WhatsApp, not working,stopped, issue, messaging app, users
in , ,

വാട്സ്ആപ്പ് നിശ്ചലമായി; വ്യാജനെതിരെ ജാഗ്രതാനിർദ്ദേശം

ന്യൂഡല്‍ഹി: ആഗോള മെസ്സേജിങ്ങ് ആപ്പായ വാട്സ്ആപ്പിന്‍റെ  പ്രവര്‍ത്തനം നിലച്ചത് (WhatsApp down) ഉപയോക്താക്കളില്‍ (users) ആശങ്ക പടർത്തി. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് വാട്സ്ആപ്പ് പ്രവര്‍ത്തനരഹിതമായത്.

ചില ഉപഭോക്താക്കൾക്ക് നിലവില്‍ മെസ്സേജുകള്‍ അയക്കാനോ സ്വീകരിക്കാനോ കഴിയുന്നില്ലെന്ന് റിപ്പോർട്ടുണ്ട്. ഇതേ പ്രശ്നം മറ്റ് രാജ്യങ്ങളിലും അനുഭവപ്പെടുന്നുണ്ടെന്ന് വിവിധ രാജ്യങ്ങളിലെ ഉപയോക്താക്കളുടെ ട്വീറ്റുകൾ വ്യക്തമാക്കുന്നു.

എന്നാൽ ഈ പ്രശ്നത്തെ സംബന്ധിച്ച്‌ വാട്സ്ആപ്പ് അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ സെപ്റ്റംബറിൽ ആഗോളവ്യാപകമായി വാട്സ്ആപ്പ് ഉപയോഗിക്കുന്നതില്‍ സാങ്കേതിക പ്രശ്നം നേരിട്ടിരുന്നു.
മെയ് മാസത്തില്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഏതാനും മണിക്കൂര്‍ വാട്സ്ആപ്പ് പ്രവര്‍ത്തന രഹിതമായി.

അതേസമയം ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ വാട്സ്ആപ്പിന്റെ വ്യാജനെ സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തു വന്നു. ഒറിജിനലിനെ വെല്ലുന്ന വ്യാജന്റെ ഡൗൺലോഡിങ്ങ് 50000 മുകളിലായതായി കണ്ടെത്തി. എന്നാൽ ഒറിജിനല്‍ വാട്സ്ആപ്പ് 1 ബില്യണ്‍ ഡൗണ്‍ലോഡ് നടന്നു കഴിഞ്ഞു.

വ്യാജനില്‍ ധാരാളം സാങ്കേതിക പ്രശ്നങ്ങള്‍ ഉണ്ടെന്നാണ് സൂചന. ഉപയോക്താക്കളുടെ ഡാറ്റ ശേഖരിക്കുവാന്‍ ഈ വ്യാജ വാട്സ്ആപ്പിന് കഴിയും എന്നാണ് റിപ്പോർട്ട്. അതിനാൽ വാട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ അത് ഒര്‍ജിനല്‍ ആണോ അല്ലയോ എന്ന് ആദ്യം ഉറപ്പുവരുത്തണമെന്ന് സാങ്കേതിക വിദഗ്ദ്ധർ നിർദ്ദേശിച്ചു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

CM, Pinarayi, TV show, Naam Munnottu,

നാം മുന്നോട്ട്: ടെലിവിഷന്‍ ഷോയുമായി മുഖ്യമന്ത്രി

ജിഷ്ണു കേസിൽ കേരളത്തിന്റെ ഉത്തരവ് ലഭിച്ചില്ല: സിബിഐ