http://blivenews.com/?s=hartal , WhatsApp hartal, five, arrest, RSS, police, custody, investigation, admin, social media, Kathua, violence, 
in ,

വാട്ട്സ് ആപ്പ് ഹര്‍ത്താൽ: അറസ്റ്റിലായ അഞ്ചു പേര്‍ ആര്‍എസ്എസുകാരെന്ന് സൂചന

മലപ്പുറം: കത്വയില്‍ എട്ടുവയസ്സുകാരി ക്രൂരമായി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത അഞ്ചു പേരെ പോലീസ് അറസ്റ്റു ചെയ്തു. അതേസമയം, പിടിയിലായവര്‍ ആര്‍എസ്എസ് ( RSS ) പ്രവര്‍ത്തകരാണെന്നാണ് സൂചന.

വാട്ട്സ് ആപ്പ് ഹര്‍ത്താലിന്റെ മുഖ്യസൂത്രധാരന്‍ കൊല്ലം സ്വദേശിയാണ്. ബാക്കി നാലു പേരും കിളിമാനൂര്‍ സ്വദേശികളാണ്. ഇവരുടെ പേര് വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

20-നും 25-നും ഇടയ്ക്ക് പ്രായമുള്ള യുവാക്കളാണ് ഇപ്പോള്‍ അറസ്റ്റിലായത്. മഞ്ചേരി പോലീസിന്റെ കസ്റ്റഡിയിലുള്ള ഇവർക്ക് ബാഹ്യമായ പ്രേരണകളുണ്ടായോ, ഇവരുടെ രാഷ്ട്രീയ ബന്ധം അതിനു കാരണമായോ എന്നീ കാര്യങ്ങളാണ് പോലീസ് വിശദമായി അന്വേഷിക്കുന്നത്.

വര്‍ഗീയ സംഘര്‍ഷമുണ്ടാക്കുക എന്ന ലക്ഷ്യം ഇതിന് പിന്നിലുണ്ടായിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഹര്‍ത്താലിനിടെ ആക്രമത്തിന് ആഹ്വാനം ചെയ്ത് തീവ്രസ്വഭാവമുള്ള സന്ദേശങ്ങളാണ് ഇവര്‍ പ്രചരിപ്പിച്ചിരുന്നത്‌.

‘വോയ്സ് ഓഫ് ട്രൂത്ത്’ എന്ന വാട്സ്‌ആപ്പ് ഗ്രൂപ്പിലാണ് ഇവര്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഹര്‍ത്താലാഹ്വാനത്തിനു പിന്നിലെ ഗൂഢാലോചനയെക്കുറിച്ച്‌ അന്വേഷണം ഊർജ്ജിതമാണെന്ന് മലപ്പുറം എസ് പി അറിയിച്ചു.

എസ് പി ദേബേഷ് കുമാര്‍ ബെഹ്റയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. അതേസമയം, ഹര്‍ത്താലിനും കലാപത്തിനും ആഹ്വാനം ചെയ്ത വാട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍ മലപ്പുറം കൂട്ടായി സ്വദേശിയായ16 വയസുകാരനാണെന്ന് തിരൂര്‍ പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

നഴ്സുമാരുടെ ശമ്പള വർദ്ധന: ചർച്ച പരാജയം; 24 മുതല്‍ തലസ്ഥാനത്തേക്ക് ലോംഗ് മാര്‍ച്ച്‌

Varapuzha death , Sreejith, p mohanadas, Pinarayi, reply,  Human right commission,  Varapuzha custodial death , human right commission, Pinarayi, Sreejith, police, high court, relatives, petition, CBI, probe, bail, SI, Deepak,  Pinayi, custody, death,land , acquisition , sreejith , National high way, custodial death, report, police, govt, Chief minister, Varappuzha, Sreejith, custody, death,Oommen Chandy , Chennithala, hunger strike, CBI, Pinarayi, Aluva rural sp , transfer, bail, Tiger force, court, police, custody, death, Sreejith, Kanam, Sreejith , Youth Congress, march, Chennithala, CBI, Varapuzha , police, investigation, custody, death, cctv camera ,police station, DGP,loknath behra,custodial death, surveillance, police, custody, death, Sreejith, Varaapuzha, sreejith , custodial death , hartal, violent, BJP,Human Rights Commission, protest, bjp activists, blocked, vehicles, police, custodial torture, Kerala State Human Rights Commission ,KSHRC

വരാപ്പുഴ: പോലീസുകാരുടെ ജാമ്യാപേക്ഷ തള്ളി; ആലുവ റൂറല്‍ എസ്പിയെ സ്ഥലം മാറ്റി