യുവതിയെ ഊരുവിലക്കിയ സംഭവം: വനിതാ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം; ശബരിമല ദര്‍ശനത്തിനെത്തിയ കോഴിക്കോട് ചേവായൂര്‍ സ്വദേശിനി ബിന്ദുതങ്കം കല്യാണിക്ക് വാടക വീട്ടിലും ജോലിസ്ഥലത്തും ഊരുവിലക്ക് എര്‍പ്പെടുത്തിയ സംഭവത്തില്‍ അധ്യക്ഷ എം.സി.ജോസഫെയ്‌നിന്റെ നിര്‍ദ്ദേശപ്രകാരം വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.
ശബരിമല ദര്‍ശനത്തിന് പോയെന്ന പേരില്‍ ഒരു സ്ത്രീയെ വീട്ടിലും ജോലിസ്ഥലത്തും വിലക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് എം.സി.ജോസഫെയ്ന്‍ പറഞ്ഞു.  സുപ്രീംകോടതി അനുമതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് യുവതി ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ശ്രമിച്ചത്.
അവരെ വീട്ടില്‍ താമസിപ്പിക്കില്ലെന്ന് വീട്ടുടമസ്ഥനും, ജോലിസ്ഥലത്ത് പ്രവേശിപ്പിക്കില്ലെന്ന് സ്‌കൂളധികൃതരും പറയുന്നത് അംഗീകരിക്കാനാവില്ലെന്നും ഇതിനെതിരെ സര്‍ക്കാരും പോലീസും കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും ജോസഫെയ്ന്‍ പറഞ്ഞു.
മാധ്യമവാര്‍ത്തകളെ തുടര്‍ന്നാണ് വനിതാ കമ്മീഷന്‍ കേസെടുത്തത്.  ഡി.ജി.പി യോട് റിപ്പോര്‍ട്ട് ആവശ്യപ്പെടാനും എം.സി.ജോസഫൈന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ചേവായൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപികയായ ബിന്ദുവിനോട് വാടകവീട്ടിലേക്ക് ഇനി വരരുതെന്ന് വീട്ടുടമയും ഇനിയൊരറിയിപ്പ് കിട്ടുന്നതുവരെ സ്‌കൂളില്‍ ജോലിക്ക് ഹാജരാകേണ്ടെന്ന് സ്‌കൂളധികൃതരും അറിയിച്ചതായി പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കാട്ടാക്കടയ്ക്ക് ആവേശമായി പുഴനടത്തം

Indian farmers, central govt, hike, MSP, Kharif crops, price, government, approve, protest, 

കര്‍ഷകത്തൊഴിലാളി ക്ഷേമ നിധി: അതിവര്‍ഷാനുകൂല്യം നല്‍കാന്‍ നൂറ് കോടി രൂപ