രണ്ടു വ്യക്തികൾ കൈ കോർക്കുമ്പോൾ എന്തെങ്കിലും സംഭവിക്കുന്നുണ്ടോ? 

രണ്ടു പേർ ചുംബിക്കുമ്പോൾ ലോകം മാറിമറിയുന്നുവെന്ന് ഒക്ടോവിയോ പാസ് എഴുതി. രണ്ടു വ്യക്തികൾ കൈകോർക്കുമ്പോൾ എന്തെങ്കിലും സംഭവിക്കുന്നുണ്ടോ? ഉണ്ടെന്നാണ് വിൻസെന്റ് ഡോൾമാൻ കരുതുന്നത്  ലോകത്ത് അറിയപ്പെടുന്ന ഫോട്ടോഗ്രാഫറാണ് വിൻസെന്റ് ഡോൾമാൻ എന്ന ബ്രിട്ടീഷുകാരൻ. 

ഏതാണ്ട് പത്തു വർഷം മുൻപാണ് അദ്ദേഹം ആദ്യമായി ഇന്ത്യയിൽ എത്തുന്നത്. മുംബൈയിലെ ഗേറ്റ് വേയിൽ കണ്ട ഒരു കാഴ്ച ഡോൾമാന് കൗതുകകരമായി തോന്നി. രണ്ടു പുരുഷന്മാർ ഒട്ടും റൊമാന്റിക്കല്ലാതെ  കൈകോർത്ത് പിടിച്ചു നടക്കുന്ന ഒരു ദൃശ്യം. പിന്നീടദ്ദേഹം അത്തരം കാഴ്ചകൾ തിരഞ്ഞു നടക്കാൻ തുടങ്ങി.

ഒട്ടും റൊമാന്റിക്കല്ലാതെ ഇത്തരത്തിൽ  പുരുഷന്മാർ കൈകോർത്തു നടക്കുന്ന സാധാരണ ദൃശ്യങ്ങൾ ഇന്ത്യയിൽ മാത്രമേ കാണൂ എന്നാണ്  വിൻസെന്റ് ഡോൾമാൻ വിശ്വസിക്കുന്നത്. 

പടിഞ്ഞാറൻ നാടുകളിൽ അത്തരം ദൃശ്യങ്ങൾക്ക് മറ്റൊരു അർത്ഥതലമാണ് കല്പിക്കപ്പെടുന്നത്. സാധാരണയായി  സ്വവർഗ പ്രണയികൾക്കിടയിൽ മാത്രമേ  അത്തരം കാഴ്ചകൾ കാണൂ.

ശാരീരിക സ്പർശനത്തിന് മുൻപില്ലാത്ത അർത്ഥ കല്പനകൾ രൂപം കൊണ്ട കാലത്തെ  പുരുഷന്മാരുടെ ഈ കൈകോർക്കൽ കാഴ്ചകളിൽ ആകൃഷ്ടനായ ഈ ഫോട്ടോഗ്രാഫർ അത്തരം ദൃശ്യങ്ങൾ തിരഞ് വീണ്ടും ഇന്ത്യയിലെത്തി.

ഒരു ഫോട്ടോഗ്രാഫർ തങ്ങളെ ശ്രദ്ധിക്കുന്നതും കാമറയിൽ പകർത്തുന്നതും പലർക്കും കൗതുകകരമായി തോന്നി. കൈ കോർക്കലിനെപ്പറ്റി മറ്റൊരാൾ ചോദിക്കുമ്പോഴാണ് അവർ അതേപ്പറ്റി ബോധവാന്മാരാകുന്നത് തന്നെ. അതേവരെ അവർക്ക് അതൊരു സ്വാഭാവിക കാര്യമായിരുന്നു.

“നിങ്ങൾ എന്തിനാണ് കൈ കോർത്ത് പിടിച്ചിട്ടുള്ളത്? ” പലരോടും കൗതുകത്തോടെ ഞാൻ  ആരാഞ്ഞു. ഒരു വിഡ്ഢി ചോദ്യം കേട്ടതുപോലെ അവരെന്നെ നേരിട്ടു. “എന്താ കൈപിടിച്ചാൽ. ഞങ്ങൾ ബെസ്റ്റ് ഫ്രണ്ട്സല്ലേ,” എന്നായിരുന്നു  മറുപടി. ഡോൾമാൻ തന്റെ അനുഭവം രസകരമായി വിവരിക്കുന്നു. 

മനോഹരം എന്നാണ് വിൻസന്റ് ഇതേപ്പറ്റി പറയുന്നത്. പടിഞ്ഞാറുള്ളവർക്ക് ഇതിൽ നിന്നും പഠിക്കാനുണ്ടെന്ന് അദ്ദേഹം കരുതുന്നു. ഈ ചിത്രങ്ങൾ അവർക്കൊരു കണ്ണാടിയാവട്ടെ. സൗഹൃദത്തെക്കുറിച്ചും നഷ്ടപ്പെട്ട മറ്റു പലതിനെക്കുറിച്ചും  ആലോചിക്കാൻ  അവർക്കൊരു  അവസരമാവട്ടെ.

സ്ക്രോൾ പ്രസിദ്ധീകരിച്ച, വിൻസന്റ് ഡോൾമാൻ പകർത്തിയ ദൃശ്യങ്ങൾ താഴെ: 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

നവോത്ഥാനത്തെ പിന്നോട്ടു വലിക്കുന്നവർക്കെതിരേ ജനകീയ പ്രതിരോധമുയരണം: കടകംപള്ളി

വനിതാ മതിൽ: ശൈലജ ടീച്ചർ ആദ്യ കണ്ണി; ബൃന്ദാ കാരാട്ട് അവസാന കണ്ണി