women empowerment, WCC, actress, Me Too,  film industry, AMMA,Ayalkkoottam ,social media, actress attack case, Dileep, casting couch , partiality, protest, Parvathy, Rima, feminism,
in , , ,

പിടക്കോഴി കൂകിയാൽ സൂര്യനുദിക്കുമോ ആവോ?

പിടക്കോഴി കൂകുന്ന നൂറ്റാണ്ട്: പ്രതികരിക്കുന്ന സ്ത്രീകളെ ( women ) അധിക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെ പൊതുവെ ഉപയോഗിക്കപ്പെട്ടു വരുന്ന ഒരു പ്രസ്താവനയാണല്ലോ ഇത്. ‘ചെമ്മീൻ ചാടിയാൽ മുട്ടോളം പിന്നേം ചാടിയാൽ ചട്ടിയോളം’ എന്നും മറ്റും ചൊല്ലിക്കൊണ്ട് പലരും പല കാലമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന സ്ത്രീ വിരുദ്ധ പരാമർശങ്ങൾ. നാലു മല ചേർന്നാലും രണ്ടു സ്ത്രീകൾക്ക് ഒരിക്കലും സംഘടിക്കാനാകില്ലെന്നു വ്യക്തമാക്കുന്ന ചൊല്ലുകൾക്കൊരു ഭേദഗതി വരുത്തേണ്ട കാലം അതിക്രമിച്ചു എന്നാണ് ചില സമീപകാല സംഭവങ്ങൾ വ്യക്തമാക്കുന്നത്.

സിനിമയെന്ന പ്രഹേളിക

സർഗ്ഗാത്മകത തുളുമ്പുന്ന പലവിധ കലകളും, അനുദിനം മാനവരാശിയെ പുരോഗതിയിലേക്ക് നയിക്കുന്ന ശാസ്ത്രവും സമാസമം ഒന്നിച്ച ഈ നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയമായ കലാരൂപമായ ചലച്ചിത്രമേഖല ഇന്ന് ഏറ്റവും വലിയൊരു വ്യവസായം കൂടിയാണ്.

നൂറു വര്‍ഷക്കാലത്തെ പ്രയാണത്തിൽ മറ്റൊരു കലാരൂപവും ഇത്രമേല്‍ സമ്പന്നവും സംഭവബഹുലവുമായ ചരിത്രം സൃഷ്‌ടിച്ചില്ലെന്നിരിക്കെ ഈ കിടയറ്റ കലാരൂപം വിവിധ സംസ്കാരങ്ങളിലുള്ള ജനവിഭാഗങ്ങളെപ്പോലും ഏകീകരിക്കുന്നത് തുടരുകയാണ്.

Peppermint , Jennifer Garner , trailer, film,  American action thriller film, directed ,Pierre Morel , starring ,John Gallagher, John Ortiz,

ഒട്ടേറെ ആരാധനാ ബിംബങ്ങളെ സൃഷ്‌ടിച്ച ഈ താരലോകം അതിന്റെ മാന്ത്രിക പരിവേഷത്താൽ ഇന്നും ആരാധകറേ അത്ഭുതപരതന്ത്രരാക്കിക്കൊണ്ടിരിക്കുന്നു. നമ്മുടെ കൊച്ചു കേരളത്തിലും സ്ഥിതി വ്യത്യസ്തമായില്ല. ഇവിടെയും പുത്തൻ താരങ്ങൾ ഉദിച്ചുയർന്നു. ജനലക്ഷങ്ങൾ അവരെ ആരാധിച്ചു. സ്നേഹിച്ചു. സ്വന്തം വീട്ടുകാരിൽ ഒരാളായി കരുതി.

അങ്ങനെയിരിക്കെ ചലച്ചിത്ര മേഖലകയിൽ അരങ്ങേറുന്ന അനീതികളെപ്പറ്റിയും അത്യാചാരങ്ങളെ പറ്റിയുമുള്ള വെളിപ്പെടുത്തലുകൾ ലോകവ്യാപകമായി പുറത്തു വന്നു.

