Movie prime

”എനിക്ക് യൂത്ത് ലീഗുകാരോട് പറയാനുള്ളത്”

ആണത്ത പ്രഘോഷണങ്ങൾക്ക് നിങ്ങളിനി കയ്യടിക്കരുത്. പെണ്ണത്തവും ട്രാൻസ്ജണ്ടറത്തവുമൊന്നും ആണത്തത്തെക്കാൾ ഒട്ടും മോശമായ കാര്യങ്ങളല്ല. ആണാധികാര പാർട്ടി സംവിധാനത്തെ ഉടച്ചു വാർക്കൂ. സ്ത്രീകൾ കൂടുതലായി പൊതുരംഗത്തേക്ക് വരട്ടെ. അടുത്ത തവണ തെരഞ്ഞെടുപ്പിൽ ഒരു സീറ്റിലെങ്കിലും ഒരു സ്ത്രീയെ പരിഗണിക്കൂ. ജനസംഖ്യയിൽ പാതിപ്പേർ സ്ത്രീകളാണ് എന്നത് മറക്കരുത്. മുസ്ലിം ലീഗ് നേതാവും എം എൽ എ യുമായ കെ എം ഷാജിയുടെ ആണത്ത പ്രഘോഷണ പ്രസംഗങ്ങളെ വിമർശിച്ച് അഡ്വ.ഹരീഷ് വാസുദേവൻ ഫേസ് ബുക്കിൽ എഴുതിയ കുറിപ്പ് മുസ്ലിം ലീഗ് MLA ഷാജി ഗംഭീരമായി പ്രസംഗിക്കും. പ്രസംഗിക്കുന്നിടത്തെല്ലാം യൂത്ത് ലീഗിന്റെ “ആൺ More
 
”എനിക്ക് യൂത്ത് ലീഗുകാരോട് പറയാനുള്ളത്”

ആണത്ത പ്രഘോഷണങ്ങൾക്ക് നിങ്ങളിനി കയ്യടിക്കരുത്. പെണ്ണത്തവും ട്രാൻസ്ജണ്ടറത്തവുമൊന്നും ആണത്തത്തെക്കാൾ ഒട്ടും മോശമായ കാര്യങ്ങളല്ല. ആണാധികാര പാർട്ടി സംവിധാനത്തെ ഉടച്ചു വാർക്കൂ. സ്ത്രീകൾ കൂടുതലായി പൊതുരംഗത്തേക്ക് വരട്ടെ. അടുത്ത തവണ തെരഞ്ഞെടുപ്പിൽ ഒരു സീറ്റിലെങ്കിലും ഒരു സ്ത്രീയെ പരിഗണിക്കൂ. ജനസംഖ്യയിൽ പാതിപ്പേർ സ്ത്രീകളാണ് എന്നത് മറക്കരുത്.

മുസ്ലിം ലീഗ് നേതാവും എം എൽ എ യുമായ കെ എം ഷാജിയുടെ ആണത്ത പ്രഘോഷണ പ്രസംഗങ്ങളെ വിമർശിച്ച് അഡ്വ.ഹരീഷ് വാസുദേവൻ ഫേസ് ബുക്കിൽ എഴുതിയ കുറിപ്പ്

മുസ്‌ലിം ലീഗ് MLA ഷാജി ഗംഭീരമായി പ്രസംഗിക്കും. പ്രസംഗിക്കുന്നിടത്തെല്ലാം യൂത്ത് ലീഗിന്റെ “ആൺ കുട്ടികൾ” “ആണുങ്ങൾ” എന്നിങ്ങനെ ആണാധികാര വാക്കുകൾ നിരന്തരം പ്രയോഗിച്ചു കാണുന്നുണ്ട്.

അതൊരു കല്ലുകടിയാണ്. മുസ്‌ലീം ലീഗിന്റെ പരിപാടികൾക്ക് പൊതുവെ സ്ത്രീകളുടെ പങ്കാളിത്തം തീരെ ഇല്ലാത്തത് കൊണ്ടാവാം, ഈ male chauvenist പ്രയോഗങ്ങൾക്ക് നല്ല കയ്യടിയും കിട്ടുന്നുണ്ട്. തുല്യതയ്ക്ക് വേണ്ടിയുള്ള ഭരണഘടനാ പ്രസംഗങ്ങളിൽ പോലും ഈ ‘ആൺ ഹുങ്ക്’ ഇടക്കിടെ കടന്നു വരുന്നുണ്ട്.

ഏത് നൂറ്റാണ്ടിലാണ് ഇവരൊക്കെ ജീവിക്കുന്നത് എന്ന് കേൾക്കുമ്പോഴൊക്കെ എനിക്ക് തോന്നിയിട്ടുണ്ട്. ശ്രീ.ഷാജിക്ക് ഒരുപക്ഷേ ഈ തെറ്റ് മനസിലാവാഞ്ഞിട്ടായിരിക്കില്ല. പ്രസംഗങ്ങളിൽ കയ്യടി കിട്ടി തന്റെ അണികളുടെ നിലവാരത്തിലേക്ക് നേതാവും പയ്യെപ്പയ്യെ എത്തുന്നതാവാം.

എനിക്ക് യൂത്ത് ലീഗ്കാരോട് പറയാനുള്ളത്, ആണത്ത പ്രഘോഷണങ്ങൾക്ക് ഇനി കയ്യടിക്കരുത് എന്നാണ്. പെണ്ണത്തവും ട്രാൻസ്ജണ്ടറത്തവുമൊന്നും ആണത്തത്തെക്കാൾ ഒട്ടും മോശമായ കാര്യങ്ങളല്ല എന്ന് നിങ്ങൾ മനസ്സിലാക്കൂ. ഈ ആണത്ത ഇടങ്ങളിലേക്ക് കാറ്റും വെളിച്ചവും കയറട്ടെ. We are talking about inclusiveness. ഈ ആണാധികാര, ആൺമേൽക്കോയ്മാ പാർട്ടി സംവിധാനത്തെ നിങ്ങളൊന്ന് ഉടച്ചു വാർക്കൂ. സ്ത്രീകൾ കൂടുതലായി പൊതുരംഗത്തേക്ക് വരട്ടെ. അടുത്ത തവണ തെരഞ്ഞെടുപ്പിൽ ഒരു സീറ്റിലെങ്കിലും ഒരു സ്ത്രീയെ പരിഗണിക്കൂ. മുസ്‌ലിം വിഭാഗത്തിന്റെ സാമൂഹിക പിന്നാക്കാവസ്ഥ മാറണമെങ്കിൽ, സമുദായത്തിലെ സ്ത്രീകൾക്ക് നല്ല വിദ്യാഭ്യാസം കിട്ടിയാൽ മാത്രംപോരാ. അവർ സാമൂഹികരംഗത്ത് ഇടപെടുകയും വേണം. ജനസംഖ്യയിൽ പാതിപ്പേർ സ്ത്രീകളാണ് എന്നു നമ്മൾ മറക്കരുത്.

മുസ്‌ലീംലീഗ് ഒരു നിർണ്ണായക തീരുമാനം എടുത്താൽ, മുസ്‌ലീംസമുദായത്തിൽ തന്നെ അതൊരു വലിയ ചരിത്രം സൃഷ്ടിക്കും. അങ്ങനെയെങ്കിൽ നാളെ നമുക്ക് ഷാജിയുടെ ജൻഡർ ന്യൂട്രൽ പ്രസംഗങ്ങൾക്ക് ഒരുമിച്ചു കയ്യടിക്കാം.