വിപ്രോ ഐ ഐ ഒ ടി സെന്റർ ഓഫ് എക്സലൻസ് കൊച്ചിയിൽ 

കൊച്ചി: ലോകത്തെ മുൻനിര വിവര സാങ്കേതിക വിദ്യ, കൺസൾട്ടിങ്ങ് , ബിസിനസ് പ്രൊസസ്സ് സെർവീസസ് കമ്പനിയായ വിപ്രോ ലിമിറ്റഡിന്റെ  ഇൻഡസ്ട്രിയൽ ഇന്റർനെറ്റ് ഓഫ് തിങ്ങ്സ് സെന്റർ ഓഫ് എക്സലൻസിന് കൊച്ചിയിൽ തുടക്കം കുറിച്ചു. സംസ്ഥാന ഐ ടി സെക്രട്ടറി എം ശിവശങ്കർ ഐ എ എസ്, ഐ ഐ ഒ ടി ലാബിന്റെ ഉദ്ഘാടനം നിർവഹിച്ചു.

വ്യവസായിക ഉല്പാദന രംഗത്തെ ഓട്ടോമേഷൻ, ഫാർമസ്യൂട്ടിക്കൽ ഉപഭോക്തൃ ഉല്‌പന്നങ്ങൾ, യൂട്ടിലിറ്റീസ് തുടങ്ങി വ്യത്യസ്ത മേഖലകളിൽ സാങ്കേതികവിദ്യാ വികാസം സാദ്ധ്യമാക്കാനും നൂതനമായ ഐ ഐ ഒ ടി സൊല്യൂഷനുകൾ വികസിപ്പിക്കാനുമുള്ള കമ്പനിയുടെ ശ്രമങ്ങൾക്ക് കൊച്ചി ഐ ഐ ഒ ടി സെന്റർ ഓഫ് എക്‌സലൻസ് ആക്കം കൂട്ടും. നിർമിതബുദ്ധി, ബ്ലോക്ക് ചെയിൻ, റോബോട്ടിക്‌സ് എന്നിവ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ലാബ്, നൂതനമായ പ്രൂഫ് ഓഫ് കൺസെപ്റ്റുകളും (പി ഒ സി ) വിപണി അധിഷ്ഠിത ഐ ഒ ടി സൊല്യൂഷനുകളും വികസിപ്പിക്കും. 

കൊച്ചിയിൽ ഒരു ഐ ഐ ഒ ടി ലാബിന് തുടക്കം കുറിക്കാനുള്ള വിപ്രോയുടെ നീക്കം ഏറെ  അഭിനന്ദനാർഹമാണെന്ന് ഐ ടി സെക്രട്ടറി എം ശിവശങ്കർ അഭിപ്രായപ്പെട്ടു. 

“ഇൻഡസ്ട്രി 4.0  ആശയത്തിൽ അധിഷ്ഠിതമായ സാങ്കേതിക വിദ്യാ വികാസത്തിലാണ് കേരളം ശ്രദ്ധയൂന്നുന്നത്. ഇതിൽ ഐ ഒ ടിക്ക് നിർണയാക പങ്കാണ് വഹിക്കാനുള്ളത്. ഐ ഐ ഒ ടി പോലുള്ള വരുംകാല സാങ്കേതികവിദ്യാ മേഖലകളിലെ വൈദഗ്ദ്ധ്യ പ്രശ്നങ്ങൾക്ക് സർക്കാർ ഉയർന്ന പരിഗണനയാണ് നല്കുന്നത്. സാങ്കേതിക സ്ഥാപനങ്ങളെ പരസ്പരം കൂട്ടിയിണക്കുന്ന ഒരു ചട്ടക്കൂടുണ്ടാക്കാനും ഹാർഡ് വെയർ അടിസ്ഥാനമാക്കി  ഊർജ്ജസ്വലമായ ഒരു സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ രൂപപ്പെടുത്താനുമാണ് സർക്കാർ ശ്രമിക്കുന്നത്.  കേരള ഫൈബർ ഒപ്റ്റിക്ക് നെറ്റ് വർക്കിന്റെ (കെ എഫ് ഒ എൻ) ഭാഗമായ ഫൈബർ റ്റു ഹോം / എന്റർപ്രൈസ് / ഇൻസ്റ്റിറ്റ്യൂഷൻ പദ്ധതി അടുത്ത പതിനെട്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കും. ഐ ഒ ടി വിന്യസനം പ്രാദേശിക സമ്പദ് വ്യവസ്ഥയ്ക്കും അതിലെ വ്യത്യസ്ത സ്റ്റെയ്ക്ഹോൾഡർമാർക്കും ഏറെ പ്രയോജനം ചെയ്യും. അതുകൊണ്ടു തന്നെ, തങ്ങളുടെ മൂന്നാമത് ഐ ഐ ഒ ടി ലാബ് കേരളത്തിൽ സ്ഥാപിക്കാനുള്ള വിപ്രോയുടെ തീരുമാനം സമയോചിതമാണ്,” അദ്ദേഹം പറഞ്ഞു. ചുരുങ്ങിയ കാലത്തിനുള്ളിൽ വലിയൊരു വികസന കേന്ദ്രമായി കൊച്ചി ഐ ഐ ഒ ടി സെന്റർ ഓഫ് എക്‌സലൻസ് മാറുമെന്ന ശുഭാപ്തി വിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. 

