്പറയാനില്ലെങ്കിലും എപ്പോഴൊക്കെ തങ്ങൾ അടിസ്ഥാന അവകാശ നിഷേധം ചൂണ്ടിക്കാണിച്ചിട്ടുണ്ടോ അപ്പോഴൊക്കെ ഇന്ത്യയിലെ ഏറ്റവും പരിഷ്കൃത സമൂഹം എന്ന് ഊറ്റം കൊള്ളുന്ന ഈ സംസ്ഥാനത്ത് ആൺകോയ്മ എത്ര കഠിനമായി നിലനിൽക്കുന്നു എന്ന് തെളിയിക്കപ്പെട്ടു കൊണ്ടേയിരിക്കുന്നതായി ഡബ്ല്യുസിസി കുറ്റപ്പെടുത്തി.

ഉള്ളതിനും ഇല്ലാത്തതിനും വിമൻ ഇൻ സിനിമ കളക്ടീവ് എന്ന സംഘടനയെ കുറ്റപ്പെടുത്തുമ്പോഴും അതിൽ അംഗങ്ങളായ ഓരോരുത്തരുടെയും ചിന്തകളെ വാസ്തവ വിരുദ്ധമായി വിമർശിക്കുമ്പോഴും മറ നീക്കി പുറത്തു വരുന്നത് എന്താണെന്ന് കാണാൻ സവിശേഷബുദ്ധി ആവശ്യമില്ലെന്നും പോസ്റ്റിൽ വിമർശിച്ചിട്ടുണ്ട്.

ഫെബ്രുവരിയിൽ നടിയെ ആക്രമിച്ചതിനെ കുറിച്ചും പോസ്റ്റിൽ സൂചനയുണ്ട്. കൂടാതെ ലോകത്തെ മുഴുവൻ ആണുങ്ങൾക്കുമെതിരെ ചില സിനിമക്കാരികൾ നടത്തുന്ന കാമ്പില്ലാത്ത വാക് പയറ്റായി ഡബ്ല്യുസിസിയുടെ സംഭാഷണങ്ങളെ തെറ്റിദ്ധരിക്കുന്ന ഒരു വിഭാഗം ഇവിടെയുണ്ടെന്ന് അറിയുമ്പോഴും നമ്മുടെ സംസ്കാരത്തെ അനുദിനം ദുഷിപ്പിക്കുന്ന, കാർന്നുതിന്നുന്ന ചില അവസ്ഥാ വിശേഷങ്ങൾ മലയാളി സമൂഹത്തെ ബോധ്യപ്പെടുത്തുക തന്നെ വേണമെന്ന് കരുതുന്നതായി ഡബ്ല്യുസിസി അറിയിച്ചു.

ഈ സംഘടന പുരുഷവർഗ്ഗത്തിനോ സമൂഹത്തിലെ ഏതെങ്കിലും വ്യക്തികൾക്കോ എതിരല്ലെന്നും തങ്ങൾ കലഹിക്കുന്നത് ആൺകോയ്മ നിലനിർത്തുന്ന ഘടനകളോടാണെന്നും ഡബ്ല്യുസിസിവ്യക്തമാക്കി. ഇക്കാര്യമാണ് കഴിഞ്ഞ കുറേ മാസങ്ങളായി കളക്ടീവിലെ അംഗങ്ങൾ പൊതുവേദികളിൽ ഒറ്റക്കും കൂട്ടായും പറയാൻ ശ്രമിക്കുന്നതെന്നും പോസ്റ്റിൽ പറയുന്നു.

സ്ത്രീ സമൂഹത്തെ തുല്യമായി കാണാൻ സഹിഷ്ണുതയില്ലാത്ത സംസ്കാരത്തോടാണ് അതിർപ്പെന്നും തുല്യതയ്ക്ക് എതിരു നിൽക്കുന്ന മനോഭാവം മാറണമെന്നും ഡബ്ല്യുസിസി അഭിപ്രായപ്പെട്ടു. റിമയും സജിതയും ദീദിയും ഇപ്പോൾ പാർവതിയും ഇതു തന്നെയാണ് പറഞ്ഞതെന്നും പോസ്റ്റിൽ പറയുന്നുണ്ട്.

യഥാർത്ഥ വിദ്യാഭ്യാസം വിഭാവനം ചെയ്യേണ്ടതു യഥാർത്ഥ സ്വാതന്ത്ര്യമാണെന്നും വർണം, വർഗം, ദേശം, ഭാഷ, ജാതി, മതം, ലിംഗം എന്നിങ്ങനെ എണ്ണിയാലൊടുക്കാത്ത വേർതിരിവുകൾ മറികടന്നു അന്യോന്യം തുല്യതയിൽ സഹവർത്തിക്കാനുള്ള കഴിവാണ് നമ്മുടെ സാംസ്കാരിക വികാസത്തെ അടയാളപ്പെടുത്തേണ്ടതെന്നും വനിതാ കൂട്ടായ്മ വ്യക്തമാക്കി.

