കണ്ണടച്ചുതുറക്കുന്നതിന് മുമ്പ് കുതിച്ചുപായുന്ന കാറുകള്‍ ചെറുപ്പക്കാര്‍ക്ക് ഒരു ഹരം തന്നെയാണ്. അതുകൊണ്ടാണ് ഇക്കാലത്ത് ഫോര്‍മുല വണ്‍ കാറോട്ട മല്‍സരത്തിന് കൂടുതല്‍ ആരാധകരെ ലഭിക്കുന്നത്. അത്യാഡംബര-സ്‌പോര്‍ട്‌സ് കാറുകളാണ് വേഗതയുടെ കാര്യത്തിലും കരുത്തിന്റെ കാര്യത്തിലും മുന്നില്‍ നില്‍ക്കുന്നത്. ലോകത്തിലെ ഏറ്റവും വിലക്കൂടിയ ബുഗാട്ടി വെറോണ്‍ തന്നെയാണ് ലോകത്തിലെ ഏറ്റവും വേഗതയേറിയ കാറും.
Wheels
ലോകത്തിലെ ഏറ്റവും വേഗതയേറിയ കാറുകള്‍
ഓള്‍ട്ടോയെ ഓവര്‍ടേക്ക് ചെയ്‌ത് സ്വിഫ്‌റ്റ് കുതിക്കുന്നു
ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന കാര്‍ എന്ന പദവി ഇനി മാരുതി സുസുകി സ്വിഫ്‌റ്റിന് സ്വന്തം. മാരുതിയുടെതന്നെ എന്‍ട്രി ലെവല്‍ കാറായ ഓള്‍ട്ടോയെ മറികടന്നാണ് പ്രീമിയം ഹാച്ച്‌ബാക്കായ സ്വിഫ്‌റ്റ് പുതിയ നേട്ടം കൈവരിച്ചത്. 2011 ഓഗസ്‌റ്റില്‍ സ്വിഫ്‌റ്റിന്റെ പരിഷ്‌ക്കരിച്ച പതിപ്പ് മാരുതി പുറത്തിറക്കിയിരുന്നു. അതിനുശേഷം സ്വിഫ്‌റ്റിന് ഡിമാന്‍ഡ് വന്‍തോതില്‍ വര്‍ദ്ധിച്ചിരുന്നു.
ഇന്ത്യയിലെ കരുത്തന്‍ കാറുകളില്‍ മുമ്പന്‍മാര്‍ ആരൊക്കെ?
ലോകത്തിലെ അതിവേഗം വളരുന്ന ഏറ്റവും വലിയ കാര്‍ വിപണികളിലൊന്നാണ് ഇന്ത്യ. കുറഞ്ഞ ഹാച്ച്‌ബാക്ക് മോഡലുകള്‍ മുതല്‍ അത്യാഡംബര മോഡലുകള്‍ വരെ ഇവിടെ ലഭ്യമാണ്. കാര്‍ വിപണിയില്‍ ദീര്‍ഘദൂരയാത്രയ്‌ക്ക് ഉപയോഗിക്കുന്ന ഓഫ് റോഡര്‍ ഹൈവേ കാറുകളാണ് സ്‌പോര്‍ട്ട്‌സ് യൂട്ടിലിറ്റി വെഹിക്കിള്‍ അഥവാ എസ് യു വി എന്നറിയപ്പെടുന്നത്.
മാരുതിയുടെ എര്‍ട്ടിഗ കേരളത്തില്‍ എത്തി
ജോഷിന്‍ ജോര്‍ജ്ജ്
ഇന്ത്യന്‍ കാര്‍ വിപണിയിലെ ഒന്നാമന്‍മാരായ മാരുതിക്ക് സാന്നിദ്ധ്യമില്ലാതിരുന്ന മേഖലയാണ് വിവിധോദ്ദേശ്യ വാഹന വിഭാഗം അഥവാ മള്‍ട്ടി യൂട്ടിലിറ്റി വെഹിക്കിള്‍ വിഭാഗം. ടയോട്ടയുടെ ഇന്നോവയും ഷെവര്‍ലെയുടെ ടവേരയും മഹീന്ദ്രയുടെ സൈലോയും സ്‌കോര്‍പ്പിയോയുമൊക്കെയാണ് ഈ വിഭാഗത്തിലെ താരങ്ങള്‍. ഇവിടേക്കാണ് ഇന്ത്യന്‍ കാര്‍ വിപണിയിലെ ഒന്നാമന്‍മാരായ മാരുതി എര്‍ട്ടിഗയുമായി എത്തുന്നത്.
ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന പത്ത് കാറുകള്‍
ലോകത്തിലെ അതിവേഗം വളരുന്ന ചെറുകാര്‍ വിപണിയാണ് ഇന്ത്യയിലേത്. പ്രതിമാസം പതിനായരിക്കണക്കിന് കാറുകളാണ് ഇന്ത്യയില്‍ വിറ്റഴിക്കുന്നത്. മാരുതി സുസുകിയുടെ വിവിധ മോഡലുകളാണ് ഇപ്പോഴും ഇന്ത്യന്‍ കാര്‍ വിപണി അടക്കി ഭരിക്കുന്നത്. ഇതില്‍ ആള്‍ട്ടോ, സ്വിഫ്‌റ്റ് വാഗണ്‍ ആര്‍, സ്വിഫ്‌റ്റ് ഡിസയര്‍ തുടങ്ങിയ മോഡലുകളാണ് വില്‍പനയില്‍ മാരുതിയുടെ യശസ് വര്‍ദ്ധിപ്പിക്കുന്നത്.
ട്രാഫിക്കില്‍ അനായാസം ഡ്രൈവ് ചെയ്യാന്‍ പുതിയ ടവേര
ഷെവര്‍ലെയുടെ മള്‍ട്ടി പര്‍പ്പസ് വെഹിക്കിളായ (എം പി വി) ടവേരയുടെ 2012 പതിപ്പ് നിരത്തുകളിലെത്തുന്നത് പുത്തന്‍ സവിശേഷതകളുമായി. ടവേര നിയോ ത്രീ ബി എസ് ഫോര്‍ എന്ന വിളിപ്പേരുമായി എത്തുന്ന പുതിയ മോഡല്‍ മോഡലിന് ഇന്ത്യയിലെ ട്രാഫിക് കുരുക്കില്‍ അനായാസമായി കുറഞ്ഞ ടോര്‍ക്കില്‍ ഡ്രൈവ് ചെയ്യാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.
ഇന്നോവയെ ഓവര്‍ ടേക്ക് ചെയ്യാന്‍ മാരുതി എര്‍ട്ടിഗ വരുന്നു
ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളാണ് മാരുതി സുസുകി. ചെറുകാര്‍ വിപണിയിലെ രാജാവായി മാരുതി വാഴുമ്പോഴും വിവിധോപയോഗ ശ്രേണിയില്‍ മാരുതിക്ക് സാന്നിദ്ധ്യമില്ലായിരുന്നു. ടയോട്ട ഇന്നോവയും ഷെവര്‍ലെ ടവേരയും മഹീന്ദ്ര സൈലോയും ആധിപത്യം പുലര്‍ത്തുന്ന ഈ വിഭാഗത്തിലേക്ക് മാരുതി സുസുകിയുടെ പുതിയ മോഡലായ എര്‍ട്ടിഗ അടുത്തമാസം എത്തുന്നു.
മാരുതി സുസുകി റിറ്റ്‌സ് ഫേസ്‌ബുക്കിലെ താരം
മാരുതിയുടെ ജനപ്രിയ കാറുകള്‍ ഓള്‍ട്ടോയും സ്വിഫ്‌റ്റുമാകാം. എന്നാല്‍ ഫേസ്‌ബുക്കില്‍ മാരുതിയുടെ യശസുയര്‍ത്തുന്നത് റിറ്റ്‌സ് എന്ന മോഡല്‍. ഫേസ്‌ബുക്കില്‍ പത്തുലക്ഷത്തിലേറെ ആരാധകരെ നേടിയാണ് മാരുതി സുസുക്കിയുടെ ജനപ്രിയ മോഡലായ റിറ്റ്‌സ് റെക്കാഡിട്ടത്. ഇതോടെ ഇന്ത്യന്‍ വാഹനവിപണിയില്‍ ഏറ്റവുമധികം ഫേസ്‌ബുക്ക് ആരാധകരുള്ള കാര്‍ മോഡലായി റിറ്റ്‌സ് മാറി.
