ഐഫോണിൽ നിന്ന് വാട്സ്ആപ് പടിയിറങ്ങുമോ?

fake WhatsApp message , interview, job, youth, gulf, petroleum company, 

ആശയവിനിമയത്തിന് ടെലിഫോൺ വിളികളേക്കാൾ സുതാര്യം ആയി വാട്സാപ്പ്  മാറിക്കഴിഞ്ഞിരിക്കുന്നു. ഫേസ്ബുക്കിന്റെ കീഴിലുള്ള വാട്സാപ്പ് ഒരു വർഷം മുൻപ് ഉപഭോക്താക്കൾക്കായി പുത്തൻ ഫീച്ചറുകൾ അവതരിപ്പിച്ചുകൊണ്ട് ഏറെ പ്രിയപ്പെട്ടതായി മാറിക്കഴിഞ്ഞു.

വ്യാജ വാർത്തകൾ തടയുന്നതിനായി സർക്കാർ തലത്തിൽ നിന്നുള്ള സമ്മർദത്തിനൊടുവിലാണ് അത്തരത്തിലുള്ള സവിശേഷതകൾ അവതരിപ്പിച്ചതെങ്കിലും ഉപഭോക്താക്കൾക്ക് കൂടുതൽ ഗുണകരമായവയായിരുന്നു അവ.

എന്നാൽ ഐ ഫോൺ ആരാധകരെ ആശങ്കയിലാഴ്ത്തുന്ന വാർത്തയാണ് ഇപ്പോൾ കേൾക്കുന്നത് . തിരഞ്ഞെടുത്ത ഐ ഫോണുകളിൽ ഇനി മുതൽ വാട്സാപ്പ് സേവനം ലഭ്യമാകില്ലെന്ന വാർത്ത വന്നതോടെ സ്മാർട്ട് ഫോൺ വിപണിയിലെ രാജകീയ സ്ഥാനം നിലനിർത്തുന്ന ഐ ഫോൺ കൈവശമുള്ളവരും സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവരും അമ്പരന്നിരിക്കുകയാണ്. ആപ്പിളിന്റെ ഐ ഒ എസ് 7.1.2ന് മുൻപ് വരെയുള്ള എല്ലാ ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കപ്പെടുന്ന ഫോണുകളിലായിരിക്കും വാട്സാപ്പ് ലഭ്യമല്ലാതാകുക.

നിലവിൽ തങ്ങളുടെ ഐ ഫോണിൽ വാട്സാപ്പ് ഉപയോഗിക്കുന്നവർ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും അത്തരം ഫോണുകളിൽ 2020 വരെ വാട്സാപ്പ് ഉപയോഗത്തിന് തടസമുണ്ടാകില്ലെന്നുമാണ് അറിയുവാൻ സാധിക്കുന്നത്. എന്നാൽ പുതിയ ഉപഭോക്താക്കൾക്ക് തങ്ങളുടെ ഫോണിൽ വാട്സാപ്പ് ഇൻസ്റ്റാൾ ചെയ്യുവാൻ സാധിക്കില്ല. ഐ ഒ എസ് 8 മുതലുള്ളവ ഉപയോഗപ്പെടുത്തുന്ന ഐ ഫോണുകളിൽ മാത്രമേ ഇനിമുതൽ വാട്സാപ്പ് പ്രവർത്തിക്കുകയുള്ളു എന്നാണ് ലഭ്യമാകുന്ന വിവരം. ഐ ഒ എസ് 8 ഉപയോഗപ്പെടുത്തുന്നവർ നിലവിലുള്ള വാട്സാപ്പ് ഡിലീറ്റ് ചെയ്താൽ വീണ്ടും ഇൻസ്റ്റാൾ ചെയ്യുവാനും സാധിക്കുകയില്ല. 4 എസ്, 5, 5 സി, 5 എസ് എന്നിവയെല്ലാം ഐ ഒ എസ് പുതിയ വെർഷനിലേക്ക് അപ്ഡേറ്റ് ചെയ്തിട്ടില്ലെങ്കിൽ അത്തരക്കാർക്കും ഇത് ബാധകമാകും.

എഫ് എ ക്യൂ അപ്ഡേറ്റ് ചെയ്ത വാട്സാപ്പ് ഐ ഫോണിലെ ഉപയോഗത്തിന്  ഐ ഒ എസ് 8 അല്ലെങ്കിൽ അതിന് മുകളിലുള്ളവ ആവശ്യമാണെന്ന് നിർദേശിക്കുന്നു. നിലവിൽ ഐ ഒ എസ് 7.1.2ന് മുൻപുള്ളവ ഉപയോഗിക്കുന്നവർക്ക് 2020 ഫെബ്രുവരി 1 വരെ മാത്രമേ അതിന് സാധിക്കുകയുള്ളു എന്നും നിർദേശങ്ങളിൽ വ്യക്തമാക്കുന്നു.

iPhone 8, Apple ,

ആപ്പിൾ ഐ ഒ എസ് 7ഉം അതിൽ പഴയ വേർഷനും ഉപയോഗിക്കുന്നവർക്ക് വാട്സാപ്പ് സേവനം 2020 ഫെബ്രുവരി 1 വരെ മാത്രമേ തുടരുവാൻ കഴിയുകയുള്ളു എന്നും പുതിയ വേർഷനിലേക്ക് ഉടൻ അപ്പ്ഗ്രേഡ് ചെയ്യുവാനും ഒരു ബ്ലോഗ് പോസ്റ്റിലൂടെ ഈ വർഷം തുടക്കത്തിൽ തന്നെ വാട്സാപ്പ് ആഹ്വാനം ചെയ്തിരുന്നു.

ഇത് കൂടാതെ ആൻഡ്രോയിഡ് വേർഷൻ 2.3.3 യിൽ പഴയ വേർഷൻ ഉപയോഗിക്കുന്ന ഫോണുകളിലും സേവനം ലഭ്യമാകില്ലെന്ന് മുൻപ് തന്നെ അറിയിച്ചിരുന്നു.ഇവയെ കൂടാതെ വിൻഡോസ് 8.0 അതിന് താഴെയുള്ള വേർഷണകളിൽ നിന്നും  നോക്കിയ സിംബയാൻ എസ്60 എന്നിവയിലും വാട്സാപ്പ് ലഭ്യമാകുകയില്ല.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

പമ്പയിലെ താല്‍ക്കാലിക നിര്‍മ്മാണങ്ങൾ, നിലയ്ക്കൽ ബേസ് ക്യാമ്പ് നവംബര്‍ ആദ്യം പൂര്‍ത്തിയാക്കണം: മുഖ്യമന്ത്രി

ജയലളിതയുടെ ജീവിതകഥ പറഞ്ഞ് ദി അയൺ ലേഡി