Oscar, actress, video, viral, Frances McDormand ,won ,Three Billboards Outside Ebbing, Missouri,  speech, female nominees ,audience ,women, celebrated ,Academy Awards,girl power,  Best Actress , Leading Role category, actor ,Timothée Chalamet,  Call Me By Your Name, captured ,an adorable moment, four women,   Margot Robbie, Meryl Streep, Sally Hawkins , Saoirse Ronan , embracing ,an adorable group hug, captured , images,

മാനവചരിത്രത്തിലെ ഏറ്റവും വിസ്മയകരമായ കണ്ടുപിടിത്തങ്ങളിലൊന്നായ സിനിമയുടെ പ്രാരംഭ കാലം പക്ഷേ അത്ര സുഖകരമായിരുന്നില്ല. ആദ്യകാലങ്ങളില്‍ സിനിമയുമായെത്തിയവരെ ജനങ്ങൾ മന്ത്രവാദികളെന്നും ഭ്രാന്തന്മാരെന്നും ആരോപിച്ച്  ആട്ടിയോടിച്ചതും ചരിത്രത്താളുകളിലുണ്ട്.

അത്തരമൊരു അവസ്ഥയിലേയ്ക്ക് ചലച്ചിത്ര മേഖലയെ ചിലർ എത്തിക്കുകയാണോ എന്ന് ഭയപ്പെടുന്ന അവസ്ഥയിലേക്കാണ് ഇക്കാലത്തെ തുറന്നു പറച്ചിലുകളും മറ്റ് സംഭവ വികാസങ്ങളും സൃഷ്‌ടിച്ചു കൊണ്ടിരിക്കുന്നത്.

സിനിമയും സ്ത്രീയും

women empowerment, WCC, actress, Me Too,  film industry, AMMA,Ayalkkoottam ,social media, actress attack case, Dileep, casting couch , partiality, protest, Parvathy, Rima, feminism,

‘കാസ്റ്റിങ് കൗച്ച്’ വിവാദം ലോക സിനിമയെ പിടിച്ചു കുലുക്കി. ഓസ്കാർ ജേതാവും പ്രമുഖ നിർമ്മാതാവുമായ ഹാർവി വൈൻസ്റ്റിൻ ഉൾപ്പെടെയുള്ളവർക്കെതിരെ പ്രമുഖ നടിമാർ
ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ‘മീ ടൂ’ ക്യാമ്പയിനുകളിൽ പങ്കാളികളായപ്പോൾ പല വിഗ്രഹങ്ങളും തകർന്നുടഞ്ഞു.

ഓസ്‌കാർ വേദിയിൽ വരെ അതിന്റെ അലയൊലികൾ അലയടിച്ചുയർന്നു. നടിമാർക്ക് പിന്തുണയുമായി ഒട്ടേറെ പ്രമുഖർ ഇപ്പോഴും രംഗത്തെത്തിക്കൊണ്ടിരിക്കെ സാംസ്‌കാരിക കേരളത്തിലും അതിന്റെ അനുരണങ്ങളുണ്ടായി. ഇവിടെയും നടിമാരുടെ തുറന്നു പറച്ചിലുകൾ വിവാദം സൃഷ്‌ടിച്ചു.

സ്ത്രീ വിരുദ്ധത ഇങ്ങു മോളിവുഡിലും 

women empowerment, WCC, actress, Me Too,  film industry, AMMA,Ayalkkoottam ,social media, actress attack case, Dileep, casting couch , partiality, protest, Parvathy, Rima, feminism, Parvathy, kasaba, controversy, mammootty, WCC, malayalam actress, misogyny, dialogues, movies, article, cinema, comment, Intrnational Film Festival, Kerala, online abuse, case, death threats, police complaint,scroll .in

കഴിഞ്ഞ വർഷം നടി ആക്രമിക്കപ്പെട്ടതും ഒരു പ്രമുഖന്റെ ചിത്രത്തിലെ സ്ത്രീ വിരുദ്ധത വിമർശിച്ചതിന്റെ പേരിൽ ഒരു നടിയെ ക്രൂശിൽത്തറച്ചതും മറ്റുമൊക്കെ ചായം പൂശിയ ചലച്ചിത്ര ലോകത്തിന്റെ യഥാർത്ഥ രൂപം സമൂഹത്തിന് മുന്നിൽ അനാവരണം ചെയ്യപ്പെടുന്നതിന് കാരണമായി.

