We the PEOPLE  മഹാപൗരസംഗമം നവംബർ 13 ന് 

തിരുവനന്തപുരം: ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന ജനാധിപത്യത്തിന്റെ ആഘോഷ കാഴ്ചകൾക്ക്  വരുന്ന തിങ്കളാഴ്ച  തലസ്ഥാന നഗരം സാക്ഷ്യം വഹിക്കും.

ശബരിമല വിധിയെ അട്ടിമറിക്കുക എന്ന ലക്ഷ്യം വച്ച്  നാമജപ ഘോഷയാത്ര എന്ന പേരിൽ ഹിന്ദുവർഗീയവാദികൾ വിവിധയിടങ്ങളിൽ പരിപാടികൾ  സംഘടിപ്പിച്ചിരുന്നു. രാജ്യത്തിൻറെ ഭരണഘടനയെ നിന്ദിക്കുന്നതും വെല്ലുവിളിക്കുന്നതും  നിഷേധിക്കുന്നതുമായ നിലപാടായിരുന്നു അത്. ആക്രോശങ്ങളും തെറിവിളികളുമാണ് പരിപാടിയിലുടനീളം  മുഴങ്ങിക്കേട്ടത്. സ്വാതന്ത്ര്യത്തെക്കുറിച്ചും തുല്യതയെക്കുറിച്ചുമുള്ള ഭരണഘടനാ സങ്കല്പങ്ങൾ  ചോദ്യം ചെയ്യപ്പെട്ടു. വഴി തടസ്സപെടുത്തിയും പൊതുമുതൽ നശിപ്പിച്ചും  വാഹനങ്ങൾക്ക്  കല്ലെറിഞ്ഞും കത്തിച്ചും ആൾക്കൂട്ടം അക്ഷരാർത്ഥത്തിൽ  അഴിഞ്ഞാടുകയായിരുന്നു.

ഒരു ചെറു ന്യൂനപക്ഷത്തിന്റെ മുൻകൈയിൽ അരങ്ങേറിയ അത്തരം പരിപാടികളോടൊപ്പമല്ല കേരളത്തിന്റെ പൊതുസമൂഹം എന്ന് തെളിയിക്കാനുള്ള ശ്രമമാണ് We the  PEOPLE. സംഘടകരുടേത്. കേരളം ഭരണഘടനാവിരുദ്ധമായും സ്ത്രീവിരുദ്ധമായും നിയമവ്യവസ്ഥാവിരുദ്ധമായും ചിന്തിക്കുന്നു എന്ന ആരോപണത്തിനുള്ള മറുപടിയായിരിക്കും ഈ മഹാസംഗമം

വഴിതടയാതെ, സ്വാതന്ത്ര്യങ്ങൾ ഹനിക്കാതെ, ഹരിതസംഹിത പാലിച്ച്, എല്ലാത്തരത്തിലും മാതൃകയാകുന്ന ജനാധിപത്യത്തിന്റെ ആഘോഷമാണ് തിങ്കളാഴ്ച തലസ്ഥാന നഗരിയിൽ അരങ്ങേറുക എന്ന് സംഘാടകർ പറഞ്ഞു.

ഭരണഘടനയുടെ ആമുഖകുറിപ്പ്  തുടങ്ങുന്ന വി ദി പീപ്പിൾ എന്ന വാക്കുകളിൽ നിന്നാണ് പരിപാടിക്ക് പേരുകണ്ടെത്തിയത്.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സംഗമത്തിലേക്കു ആളുകൾ എത്തിച്ചേരും .പ്രശസ്ത പത്രപ്രവർത്തകൻ വി എസ് ശ്യം ലാലാണ് പരിപാടിയുടെ മുഖ്യ സംഘാടകൻ.

ഒരു കൊടിക്കും കീഴിലല്ല We the  PEOPLE.  പരിപാടിയിൽ ജനങ്ങൾ അണിചേരുന്നക  എന്ന് അതേപ്പറ്റിയുള്ള അറിയിപ്പിൽ പറയുന്നു. എല്ലാ തരം  വിയോജിപ്പുകളും മാറ്റിവച്ച് , കക്ഷി രാഷ്ട്രീയവ്യത്യാസമില്ലാതെ ഭരണഘടനയിൽ വിശ്വാസമുള്ള ആളുകൾക്കെല്ലാം പരിപാടിയിൽ   പങ്കാളികളാകാം .  സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് പരിപാടിയുടെ പ്രചാരണം പ്രധാനമായും നടക്കുന്നത്. പ്രൊഫൈൽ ചിത്രങ്ങൾ മാറ്റി നൂറുകണക്കിന് പേർ തങ്ങളുടെ ഐക്യദാർഢ്യം രേഖപ്പെടുത്തിയിട്ടുണ്ട്.