ഇതിനു പുറമേ, മാർച്ച് 12, 13 തീയ്യതികളിൽ വിപ്രോയുടെ കൊച്ചി വികസന കേന്ദ്രത്തിൽ സംഘടിപ്പിച്ച ദ്വിദിന ഹാക്കത്തോണിൽ കേരളത്തിലെ പ്രമുഖ എഞ്ചിനീയറിങ്ങ് കോളെജുകളിലെ വിദ്യാർഥികൾ പങ്കെടുത്തു. ഹാക്കത്തോൺ വിജയികളായ അവസാന വർഷ വിദ്യാർഥികൾക്ക് പ്രീ – പ്ലേസ്മെന്റും മൂന്നാം വർഷ വിദ്യാർഥികൾക്ക് ഇന്റേൺഷിപ്പും കമ്പനി വാഗ്ദാനം ചെയ്തു. ഇവരെ കൊച്ചിയിലെ ഐ ഐ ഒ ടി ഗവേഷണ- വികസന കേന്ദ്രത്തിൽ ഉൾക്കൊള്ളിക്കും.

കാലിഫോർണിയയിലെ മൗണ്ടൻ വ്യൂവിനും ബെംഗളൂരുവിനും ശേഷം കമ്പനിയുടെ മൂന്നാമത് ഐ ഐ ഒ ടി നൈപുണ്യ കേന്ദ്രം കൊച്ചിയിൽ തുടങ്ങാനായതിൽ അഭിമാനമുണ്ടെന്ന്  വിപ്രോയുടെ  ഐ ഒ ടി വിഭാഗം വൈസ് പ്രസിഡന്റും ഗ്ലോബൽ ഹെഡുമായ ജയരാജ് നായർ അഭിപ്രായപ്പെട്ടു. “ഒരു ടെക്നോളജി ഹബ്ബായി മാറിക്കൊണ്ടിരിക്കുന്ന കേരളത്തിൽ നവയുഗ സാങ്കേതിക വിദ്യ അതിവേഗം വളരുകയാണ്.  വിദഗ്ധരായ ഒട്ടേറെ പ്രതിഭകൾ ഇവിടെയുണ്ട്. ഊർജ്ജ്വസ്വലമായ കണക്റ്റിവിറ്റി കൊണ്ട് ബന്ധിക്കപ്പെട്ട ലോകത്ത് വ്യവസായ വളർച്ചയ്ക്ക്  വൻതോതിലുള്ള അവസരങ്ങളാണ് ഐ ഒ ടി വാഗ്ദാനം ചെയ്യുന്നത്. ഞങ്ങളുടെ എൻഡ് – റ്റു – എൻഡ് സേവനങ്ങളും ഐ ഒ ടി സാങ്കേതികതയും സ്ഥാപനങ്ങളുടെ ഡിജിറ്റൽവൽക്കരണ ശ്രമങ്ങൾക്ക് ആക്കം കൂട്ടും,” അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

എഞ്ചിനീയറിങ്ങ്, അനലിറ്റിക്സ്, കൺസൾട്ടിങ്ങ് രംഗത്തെ മികവും വെർട്ടിക്കൽ മേഖലയിലെ സവിശേഷമായ ഡൊമെയ്ൻ കാര്യശേഷിയും പ്രയോജനപ്പെടുത്തി കമ്പനികളുടെ ഐ ഒ ടി വൽക്കരണത്തിന് സമഗ്രമായ എഞ്ചിനീയറിങ്ങ് സൊല്യൂഷനുകളാണ് വിപ്രോ വാഗ്ദാനം ചെയ്യുന്നത്. സെൻസറുകൾ, കണക്റ്റിവിറ്റി, എഡ്ജ് കമ്പ്യൂട്ടിങ്ങ് , സ്റ്റോറേജ്, നിർമിത ബുദ്ധി, മെഷീൻ ലേണിങ്ങ് , അനലിറ്റിക്സ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. എഡ്ജ്, കണക്റ്റിവിറ്റി, അപ്ലിക്കേഷനുകൾ, അപ്ലിക്കേഷൻ എനേബ്ൾഡ് പ്ലാറ്റ്ഫോമുകൾ, ബിസിനസ് സൊല്യൂഷനുകൾ, ഇൻഫ്രാസ്ട്രക്ചർ, ക്ലൗഡ് എന്നീ മേഖലകളിൽ പങ്കാളിത്ത ആവാസ വ്യവസ്ഥക്ക് ഊന്നൽ നൽകുന്ന വിപ്രോയുടെ സമീപനവും ഐ ഒ ടി പദ്ധതികൾക്ക് സഹായകമാണ്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ലോക വൃക്ക ദിനത്തിൽ വിവിധ പരിപാടികളുമായി എസ് എ ടി ആശുപത്രി

പ്രമേഹ രോഗ വ്യാപനം തടയാൻ സെന്റർ ഓഫ് എക്സലൻസ്