ഇന്ത്യയിലേക്ക് മടങ്ങുമെന്ന സൂചന നൽകി രഘുറാം രാജൻ 

സാഹചര്യം ആവശ്യപ്പെടുന്നപക്ഷം താൻ ഇന്ത്യയിലേക്ക് മടങ്ങിവരും എന്ന സൂചന നൽകി റിസർവ് ബാങ്ക് മുൻ ഗവർണറും സാമ്പത്തിക വിദഗ്ദ്ധനുമായ രഘുറാം രാജൻ. ‘ മൂന്നാം തൂണ്: വിപണിയും ഭരണകൂടവും സമൂഹത്തെ എങ്ങിനെ പിറകോട്ടടിക്കുന്നു ‘ എന്ന തന്റെ പുതിയ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിലാണ് രഘുറാം രാജൻ തന്റെ മനസ്സ് വ്യക്തമാക്കിയത്. 

കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ പാവങ്ങൾക്കുള്ള ന്യായ് പദ്ധതിയെപ്പറ്റി രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ അഭിപ്രായം ആരാഞ്ഞിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, മുൻ ധനമന്ത്രി പി ചിദംബരം എന്നിവരുമായും ഇക്കാര്യത്തിൽ ചർച്ച നടത്തി. രാജ്യത്തെ പരമ ദരിദ്രരായ ഇരുപത് ശതമാനം പേർക്ക് പ്രതിവർഷം 72000 രൂപ ഉറപ്പു നൽകുന്ന ന്യായ്  പ്രായോഗികമായി നടപ്പിലാക്കാൻ കഴിയുന്നതാണെന്ന് അദ്ദേഹം  അഭിപ്രായപ്പെട്ടു. കേവലം സൗജന്യമായി നൽകുന്ന നിലയിലല്ല അത് നടപ്പിലാക്കേണ്ടത്. കോൺഗ്രസ് നേതൃത്വത്തിന് ഇത് സംബന്ധിച്ച് നിർദേശങ്ങൾ നൽകിയതായും രാജൻ സമ്മതിച്ചു. 

അവർ ഇതിനായി  ഒരു ഉന്നതതല സമിതിക്ക് രൂപം നൽകുന്നുണ്ട്. പൈലറ്റ് പദ്ധതികളും തയ്യാറാക്കുന്നുണ്ട്. ഘട്ടം ഘട്ടമായി ന്യായ് രാജ്യത്ത് മുഴുവൻ നടപ്പിലാക്കും, രാജൻ പറഞ്ഞു.

രഘുറാം രാജനെപ്പോലെ ഉന്നത സാമ്പത്തിക വിദഗ്ധരുമായി കുറഞ്ഞ വരുമാനം ഉറപ്പു നൽകുന്ന പദ്ധതിയെപ്പറ്റി കൂടിയാലോചനകൾ നടത്തിയിരുന്നതായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. 

അമേരിക്കയിൽ ചിക്കാഗോ സർവകലാശാലയിലെ പ്രശസ്തമായ ബൂത്ത് ബിസിനസ് സ്‌കൂളിൽ പ്രൊഫസറായി സേവനമനുഷ്ഠിക്കുകയാണ് നിലവിൽ അദ്ദേഹം. സാമ്പത്തിക ശാസ്ത്രത്തിൽ നൊബേൽ പുരസ്‌കാരം നേടിയ ശാസ്ത്രജ്ഞരിൽ നിരവധിപേർ ബൂത്തിൽ നിന്നുള്ളവരാണ്. ഇക്കാര്യത്തിൽ കാംബ്രിജിന് തൊട്ടു പിറകിലാണ് ബൂത്തിന്റെ സ്ഥാനം. 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ജാഗ്രതാ നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യ മന്ത്രി 

അവർ ലഷ്ക്കറിനെക്കാൾ, ജെയ്ഷെയെക്കാൾ ഭീകരന്മാരാണ് !