Movie prime

പുടിൻ ഒറിജിനലോ ഡ്യൂപ്പോ? സംശയം തീരുന്നില്ല

നാം കാണുന്ന വ്ലാദിമിർ പുടിൻ ഒറിജിനലോ ഡ്യൂപ്പോ? കാലങ്ങളായി ഇന്റർനെറ്റ് ലോകത്ത് സജീവമായ ചർച്ചയാണ് റഷ്യൻ പ്രസിഡന്റിന് ഡ്യൂപ്പുണ്ടോ എന്നത്. പ്രധാനമന്ത്രിയായും പ്രസിഡന്റായും റഷ്യ ഭരിച്ച പുടിനെക്കുറിച്ചാണ്, ഇത്തരം സംശയം ഏറ്റവുമധികം ഉയർന്നുവന്നിട്ടുള്ളത്. പലപ്പോഴും പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്ന പുടിൻ ഒറിജിനൽ പുടിനല്ലെന്നും അദ്ദേഹത്തെപ്പോലെ ഇരിക്കുന്ന ഡ്യൂപ്പാണെന്നും സംശയം ഉന്നയിക്കപ്പെട്ടിരുന്നു. ചെച്നിയൻ സംഘർഷം രൂക്ഷമായ സന്ദർഭങ്ങളിൽ പ്രത്യേകിച്ചും ഇത്തരം ആരോപണങ്ങൾക്ക് നെറ്റ് ലോകത്ത് വ്യാപക പിന്തുണയും ലഭിച്ചിരുന്നു. എന്തായാലും ഇത്തരം ആരോപണങ്ങൾ കൂടുതൽ ബലപ്പെടുമോ അതോ തള്ളിപ്പോകുമോ എന്ന് ഉറപ്പിച്ച് പറയാനാവാത്ത തരത്തിൽ ഒരു അഭിപ്രായ പ്രകടനം More
 
പുടിൻ ഒറിജിനലോ ഡ്യൂപ്പോ? സംശയം തീരുന്നില്ല
നാം കാണുന്ന വ്ലാദിമിർ പുടിൻ ഒറിജിനലോ ഡ്യൂപ്പോ? കാലങ്ങളായി ഇന്റർനെറ്റ് ലോകത്ത് സജീവമായ ചർച്ചയാണ് റഷ്യൻ പ്രസിഡന്റിന് ഡ്യൂപ്പുണ്ടോ എന്നത്.
പ്രധാനമന്ത്രിയായും പ്രസിഡന്റായും റഷ്യ ഭരിച്ച പുടിനെക്കുറിച്ചാണ്, ഇത്തരം സംശയം ഏറ്റവുമധികം ഉയർന് നുവന്നിട്ടുള്ളത്.
പലപ്പോഴും പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്ന പുടിൻ ഒറിജിനൽ പുടിനല്ലെന്നും അദ്ദേഹത്തെപ്പോലെ ഇരിക്കുന്ന ഡ്യൂപ്പാണെന്നും സംശയം ഉന്നയിക്കപ്പെട്ടിരുന്നു. ചെച്നിയൻ സംഘർഷം രൂക്ഷമായ സന്ദർഭങ്ങളിൽ പ്രത്യേകിച്ചും ഇത്തരം ആരോപണങ്ങൾക്ക് നെറ്റ് ലോകത്ത് വ്യാപക പിന്തുണയും ലഭിച്ചിരുന്നു.
എന്തായാലും ഇത്തരം ആരോപണങ്ങൾ കൂടുതൽ ബലപ്പെടുമോ അതോ തള്ളിപ്പോകുമോ എന്ന് ഉറപ്പിച്ച് പറയാനാവാത്ത തരത്തിൽ ഒരു അഭിപ്രായ പ്രകടനം പുടിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നു.
സോവിയറ്റ്-റഷ്യൻ മാധ്യമ പ്രവർത്തകനായ ആന്ദ്രേ വാൻഡെങ്കോയുമായുള്ള പുടിന്റെ അഭിമുഖമാണ് സംശയങ്ങളെ കൊഴുപ്പിക്കുന്നത്.
പൊതുവേദികളിൽ പ്രത്യക്ഷപ്പെടാനായി ബോഡി ഡബിളിനെ(പുടിന്റെ അതേ ഛായയും മാനറിസങ്ങളും ഉള്ള വ്യക്തി) ഉപയോഗിക്കാനുള്ള രഹസ്യ പദ്ധതി റഷ്യൻ ഭരണകൂടം തയ്യാറാക്കിയിരുന്നു എന്നാണ് അഭിമുഖത്തിൽ പുടിൻ തുറന്നു സമ്മതിക്കുന്നത്. എന്നാൽ അത്തരം ഒരു നീക്കത്തോട് തനിക്കു യോജിപ്പുണ്ടായിരുന്നില്ല. അതിനാൽ ആ പദ്ധതി താൻ വീറ്റോ ചെയ്തു.
“അപ്പോൾ താങ്കൾ യഥാർഥ പുടിൻ തന്നെയാണോ” എന്നായിരുന്നു വാൻഡെങ്കോയുടെ തുടർന്നുള്ള ചോദ്യം. “അതേ” എന്ന് പുട്ടിന്റെ മറുപടിയും.
തീവ്രവാദത്തിനും ഭീകരതയ്ക്കും എതിരായ യുദ്ധം കൊടുമ്പിരി കൊണ്ട സന്ദർഭങ്ങളിലെല്ലാം ഈ സാധ്യത ആലോചിച്ചിട്ടുണ്ട് എന്ന് റഷ്യൻ പ്രസിഡന്റ് തുറന്നു പറഞ്ഞു. ചാവേറുകളിൽനിന്നും കൊടും തീവ്രവാദികളുടെ ഒളിപ്പോരുകളിൽനിന്നും രക്ഷപ്പെടാനുള്ള സുരക്ഷാതന്ത്രത്തിന്റെ ഭാഗമായിരുന്നു അത്തരം ആലോചനകൾ. എന്നാൽ താൻ അതിനു സമ്മതം മൂളാത്തതിനാൽ പദ്ധതി നടപ്പിലായില്ല എന്നാണ് പുടിൻ പറയുന്നത്.
എന്തായാലും കാലങ്ങളായി നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത് യഥാർഥ പുടിനെയല്ല പകരം അപരനെയാണ് എന്ന വാദം ഉന്നയിക്കുന്നവർക്ക് ഒരു പിടിവള്ളിയാവുകയാണ് പ്രസിഡന്റിന്റെ ഈ വെളിപ്പെടുത്തൽ. കഴമ്പില്ലാത്ത ആരോപണം എന്ന വിമർശനത്തിലാണ് കഴമ്പില്ലാത്തതെന്നും റഷ്യൻ സർക്കാരിന്റെ നിഗൂഢമായ ആ പദ്ധതി അവർ യഥാർഥത്തിൽ നടപ്പിലാക്കിയി ട്ടുണ്ടെന്നും അവർ വാദിക്കും.