women journalists, committee, Sugathakumari,
in , ,

വനിതകളും മാധ്യമങ്ങളും; പ്രശ്നങ്ങൾ പഠിക്കാന്‍ ഏഴംഗ കമ്മിറ്റി

തിരുവനന്തപുരം: വനിതാ മാധ്യമ പ്രവര്‍ത്തകര്‍ (women journalists) തൊഴില്‍ രംഗത്ത് നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ പ്രത്യേക കമ്മിറ്റിയെ (committee) സര്‍ക്കാര്‍ നിയോഗിച്ചു. സുഗതകുമാരിയാണ് (Sugathakumari) ഏഴംഗ കമ്മിറ്റിയുടെ അധ്യക്ഷ.

തൊഴില്‍രംഗത്ത് വനിതാ മാധ്യമ പ്രവര്‍ത്തകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കുന്നതിന് പുറമെ സ്ത്രീ വിരുദ്ധ വാര്‍ത്തകള്‍ നല്‍കുന്നതിനെതിരെ സ്വീകരിക്കാവുന്ന നടപടികൾ ശുപാര്‍ശ ചെയ്യുക എന്ന ചുമതലയും കമ്മിറ്റിയ്ക്ക് നൽകിയിട്ടുണ്ട്.

ഐപിസി ഉള്‍പ്പെടെയുള്ള നിയമങ്ങളും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ, എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ, വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം, ന്യൂസ് ബ്രോഡ്കാസ്റ്റിങ് അതോറിറ്റി എന്നിവയുടെ മാനദണ്ഡങ്ങള്‍ മാധ്യമങ്ങൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക, മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ പത്ര-ദൃശ്യ- ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ സ്ത്രീകളെ സംബന്ധിക്കുന്ന വാര്‍ത്തകള്‍ നല്‍കുന്നത് നിയന്ത്രിക്കുക എന്നിവയാണ് കമ്മിറ്റിയുടെ ലക്ഷ്യം.

വനിതാ മാധ്യമ പ്രവര്‍ത്തകരുടെ തൊഴില്‍ രംഗത്തെ പ്രശ്നങ്ങള്‍ പഠിച്ച ശേഷം കമ്മിറ്റി വ്യക്തമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ളിക് റിലേഷന്‍സ് (സി) വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി വി ശ്രീജ ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു.

സുഗതകുമാരിയ്ക്ക് പുറമെ വീണാ ജോര്‍ജ് എംഎല്‍എ, മാതൃഭൂമി ന്യൂസ് എഡിറ്റര്‍ എം.എസ്. ശ്രീകല, ദേശാഭിമാനി ചീഫ് സബ് എഡിറ്റര്‍ എസ്. ശാന്തി, അഡ്വ. ഗീതാകുമാരി, ദി ഫിനാന്‍ഷ്യല്‍ എക്സ്പ്രസിലെ സരിത വര്‍മ്മ, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവർ ഏഴംഗ കമ്മിറ്റിയിലെ അംഗങ്ങളാണ്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Neymar,false stories, news, emotional , press conference

അസത്യവാർത്തകൾ പ്രചരിച്ചു; നെയ്മര്‍ പൊട്ടിക്കരഞ്ഞു

Odd-Even Plan, withdraw, AAP Govt, no, pollution, Delhi, National Green Tribunal ,NGT,Chairperson ,Justice Swatanter Kumar , appeal, petition, CM, Chief minister, Arvind Kejriwal, Aam Aadmi Party government, implementation,

ഒറ്റ ഇരട്ട ഗതാഗത പരിഷ്​കാരം​ ഡൽഹി സർക്കാർ മാറ്റി വച്ചു