We the PEOPLE സംഗമത്തിന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജിൽനിന്ന്  

കേരളത്തിലെ തെരുവുകളും മാദ്ധ്യമങ്ങളും ഇതുവരെ പറഞ്ഞത് കേരളം ഭരണഘടനാവിരുദ്ധമായും സ്ത്രീവിരുദ്ധമായും നിയമവ്യവസ്ഥാവിരുദ്ധമായും ചിന്തിക്കുന്നു എന്നാണ്. എന്നാൽ ഏതു മലയാളിക്കും അറിയാം അതൊരു ചെറുന്യൂനപക്ഷത്തിന്റെ മാത്രം നിലപാടാനെന്ന്. പക്ഷെ, ദൗർഭാഗ്യവശാൽ അതിനായിരുന്നു ഇതുവരെ ദൃശ്യത.

എന്നാൽ, ഇതിലെ അപകടം തിരിച്ചറിഞ്ഞു പൊതുസമൂഹം ഉണരുകയാണ്. ഇതി അതിന്റെ ദൃശ്യതയാകും തെരുവുകളിലും പൊതുവിടങ്ങളിലും മാദ്ധ്യമങ്ങളിലും. നമ്മുടെ രാജ്യത്തെ സംരക്ഷിക്കാൻ, ഭരണഘടനയെ സംരക്ഷിക്കാൻ, അവകാശങ്ങൾ സംരക്ഷിക്കാൻ, നിയമവ്യവസ്ഥയെ സംരക്ഷിക്കാൻ, അന്തസ്സും സമത്വവും സ്വാതന്ത്ര്യവും അടക്കമുള്ള സാമൂഹികമൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ, ശാസ്തബോധവും യുക്തിചിന്തയും ഉയർത്തിപ്പിടിക്കാൻ കേരളം ഉണരുകയാണ്; കരളുറപ്പുള്ള കേരളം!
രാജ്യമാകെ ആളിപ്പടരാൻ ഒരു ജ്വാല സംസ്ഥാന തലസ്ഥാനത്തു കൊളുത്തുകയാണ് നമ്മൾ ജനങ്ങൾ. ഒരു കൊടിക്കും കീഴിലല്ലാതെ ഭരണഘടനയ്ക്കുവേണ്ടി എണ്ണമറ്റ കുടുംബങ്ങൾ ഒത്തുകൂടുന്നു. ഒരുപകലും ഒരുരാവും. വാക്കും ചിന്തയും പാട്ടും കവിതയും കളിയും ചിരിയും നാടകവും സിനിമയും എല്ലാമായി സ്വാതന്ത്ര്യത്തിന്റെ, സമത്വത്തിന്റെ, മതനിരപേക്ഷതയുടെ, ആധുനികതയുടെ ഐക്യപ്പെടൽ. രാജ്യമാകെ പകർത്താൻ ഒരു മാതൃക – We the PEOPLE.
ഞാനും കുടുംബവും കൂട്ടുകാരും ഉണ്ടാകും. നിങ്ങളും കൂട്ടുകാരോടും കുടുംബങ്ങളോടുമൊപ്പം വരൂ…! നവംബർ 13-ന് തിരുവനന്തപുരം നഗരത്തിലുടനീളം ആഘോഷം – വഴിതടയാതെ, സ്വാതന്ത്ര്യങ്ങൾ ഹനിക്കാതെ, ഹരിതസംഹിത പാലിച്ച്, എല്ലാത്തരത്തിലും മാതൃകയാകുന്ന ജനാധിപത്യത്തിന്റെ ആഘോഷം.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

സൈൻസ് 2018 ലെ പുരസ്കാര ചിത്രങ്ങൾ തൃശൂർ പ്രസ്ക്ലബിൽ പ്രദർശിപ്പിക്കും 

നല്ല ആരോഗ്യത്തിനും ജീവിതശൈലിക്കുമായി 8 ആയുഷ് ഗ്രാമങ്ങള്‍ കൂടി