നടി ആക്രമിക്കപ്പെട്ട വാർത്തയറിഞ്ഞു മലയാളക്കര മാത്രമല്ല ഞെട്ടിയത്. വിഷയം ദേശീയ മാധ്യമങ്ങൾ പോലും വളരെ പ്രാധാന്യത്തോടെ ചർച്ച ചെയ്തു. ഇപ്പോഴും ആ ചർച്ച തുടരുന്നു. മലയാള സിനിമയ്ക്ക് അപമാനകരമായ ആ അനിഷ്‌ട സംഭവത്തെ തുടർന്ന് അന്ന് ദിലീപ് ഉൾപ്പെടെയുള്ളവർ സംഭവത്തെ അപലപിച്ചു.

എന്നാൽ തുടർന്ന് സംശയമുന ദിലീപിലേക്ക് നീളുന്നതിന് സമൂഹം സാക്ഷികളായി. അപ്പോഴും നടൻ തന്റെ നിരപരാധിത്വത്തെ പറ്റി വിശദീകരിച്ചു കൊണ്ടേയിരുന്നു. സത്യമെന്തെന്നറിയാതെ അമ്പരന്ന പ്രേക്ഷകർ ചാനലുകളിൽ സംപ്രേക്ഷണം ചെയ്തു കൊണ്ടിരുന്ന സംവാദങ്ങൾക്കായി കണ്ണുംനട്ടിരുന്നു.

വിവാദങ്ങൾ കൊഴുത്തു തളിർത്തപ്പോൾ 

നടനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചതും ചോദ്യം ചെയ്യൽ നടപടികൾ പുരോഗമിക്കവെ അറസ്റ്റിനെ ചൊല്ലി അസന്നിദ്ധാവസ്ഥ ഉടലെടുത്തതും തുടർന്ന് നടൻ അറസ്റ്റു ചെയ്യപ്പെട്ടതും കേരളക്കരയിൽ കോളിളക്കം സൃഷ്ടിച്ചു.

ജയിലിൽ നടനെ സന്ദർശിക്കാനെത്തിയവരെ ചൊല്ലിയും നടന്റെ   ജാമ്യം, പാസ്പോർട്ട് വിട്ടു നൽകൽ, വിദേശയാത്ര എന്നിവയും വൻ ചർച്ചയായി. അന്വേഷണ സംഘവും ദിലീപുമായുള്ള നിയമയുദ്ധവും
ആരോപണ-പ്രത്യാരോപണങ്ങളും തുടരുമ്പോഴും ചലച്ചിത്ര മേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്ന പക്ഷപാതം വേണ്ട വിധം ചർച്ച ചെയ്യപ്പെട്ടില്ല.

പിന്തുണയും പരിഹാസ്യതയും

WCC, Women in Collective Cinema, facebook post, Parvathi,Kasaba, misogyny, shoutout, controversy, female artists, Mollywood, fight, patriarchy, Kerala society, The collective, Surabhi, ignored, IFFK, cinema field, raising voice, silence, actress attack case,

എന്നാൽ ആരോപണ വിധേയനായ നടനെ തിരിച്ചെടുത്ത താരസംഘടനയായ ‘അമ്മ’യുടെ ചിറ്റമ്മ നയത്തിൽ പ്രതിഷേധിച്ച് ആക്രമണത്തെ അതിജീവിച്ച നടി രാജി വച്ചപ്പോൾ അതിനെ
പിന്തുണച്ച് മറ്റു മൂന്നു നടിമാർ കൂടി രാജി വച്ചതോടെ മാറ്റം ദൃശ്യമായി. തങ്ങളുടെ നിലപാട് വ്യക്തമാക്കിക്കൊണ്ട് WCC യുടെ തുറന്ന കത്ത് ഒരേ സമയം വിവാദത്തിനും പ്രതിഷേധത്തിനും സംവാദത്തിനും കാരണമായി.

