Women, partner, husband, compare, marriage,  relationship, trouble, recent survey , popular matchmaking portal ,understand, behaviours , life partners,revealed, comfortable ,dad, study ,Not My Type,conducted ,online matchmaking brand ,
in ,

ഭർത്താവിനെ അച്ഛനുമായി താരതമ്യപ്പെടുത്തുന്ന ഭാര്യമാരുടെ ശ്രദ്ധക്ക്

പെൺകുട്ടികളെ സംബന്ധിച്ചിടത്തോളം പലപ്പോഴും അവരുടെ ആദ്യത്തെ ഹീറോ ആര് എന്ന് ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ, അച്ഛൻ ( father ). അവർ ആദ്യം അടുത്തറിയുന്ന, മനസിലാകുന്ന പുരുഷൻ സ്വന്തം അച്ഛനാണ്. അച്ഛനിലൂടെയാണ് അവർ സമൂഹത്തിലെ മറ്റു പുരുഷന്മാരെ വിലയിരുത്തുന്നത്.

കല്യാണ പ്രായമായ പെൺകുട്ടിയോട് തന്റെ പ്രതിശ്രുത വരൻ എങ്ങനെയുള്ളതാകണമെന്ന് ചോദിച്ചാൽ സ്വന്തം അച്ഛന്റെ സ്വഭാവ ഗുണങ്ങൾ ഉള്ള ആൾ ആവണം എന്നാവും മിക്ക പെൺകുട്ടികളുടെയും മറുപടി.

തന്റെ ഭർത്താവിനെ അച്ഛനുമായി താരതമ്യം ചെയ്യുന്നത് മിക്ക സ്ത്രീകളുടെയും പൊതുവായ സ്വഭാവമാണ്. എന്നാൽ ഈ താരതമ്യം ഒട്ടുമിക്ക പുരുഷന്മാരിലും അരോചകത്വം സൃഷ്‌ടിക്കുന്നു എന്ന് ചില പഠനങ്ങൾ വ്യക്തമാക്കുന്നു. സ്ത്രീകളുടെ ഈ ചിന്താഗതി പരിധി കടക്കുമ്പോഴാണ് ചില കുടുംബങ്ങളിൽ പ്രശ്നങ്ങൾ ആരംഭിക്കുന്നത്.

സമൂഹത്തിലെ 68 ശതമാനം പുരുഷന്മാരും തങ്ങളുടെ ഭാര്യമാർ അവരുടെ അച്ഛനുമായി തങ്ങളെ താരതമ്യം ചെയ്യുന്നത് ഇഷ്ടപ്പെടുന്നവരല്ല എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. അടുത്തിടെ ഒരു പ്രമുഖ ഓൺലൈൻ സ്ഥാപനം നടത്തിയ ‘നോട്ട് മൈ ടൈപ്പ്’ എന്ന സർവേയിലും ഇക്കാര്യങ്ങളാണ് ലഭ്യമായത്.

സർവ്വേയിൽ ‘ഭാര്യയുടെ അച്ഛനുമായി നിങ്ങളെ താരതമ്യം ചെയ്‌താൽ’ എന്ന ചോദ്യത്തിന് ഭർത്താവിനെ അച്ഛനുമായി താരതമ്യം ചെയ്യുന്നവരെ ഇഷ്ടമല്ലെന്ന അഭിപ്രായമാണ് 68 ശതമാനം പുരുഷന്മാരും പങ്കുവച്ചത്.

സർവേയിൽ നിങ്ങളുടെ പങ്കാളി എങ്ങനെ ഉള്ളവരാകരുത് എന്ന ആശയത്തിനെ അടിസ്ഥാനപ്പെടുത്തിയാണ് ചോദ്യങ്ങൾ ചോദിച്ചത്. ‘നോട്ട് മൈ ടൈപ്പ്’ എന്ന സർവേയിൽ 800 പേരാണ് പ്രതികരിച്ചിരിക്കുന്നത്.

ഭാര്യയുടെ അച്ഛനുമായി നിങ്ങളെ താരതമ്യം ചെയ്‌താൽ, നിങ്ങളുടെ ചെറിയ കാര്യങ്ങൾ പോലും മറക്കുന്ന വ്യക്തിയായാൽ, വളരെ വേഗം വികാരത്തിന് അടിമപ്പെടുന്നവരായാൽ തുടങ്ങിയ പത്ത് ചോദ്യങ്ങളാണ് സർവേയിൽ ഉൾപ്പെടുത്തിയിരുന്നത്.

28 ശതമാനം പെൺകുട്ടികൾ ഉൾപ്പെടെ 54 ശതമാനം ആളുകളും തന്റെ പങ്കാളികളിൽ മാറ്റം വരുത്താൻ ശ്രമിക്കുന്ന പെൺകുട്ടികളെ പുരുഷന്മാർ സ്വീകരിക്കാൻ തയ്യാറാണെന്നാണ് വ്യക്തമാക്കിയത്. എന്നാൽ ഇതിനോട് 46 ശതമാനം ആളുകൾ വിയോജിപ്പ് പ്രകടിപ്പിച്ചു.

അധിക സമയം ഫോണിൽ ചിലവഴിക്കുന്ന പെൺകുട്ടികളെ വിവാഹം കഴിക്കാൻ താല്പര്യമില്ലായെന്ന് 80 ശതമാനം പേർ പ്രതികരിച്ചിട്ടുണ്ട്. തങ്ങളുടെ പങ്കാളികളെ പറ്റിയുള്ള അവിവാഹിതരുടെ സ്വപ്നങ്ങളും അഭിപ്രായങ്ങളും കണ്ടെത്തുന്നതിൽ ഇത്തരം സർവേകൾ സഹായിക്കാറുണ്ട്.

കടപ്പാട്: ഹിന്ദുസ്ഥാൻ ടൈംസ് 

Women, partner, husband, compare, marriage,  relationship, trouble, recent survey , popular matchmaking portal ,understand, behaviours , life partners,revealed, comfortable ,dad, study ,Not My Type,conducted ,online matchmaking brand ,BharatMatrimony,

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

actress , attacked, train, travel, arrest, man, police, Unni R , writer, molestation attempt, Wednesday, incident, Malayalam actress, Maveli Express, Thiruvananthapuram,

നടിയെ ആക്രമിച്ച തീവണ്ടി യാത്രക്കാരനെ അറസ്റ്റ് ചെയ്തു

Kerala Clinical Establishment Bill , Kerala Clinical Establishment Act 2017 , approved, kerala assembly, cabinet, meeting, health care, registration, clinical establishments ,recognized systems ,Medicine,Modern Medicine, Ayurveda, Yoga, Naturopathy, Homoeopathy, Siddha , Unani , public and private sectors, labs, clinics, investigation, rules, 

കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്ലിന് നിയമസഭയുടെ അംഗീകാരം