രാജ്യത്ത് വിദ്യാഭ്യാസത്തിൽ, ആരോഗ്യപരിപാലനത്തിൽ, ആൺ പെൺ അനുപാതത്തിൽ ഒക്കെ അന്യാദൃശമായ പുരോഗതി അവകാശപ്പെടുന്ന കേരളം തുല്യതയുടെയും സാമൂഹ്യനീതിയുടെയും പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച സംഭവിക്കുന്നുണ്ടോ എന്നും വനിതാ കൂട്ടായ്മ ആരാഞ്ഞു.

തുല്യമായ സാമൂഹ്യ- സാംസ്കാരിക- രാഷ്ട്രീയ ഇടത്തിനും തുല്യമായ അവസരങ്ങൾക്കും വേണ്ടിയാണ് ഡബ്ല്യുസിസി നിലകൊള്ളുന്നതെന്നും ആഗോളതലത്തിൽ വളരെയേറെ മുന്നോട്ടു പോയിട്ടുള്ള ഈ ചിന്തകളെ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ കേരള സമൂഹം എങ്ങനെ സമീപിക്കുന്നു എന്ന് വളർന്നു വരുന്ന തലമുറ ശ്രദ്ധയോടെ വീക്ഷിക്കുകയാണെന്നും ഡബ്ല്യുസിസി ചൂണ്ടിക്കാട്ടി.

വളർന്നു വരുന്ന തലമുറ നമ്മെ വിലയിരുത്തുകയും അളന്നു തൂക്കുകയും ചെയ്യുന്നുണ്ടെന്ന് നാമറിയണമെന്നും താമസിയാതെ, നമ്മുടെ മണ്ടത്തരങ്ങൾക്കും അജ്ഞതക്കും അവിവേകത്തിനും ഇനി വരുന്ന തലമുറയോട് എണ്ണിയെണ്ണി മറുപടി പറയേണ്ടി വരുമെന്നതിൽ ഒരു സംശയവുമില്ലെന്നും വനിതാ കൂട്ടായ്മ മുന്നറിയിപ്പ് നൽകി.

ഭൂമി എക്കാലത്തേക്കും ക്രൂരതയും ഹിംസയും സഹിക്കുകയില്ലെന്നും തങ്ങൾ ഇത് ഇപ്പോഴെങ്കിലും പറയാതെയിരുന്നാൽ വരും തലമുറയുടെ മുഖത്ത് ഇനി നോക്കാനാവില്ലെന്നും പോസ്റ്റിൽ പറയുന്നു.

നാം വരും തലമുറയുടെ ഭൂമിയും ആകാശവും കൈയ്യേറുക മാത്രമല്ല അജ്ഞത ആഭരണമാക്കാൻ നിർബന്ധിപ്പിക്കുകയും ചെയ്യുന്നതായും
അവർ നമ്മെ അജ്ഞരെന്നും ഭീരുക്കളെന്നും വിളിക്കാൻ തുടങ്ങിക്കഴിഞ്ഞതായും ഡബ്ല്യുസിസി ഓർമ്മിപ്പിച്ചു.

ഭയം മരണമാണെന്നും ഭീരുക്കളായി ജീവിക്കാൻ തങ്ങൾ തയാറല്ലെന്നും അതു കൊണ്ട് ഈ സംഭാഷണങ്ങളും പ്രവർത്തനങ്ങളും ഡബ്ല്യുസിസി തുടരുക തന്നെ ചെയ്യുമെന്നും പോസ്റ്റിൽ പറയുന്നു.

2017 നവംബർ ഒന്നിന് വിമൻ ഇൻ സിനിമ കളക്ടീവ് ഔദ്യോഗികമായി നിലവിൽ വന്നതായും തുല്യത, സാമൂഹ്യനീതി എന്നീ ആശയങ്ങളിൽ ദൃഢമായി വിശ്വസിക്കുന്ന, സിനിമയുടെ അരങ്ങിലും അണിയറയിലും പ്രവർത്തിക്കുന്ന എല്ലാ സ്ത്രീകളെയും സംഘടനയിലേക്ക് സ്വാഗതം ചെയ്യുന്നതായും പോസ്റ്റിലൂടെ ഡബ്ല്യുസിസി അറിയിച്ചു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

National School Senior meet, Kerala, medal, cancelled, PK Sreeja, school, students, Maharashtra, complaint, gold, walking, competition, Aparna Roy, gold medal , Navya Antony

ദേശീയ സ്കൂള്‍ മീറ്റ്: കേരളത്തിന്റെ മെഡൽ റദ്ദാക്കി

Christmas, release, Malayalam movies, Mollywood, Vimanam, Masterpiece, Mayaanadhi, Aana Alaralodalaral, Mammootty, Prithviraj, hero, actor, actress, Xmas, celebration, 

ക്രിസ്തുമസിന് ഇത്തവണ സിനിമാഘോഷം