ഇതായെത്തി പുതിയ സ്വിഫ്‌റ്റ് ഡിസയര്‍
ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയുള്ള എന്‍ട്രി സെഡാന്‍ കാറായ മാരുതി സുസുകിയുടെ സ്വിഫ്‌റ്റ് ഡിസയര്‍ പരിഷ്‌ക്കരിച്ച് പുറത്തിറക്കി. നിലവിലുള്ള ഡിസയറിനേക്കാള്‍ 145 എംഎം അധിക ബൂട്ട് സ്‌പേസുള്ള പുതിയ ഡിസയര്‍ പെട്രോള്‍ പതിപ്പിന് 4.79 ലക്ഷം മുതല്‍ 6.84 ലക്ഷം രൂപവരെയും ഡീസല്‍ പതിപ്പിന് 5.80 ലക്ഷം മുതല്‍ 7.09 ലക്ഷം രൂപ വരെയുമാണ് വില.
വെള്ളത്തിലും കരയിലും ഓടുന്ന കാറിനെ പരിചയപ്പെടാം...
റോഡിലും വെള്ളത്തിലും ഐസിലും ഓടുന്ന കാര്‍ വരുന്നു. ചൈനയിലെ യുഹാന്‍ സാംഗ് എന്ന 21കാരനാണ് ഈ കാര്‍ വികസിപ്പിക്കുന്നത്. ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗന്‍ കമ്പനി നടത്തിയ മത്സത്തില്‍ പങ്കെടുത്താണ് സാംഗ് ഈ കാര്‍ രൂപകല്‌പന ചെയ്‌തത്. വോക്‌സ്‌വാഗന്‍ അക്വ എന്ന് പേരിട്ടിരിക്കുന്ന ഈ കാറിന്റെ പരമാവധി വേഗത 62 കിലോമീറ്റര്‍ ആണ്. തിളങ്ങുന്ന വെള്ള നിറമാണ് കാറിന്റേത്. ഇരട്ട മോട്ടോറുകളുള്ള കാറില്‍ ഹൈഡ്രജന്‍ ഇന്ധനമാണ് ഉപയോഗിക്കുന്നതിനാല്‍ മലിനീകരണ പ്രശ്‌നങ്ങളുമില്ല.
മാരുതിയും ഓള്‍ട്ടോയും ചരിത്രമാകും; പകരം പുതിയ കാര്‍ വരുന്നു
ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയുള്ള കാറുകളാണ് മാരുതി സുസുകിയുടെ മാരുതി എന്നറിയപ്പെടുന്ന 800, ഓള്‍ട്ടോ എന്നിവ. വര്‍ഷങ്ങളായി ഇന്ത്യന്‍ വിപണിയില്‍ ആധിപത്യം തുടരുന്ന ഈ എന്‍ട്രി ലെവല്‍ ഹാച്ച്‌ബാക്കുകളെ പിന്‍വലിക്കാനുള്ള തയ്യാറെടുപ്പിലാണ് മാരുതി സുസുകി. പകരം 800 സിസി എന്‍ജിനില്‍ കൂടുതല്‍ സൗകര്യങ്ങളും ഇന്ധനക്ഷമതയുമുള്ള പുതിയ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ മാരുതി അവതരിപ്പിക്കും.
More Articles...
- ഇന്നോവയും ടവേരയും സൂക്ഷിക്കുക; ഇതാ വരുന്നു എര്‍ട്ടിഗ
- വാഹന പ്രേമികളെ ഇതിലേ ഇതിലേ...
- ബജാജിന്റെ ചെറുകാര്‍- ആര്‍ഇ 60; വില 1.40 ലക്ഷം
- രൂപവും ഭാവവും അടിമുടി മാറി; പുതിയ ഇന്നോവ എത്തി
- വാഹനത്തിന്റെ ഇന്ധനം ലാഭിക്കാന്‍ ചില മാര്‍ഗങ്ങള്‍...
- ഇന്ത്യയിലെ മികച്ച അഞ്ച് ഹാച്ച്‌ബാക്ക് കാറുകള്‍
- ബജാജിന്റെ പുതിയ പള്‍സര്‍ ഉടന്‍ വരുന്നു
- അപകടം ഒഴിവാക്കാം; രാത്രി യാത്ര സുരക്ഷിതമാക്കാം
- റെനോയുടെ ചെറുകാര്‍ പള്‍സ് ഇന്ത്യയില്‍ അവതരിപ്പിച്ചു
- ഇതായെത്തി മാരുതി സുസുകിയുടെ ഓള്‍ട്ടോ എക്സ്പ്ളോര്‍
Page 1 of 13