രാജി വച്ച നടിമാർക്ക് പിന്തുണയുമായി പൃഥ്വിരാജ് രംഗത്തെത്തിയതും ചർച്ച ചെയ്യപ്പെട്ടു. നേരത്തെ നടി ആക്രമിക്കപ്പെട്ടപ്പോഴും ‘കസബ’ പോലുള്ള ചിത്രങ്ങളിലെ സ്ത്രീവിരുദ്ധത പരാമർശിച്ചതിന്റെ പേരിൽ നടി പാർവതി സമൂഹ മാധ്യമങ്ങളിൽ രൂക്ഷ വിമർശനം ഏറ്റുവാങ്ങിയപ്പോഴും പൃഥ്വി തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു.

എന്നാൽ തിരശ്ശീലയെ പ്രകമ്പനം കൊള്ളിച്ച് നെടുനീളൻ ഡയലോഗുകൾ വാരി വിതറിയവരുടെ മൗനവും തദ്ദവസരത്തിൽ ചോദ്യം ചെയ്യപ്പെട്ടു. സംഘടനയുടെ തലപ്പത്ത് സ്ത്രീ പ്രാതിനിധ്യം ഉണ്ടോ? എന്ന സുപ്രധാന ചോദ്യം ഇപ്പോൾ ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു.

വെളിവാക്കപ്പെട്ട സ്ത്രീ വിരുദ്ധത

വീടുകളിൽ പോലും സ്ത്രീകൾ അനുഭവിക്കുന്ന പക്ഷഭേദം തുറന്നു കാട്ടുവാനായി റിമ സൂചിപ്പിച്ച പൊരിച്ച മീൻ വിഷയവും പാർവ്വതിയുടെ നിലപാടുകളും വളച്ചൊടിച്ച് വികലമാക്കി അപഹാസ്യത സൃഷ്ടിക്കുന്നതിൽ സ്ത്രീകളും പ്രധാന പങ്കുവഹിച്ചതിനും പ്രബുദ്ധ കേരളം സാക്ഷികളായി.

വിവേകത്തോടെ ചിന്തിച്ചു പ്രതികരിക്കുന്നവരിൽ ചില കള്ളനാണയങ്ങൾ ഫെമിനിസത്തിന്റെ ബാലപാഠം പോലുമറിയാതെ എന്തൊക്കെയോ പുലമ്പിയപ്പോൾ ‘ഫെമിച്ചി’യെന്ന വിളിപ്പേരു നൽകപ്പെട്ട് പ്രതികരണശേഷിയുള്ള സ്ത്രീകൾ അപ്പാടെ കളിയാക്കപ്പെട്ടു.

women empowerment, WCC, actress, Me Too,  film industry, AMMA,Ayalkkoottam ,social media, actress attack case, Dileep, casting couch , partiality, protest, Parvathy, Rima, feminism,

ട്രോളുകളിലൂടെയും അവയിൽ നൽകപ്പെട്ട കമന്റുകളിലൂടെയും മലയാള മനസിൽ കുടിയിരുത്തപ്പെട്ട സ്ത്രീവിരുദ്ധത മറ നീക്കി പുറത്തു വന്നു. ആണത്ത സാംസ്കാരിക ബിംബങ്ങളെ സ്വയമണിഞ്ഞ് കുലീന സ്ത്രീയെന്നു ചമയുന്നവർ ഒരുവശത്ത്. ‘സെക്സി’യെന്നും ‘ചരക്കെ’ന്നും വിളിക്കപ്പെടുന്നത് അഭിമാനമായി കാണുന്ന തലതെറിച്ച വേറൊരു കൂട്ടർ മറുവശത്ത്.

