ശബരിമലയിലെ പൊലീസിന്റെ നിയന്ത്രണം ഏതു സർക്കാരിനാണ്? 

Kerala Police , controversy, efforts, trolls, facebook post, DGP, Udayakumar, case, lock-up death, reforms, 

പുരോഗമന കേരളം മുഴുവൻ മറ്റെല്ലാ അഭിപ്രായവ്യത്യാസങ്ങളും മാറ്റിവെച്ച് മുഖ്യമന്ത്രിക്കും സർക്കാരിനും ഒപ്പം നിൽക്കുന്നത് ഈ ഹിന്ദുത്വ സവർണ ലഹളയെ എതിർത്തു തോൽപ്പിക്കാനുള്ള ചരിത്രപരമായ കടമയുടെ പേരിലാണ്. അതിനെ, ആ രാഷ്ട്രീയ ഐക്യദാർഢ്യത്തെ വഞ്ചിക്കരുത്. 

ശബരി മലയിലെ പൊലീസ് ഇടപെടലിനെ വിമർശിച്ച്  ഇടതു ചിന്തകൻ പ്രമോദ് പുഴങ്കരയുടെ ഫേസ് ബുക്ക് പോസ്റ്റ്…


സർക്കാർ സുപ്രീം കോടതി വിധി നടപ്പാക്കുമോ ? നടപ്പാക്കുമെന്ന് ഉത്തരം. സർക്കാരും സി.പി ഐ എമ്മും ലിംഗനീതിയുടെ രാഷ്ട്രീയത്തിനൊപ്പമാണോ? ആണെന്ന് പാർട്ടി, ഇന്നത്തെയടക്കം ദേശാഭിമാനിയിൽ ഗോവിന്ദൻ മാഷുടെ നീണ്ട ലേഖനമുണ്ട്. നല്ല കാര്യം. ശബരിമലയിൽ ദർശനത്തിനു പോകുന്ന എല്ലാ സ്ത്രീകൾക്കും പൊലീസ് സുരക്ഷ നൽകുമോ. നൽകുമെന്ന് പൊലീസ്. അതാണവരുടെ പണി.

ചോദ്യത്തിന്റെയും ഉത്തരത്തിന്റെയും ഒന്നും ആവശ്യമില്ല എന്നു നമ്മൾ. 

എല്ലാ സ്ത്രീകൾക്കും ചെല്ലാൻ നിയമപരമായി അവകാശമുള്ള ശബരിമലയിൽ സ്ത്രീകളുടെ തിരിച്ചറിയൽ കാർഡ് നോക്കുന്നതും നിയമവിരുദ്ധമല്ലേ? ആണ്. സംഘപരിവാറുകാർ അവിടെ തീർത്ഥാടകരെ തടഞ്ഞു പരിശോധിക്കുന്നതും മറ്റും അവരെ അറസ്റ്റ് ചെയ്യേണ്ട കുറ്റമല്ലേ? ആണ്. എന്തുകൊണ്ട് പൊലീസ് ചെയ്യുന്നില്ല? അത് താൻഡാ പൊലീസ് എന്നേ കരുതാനാവൂ.

ശബരിമലയിലേക്ക് ഇരുമുടിക്കെട്ടുമായോ അല്ലാതെയോ (അതില്ലാതെ പോയി തൊഴുതു വരാൻ വകുപ്പുണ്ട്) വരുന്ന സ്ത്രീകളുടെ വിശ്വാസജാതകം പരിശോധിക്കുന്നത് നിയമപരമായി തെറ്റല്ലേ? ആണ്. പോലീസ് ആണ് അത് ചെയ്യുന്നത്. കടുത്ത തെറ്റ്. 

ശബരിമലയ്ക്ക് എത്തിയ സ്ത്രീകളെ പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോകാനും അവരുടെ ബന്ധുക്കളുമായി സംസാരിക്കാനും പൊലീസിന് അധികാരമുണ്ടോ? ഇല്ല. പൊലീസാചാരം എന്നെ പറയാനാവൂ. 

മുഖ്യമന്ത്രി / സർക്കാർ നൽകിയ ഉറപ്പ്, സുപ്രീം കോടതി വിധി ഇതെല്ലാം വെള്ളത്തിൽ വരച്ച വരപോലെയാണോ? പുരുഷന്മാർക്കില്ലാത്ത വിശ്വാസ പരിശോധനയും പ്രായ പരിശോധനയും നിയമപരമായി തെറ്റല്ലേ? കോടതിയലക്ഷ്യമല്ലേ ? സംശയം വേണ്ട, ആണ്. നവോത്ഥാന സമരങ്ങളുടെയും ആചാരങ്ങൾ ലംഘിക്കാനുള്ളതാണ് തുടങ്ങിയ പ്രഖ്യാപനങ്ങളുടെയും മൈതാന പ്രസംഗങ്ങൾ കേട്ട സ്ത്രീകൾ ശബരിമലയ്ക്ക് പോണോ വീട്ടിൽ പോയി തീണ്ടാരിപ്പുരയിൽ കയറി വാതിലടക്കണോ? 

അപ്പോൾ ബാക്കിയാകുന്ന ചോദ്യം കേരളത്തിൽ എത്ര സർക്കാരുണ്ട് എന്നാണ്. ശബരിമലയിലെ പൊലീസിന്റെ നിയന്ത്രണം ഏതു സർക്കാരിനാണ്? 

ലിംഗനീതിയും സുപ്രീം കോടതി വിധിയും നടപ്പാക്കും എന്നു നവോത്ഥാന മൂല്യങ്ങളെപിടിച്ചു ആണയിടുന്ന സർക്കാരിനോ അതോ ഹിന്ദുത്വ, സവർണ ജാതിവാദികളുടെ നിയമവിരുദ്ധ സംഘങ്ങൾക്കോ?

പുരോഗമന കേരളം മുഴുവൻ മറ്റെല്ലാ അഭിപ്രായവ്യത്യാസങ്ങളും മാറ്റിവെച്ച് മുഖ്യമന്ത്രിക്കും സർക്കാരിനും ഒപ്പം നിൽക്കുന്നത് ഈ ഹിന്ദുത്വ സവർണ ലഹളയെ എതിർത്തുതോല്പിക്കാനുള്ള ചരിത്രപരമായ കടമയുടെ പേരിലാണ്. അതിനെ, ആ രാഷ്ട്രീയ ഐക്യദാർഢ്യത്തെ വഞ്ചിക്കരുത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ടോസ്റ്റ് മാസ്റ്റേഴ്സ് ഇന്റർനാഷണൽ കമ്മ്യൂണിറ്റി ക്ലബ്ബ് തിരുവനന്തപുരത്ത് 

മുഖ്യമന്ത്രി വിലക്കിയെന്ന വാർത്തകൾ നിഷേധിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ്