Movie prime

കെജ്രിവാൾ, ഫാസിസ്റ്റ് കാലത്തെ ഇന്ത്യയിൽ വലിയൊരു പ്രതീക്ഷയാണ് നിങ്ങൾ

കെജ്രിവാൾ ഇന്ത്യൻ രാഷ്ട്രീയത്തിനു നൽകുന്നത് കൃത്യമായും രണ്ടു സന്ദേശങ്ങൾ ആണ്. ഒന്ന് കോർപ്പറേറ്റ് വികസനം അല്ല, സാധാരണക്കാരന്റെ അടിസ്ഥാന സൗകര്യങ്ങൾ ഉയർത്തുന്ന വികസന പ്രവർത്തനങ്ങളിൽ ആണ് ഒരു സർക്കാർ ശ്രദ്ധ പുലർത്തേണ്ടത്. രണ്ട് അധികാരത്തിലെത്തിയാൽ അഹങ്കാരവും അധികാര മനോഭാവവും അഴിമതിയും അല്ല ഭരണകർത്താക്കൾ പുലർത്തേണ്ടത്, മറിച്ച് ജനങ്ങൾക്കൊപ്പം ലളിതമായി ജീവിക്കുക ഇടപെടുക എന്നതാണ്. ഡൽഹിയിൽ ആം ആദ്മി പാർട്ടി വൻവിജയം നേടി മൂന്നാമതും അധികാരത്തിലേറുന്നതിന്റെ പശ്ചാത്തലത്തിൽ അരവിന്ദ് കെജ്രിവാൾ എന്ന ഭരണാധികാരിയെപ്പറ്റി ഡോ. ബിജു വിന്റെ ഫേസ് ബുക്ക് പോസ്റ്റ് … More
 
കെജ്രിവാൾ, ഫാസിസ്റ്റ് കാലത്തെ ഇന്ത്യയിൽ വലിയൊരു പ്രതീക്ഷയാണ് നിങ്ങൾ

കെജ്‌രിവാൾ ഇന്ത്യൻ രാഷ്ട്രീയത്തിനു നൽകുന്നത് കൃത്യമായും രണ്ടു സന്ദേശങ്ങൾ ആണ്. ഒന്ന് കോർപ്പറേറ്റ് വികസനം അല്ല, സാധാരണക്കാരന്റെ അടിസ്ഥാന സൗകര്യങ്ങൾ ഉയർത്തുന്ന വികസന പ്രവർത്തനങ്ങളിൽ ആണ് ഒരു സർക്കാർ ശ്രദ്ധ പുലർത്തേണ്ടത്. രണ്ട് അധികാരത്തിലെത്തിയാൽ അഹങ്കാരവും അധികാര മനോഭാവവും അഴിമതിയും അല്ല ഭരണകർത്താക്കൾ പുലർത്തേണ്ടത്, മറിച്ച് ജനങ്ങൾക്കൊപ്പം ലളിതമായി ജീവിക്കുക ഇടപെടുക എന്നതാണ്.

ഡൽഹിയിൽ ആം ആദ്മി പാർട്ടി വൻവിജയം നേടി മൂന്നാമതും അധികാരത്തിലേറുന്നതിന്റെ പശ്ചാത്തലത്തിൽ അരവിന്ദ് കെജ്രിവാൾ എന്ന ഭരണാധികാരിയെപ്പറ്റി ഡോ. ബിജു വിന്റെ ഫേസ് ബുക്ക് പോസ്റ്റ്

കെജ്രിവാൾ, ഫാസിസ്റ്റ് കാലത്തെ ഇന്ത്യയിൽ വലിയൊരു പ്രതീക്ഷയാണ് നിങ്ങൾ
ഡോ. ബിജു

ഇന്ത്യയുടെ പ്രതീക്ഷ ആണ് അരവിന്ദ് കെജ്‌രിവാൾ എന്ന നേതാവും മുഖ്യമന്ത്രിയും വ്യക്തിയും. അഴിമതിയുടെ ഒരു ആരോപണവും ഇല്ലാത്ത ഭരണം, അധികാരത്തിന്റെ ഗർവ് ഇല്ലാതെ സാധാരണക്കാരനൊപ്പം നിൽക്കുന്ന ഭരണാധികാരി. സാധാരണക്കാരന്റെ പ്രശ്നങ്ങളിൽ സജീവമായ ഇടപെടലുകൾ. ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ തുടങ്ങി നിരവധി മേഖലകളിൽ ക്രിയാത്മകമായ പ്രവർത്തനങ്ങൾ. ഏറ്റവും പ്രധാനം ഞങ്ങൾ ഭരിച്ചപ്പോൾ ചെയ്ത പ്രവർത്തനങ്ങൾ ഗുണകരമാണെന്നു ജനങ്ങൾക്ക് ബോധ്യമായാൽ മാത്രം ഞങ്ങൾക്ക് വോട്ട് ചെയ്താൽ മതി, ഞങ്ങൾ ഒന്നും ചെയ്തിട്ടില്ല എന്നാണ് ജനങ്ങൾ വിലയിരുത്തുന്നതെങ്കിൽ ഞങ്ങൾക്ക് വോട്ട് ചെയ്യേണ്ട എന്ന് ജനങ്ങളോട് പറയാവുനുള്ള ധൈര്യം ഒരു മുഖ്യമന്ത്രി കാണിച്ചു എന്നുള്ളതാണ്. ഒരുപക്ഷേ ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തെ മുഖ്യമന്ത്രിക്കും ഇതിനു മുൻപോ ഇതിനു ശേഷമോ സ്വന്തം ഭരണകാലത്ത് ചെയ്ത വികസന പ്രവർത്തനങ്ങൾ മാത്രം നോക്കി നിങ്ങൾ വോട്ട് ചെയ്താൽ മതി എന്നു ജനങ്ങളോട് ആവശ്യപ്പെടാൻ തക്ക ധൈര്യവും ആത്മവിശ്വാസവും ഉണ്ടാകാൻ സാധ്യത ഇല്ല. അതു തന്നെയാണ് അരവിന്ദ് കെജ്‌രിവാൾ എന്ന വ്യക്തിയുടെ ഗുണവും .