കാൽനഖം കൊണ്ടു കളം വരച്ച് നമ്രമുഖിയായി മധുരമായി സംസാരിച്ചു മയക്കുന്ന പ്രിയംവദമാരെയാണു പലർക്കുമിഷ്ടമെന്നും പ്രതികരിക്കുന്നവരെ ശബ്ദമുയർത്തി അടിച്ചമർത്തുമെന്നും സമൂഹ മധ്യമങ്ങളിലെ ബഹളങ്ങളിലൂടെ പുറത്തുവന്നു.

എന്നാൽ ഭാരത സ്ത്രീ മാത്രം ഭാവശുദ്ധി കാത്താൽ മതിയോ? പുരുഷന് അത് ബാധകമല്ലേ എന്നും ചിന്തയുണർന്നു ചിലർക്ക്. ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കുവാനായി നെട്ടോട്ടമോടുന്ന ബഹുഭൂരിപക്ഷം സാധാരണക്കാരായ വനിതകൾ പക്ഷേ ഈ കളികളിൽ പങ്കെടുത്തില്ല.

ഒരു സ്ത്രീയുടെ ഏറ്റവും വലിയ ശത്രു മറ്റൊരു സ്ത്രീ തന്നെയായിരിക്കുമെന്ന് പണ്ടേക്കു പണ്ടേ പലരും പറഞ്ഞു വച്ചിട്ടുണ്ട്. അത് ചിലപ്പോൾ അമ്മായിയമ്മയാകാം മരുമകളാകാം നാത്തൂനാകാം എന്തിനധികം പറയുന്നു ചിരിച്ചു കാട്ടി നന്നായി അഭിനയിച്ച് രഹസ്യമായി കഴുത്തറുക്കുന്ന സഹപ്രവർത്തക പോലുമാകാം. അതാകുന്നു നാട്ടുനടപ്പെന്നാണ് പൊതുവെയുള്ള ഭാഷ്യം.

women empowerment, WCC, actress, Me Too,  film industry, AMMA,Ayalkkoottam ,social media, actress attack case, Dileep, casting couch , partiality, protest, Parvathy, Rima, feminism,

പലപ്പോഴും സ്ത്രീകൾ തമ്മിൽ ശത്രുത ഉടലെടുക്കുന്നതിൽ അത്ര സുപ്രധാന കാരണമെന്നും ഉണ്ടാകാറില്ല എന്നതാണ് മറ്റൊരു തമാശ. വെറും നിസാര കാര്യങ്ങളെ ഊതിവീർപ്പിച്ച് മനസിൽ കാലുഷ്യം നിറച്ച് പരസ്പരം ചിരിച്ചു കാട്ടിക്കൊണ്ട് പാരകൾ പണിയുന്നതു തുടർക്കഥയായപ്പോഴാണല്ലോ രണ്ടു സ്ത്രീകൾ തമ്മിൽ ഒരിക്കലും യോജിക്കില്ലെന്നു പണ്ടുള്ളവർ പറഞ്ഞു വച്ചത്.

എന്നാൽ അക്കാര്യം ചില മേഖലകളിലെങ്കിലും ഇപ്പോൾ അപ്രസക്തമായി. കൂട്ടുകച്ചവടം വിജയകരമായി മുന്നോട്ടു കൊണ്ടു പോകുന്ന സ്ത്രീ സംരംഭകർ, അയൽക്കൂട്ടങ്ങൾ, സ്ത്രീ നേതൃത്തിലുള്ള മദ്യവിരുദ്ധ മുന്നേറ്റങ്ങൾ, പെമ്പിളൈ ഒരുമൈ, WCC പോലുള്ള വനിതാ സംഘടനകൾ എന്നിവയെല്ലാം മുൻ ചൊല്ല് കാലഹരണപ്പെട്ടതായി തെളിയിച്ചു കൊണ്ടിരിക്കുന്നത് ശുഭ സൂചനയാണ്.

ശാലിനി വി എസ് നായർ 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി കൂടുതല്‍ സ്‌കൂളുകളില്‍

weekly-cartoon-hakus-manasa-vacha

പാചക വാതക വില വീണ്ടും വർദ്ധിപ്പിച്ചു