ഭരണം ലഭിച്ചാൽ സാധാരണക്കാരായ ജനങ്ങൾക്കൊപ്പം നിൽക്കുക, അവർക്ക് വേണ്ടുന്ന അടിസ്ഥാന സൗകര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തുക എന്നതിലാണ് കെജ്രിവാൾ മന്ത്രിസഭ ശ്രദ്ധിച്ചത്. അധികാരം എന്നത് ജനങ്ങളുടെ മേൽ അഹങ്കാരവും ഗർവും കാണിക്കാനുള്ള ഒന്നായും അഴിമതിയും സ്വജന പക്ഷപാതവും നടത്താനുള്ള ലൈസൻസായും രാജ്യത്തെ ഭൂരിപക്ഷം രാഷ്ട്രീയ നേതാക്കളും കാണുമ്പോൾ അതിൽ നിന്നും വ്യത്യസ്തമായി അധികാരത്തിലെത്തിച്ച ജനങ്ങളോടൊപ്പം സാധാരണക്കാരെ പോലെ പ്രവർത്തിക്കുകയും രാജ്യത്തെ സാധാരണക്കാരന് ഗുണകരമായ പ്രവർത്തനങ്ങളിൽ സർക്കാർ കൂടുതലായി ഇടപെടുകയും ചെയ്യുക എന്ന രീതിയാണ് അരവിന്ദ് കെജ്‌രിവാൾ സർക്കാർ ചെയ്യുന്നത്.

കെജ്രിവാൾ, ഫാസിസ്റ്റ് കാലത്തെ ഇന്ത്യയിൽ വലിയൊരു പ്രതീക്ഷയാണ് നിങ്ങൾ

കെജ്‌രിവാൾ ഇന്ത്യൻ രാഷ്ട്രീയത്തിനു നൽകുന്നത് കൃത്യമായും രണ്ടു സന്ദേശങ്ങൾ ആണ്. ഒന്ന് കോർപ്പറേറ്റ് വികസനം അല്ല സാധാരണക്കാരന്റെ അടിസ്ഥാന സൗകര്യങ്ങൾ ഉയർത്തുന്ന വികസന പ്രവർത്തനങ്ങളിൽ ആണ് ഒരു സർക്കാർ ശ്രദ്ധ പുലർത്തേണ്ടത്. രണ്ട് അധികാരത്തിലെത്തിയാൽ അഹങ്കാരവും അധികാര മനോഭാവവും അഴിമതിയും അല്ല ഭരണകർത്താക്കൾ പുലർത്തേണ്ടത്, മറിച്ച് ജനങ്ങൾക്കൊപ്പം ലളിതമായി ജീവിക്കുക ഇടപെടുക എന്നതാണ്. വിദ്യാഭ്യാസമുള്ള രാഷ്ട്രീയത്തെപ്പറ്റിയും വികസനത്തെപ്പറ്റിയും വ്യക്തമായ കാഴ്ചപ്പാടുകൾ ഉള്ള ഒരു പറ്റം നേതാക്കൾ ആണ് ഇന്ത്യയ്ക്ക് ആവശ്യം. അല്ലാതെ അധികാരത്തിന്റെ ഇടനാഴികളിൽ ദല്ലാൾ പണി മാത്രം നിർവഹിക്കുന്ന വിഡ്ഢികളുടെ ഒരു കൂട്ടം അല്ല . വെറുപ്പിന്റെ രാഷ്ട്രീയം പടർത്തുന്ന മനുഷ്യ വിരുദ്ധരും അല്ല.

കെജ്രിവാൾ, ഈ ഫാസിസ്റ്റ് കാലത്തെ ഇന്ത്യയിൽ, ഈ അഴിമതികാലത്തെ ഇന്ത്യയിൽ, ഈ അധികാര മാടമ്പി മനോഭാവ കാലത്തെ ഇന്ത്യയിൽ , വെറുപ്പിന്റെ രാഷ്ട്രീയം പ്രസരിപ്പിക്കുന്ന ഇന്ത്യയിൽ നിങ്ങൾ വലിയൊരു പ്രതീക്ഷ ആണ്. സാധാരണക്കാരനൊപ്പം സൗമ്യനായി ചിരിച്ചു കൊണ്ട് നിലകൊള്ളുന്ന നിങ്ങൾ വലിയൊരു രാഷ്ട്രീയ പ്രതീകം കൂടിയാണ്. ജനാധിപത്യത്തിലുള്ള പ്രതീക്ഷ നില നിർത്തുന്നത് നിങ്ങളെപ്പോലെയുള്ള സാധാരണക്കാരായ അസാധാരണ മനുഷ്യർ രാഷ്ട്രീയത്തിൽ ഉള്ളത് കൊണ്ട് കൂടി ആണ്.

അരവിന്ദ് കെജ്‌രിവാൾ…നിങ്ങളെ ഈ രാജ്യം ആവശ്യപ്പെടുന്നുണ്ട്.