women empowerment, WCC, actress, Me Too,  film industry, AMMA,Ayalkkoottam ,social media, actress attack case, Dileep, casting couch , partiality, protest, Parvathy, Rima, feminism,
in ,

സ്ത്രീ വിരുദ്ധ സാമൂഹ്യ വീക്ഷണത്തിനെതിരെ ബോധവല്‍ക്കരണം വേണം – വനിതാ കമ്മീഷന്‍   

​​തിരുവനന്തപുരം: സ്ത്രീകള്‍ തൊഴില്‍രംഗത്ത് മുന്നേറുന്ന കാലഘട്ടത്തില്‍ സ്ത്രീ വിരുദ്ധ സാമൂഹ്യവീക്ഷണത്തിനെതിരെ സമൂഹത്തെ ബോധവല്‍ക്കരിക്കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫെയ്ന്‍ അഭിപ്രായപ്പെട്ടു.

ഇതിനായി സാധ്യമെങ്കില്‍ വിദ്യാഭ്യാസ പാഠ്യപദ്ധതിക്കകത്ത് പുതിയ കാലഘട്ടത്തിന്റെ സ്വഭാവങ്ങള്‍ കൂടി ഉള്‍പ്പെടുത്തണമെന്നും  വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു. കേരള വനിതാ കമ്മീഷനും കേരള യൂണിവേഴ്‌സിറ്റി നാഷണല്‍ സര്‍വീസ് സ്‌കീം  യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച ‘ലിംഗ സമത്വം പ്രശ്‌നങ്ങളും  പരിഹാരങ്ങളും’ എന്ന വിഷയത്തിലുളള ദേശീയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു എം.സി.ജോസഫെയ്ന്‍. 

ലൈംഗിക പീഡനങ്ങള്‍ക്ക് വിധേയരാവുന്ന സ്ത്രീകള്‍ക്ക് സ്വന്തം പേര് ഉള്‍പ്പെടെയുളള വ്യക്തിത്വം നഷ്ടപ്പെടുന്ന സാഹചര്യം ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. സ്ത്രീയുടെ സുരക്ഷിതത്വത്തിന് വേണ്ടിയാണ് പേര് മറച്ചുവെക്കുന്നതാണ് വിവക്ഷ. ഇതെല്ലാം സ്ത്രീവിരുദ്ധ ബോധത്തില്‍ നിന്ന് ഉത്ഭവിക്കുന്നതാണെന്നും പീഡനത്തിനിരയാക്കപ്പെടുന്ന പെണ്‍കുട്ടികള്‍ എവിടെയാണെന്ന് അന്വേഷിക്കേണ്ട ബാധ്യത സമൂഹത്തിനുണ്ടെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ അഭിപ്രായപ്പെട്ടു. 

തൊഴില്‍ മേഖലയില്‍ സ്ത്രീകളുടെ എണ്ണം കൂടുകയാണ്. എന്നാല്‍ വിദ്യാസമ്പന്നരായിട്ടു പോലും കേരളത്തിലെ സ്ത്രീകള്‍ക്ക് തൊഴിലിടങ്ങളിലെ പീഡനത്തെ പ്രതിരോധിക്കാനാവുന്നില്ലെന്നും എം. സി. ജോസഫെയ്ന്‍ അഭിപ്രായപ്പെട്ടു. ഏറ്റവും കുറഞ്ഞ കൂലി കൊടുത്ത് നിശബ്ദമായി സ്ത്രീകളെ തൊഴില്‍ രംഗത്ത് ചൂഷണം ചെയ്യുകയാണ്. സ്ത്രീകളുടെ അധ്വാനത്തിന് സമൂഹ മൂലധനത്തില്‍ പങ്കുണ്ട്. എന്നാല്‍ രാഷ്ട്രീയ സാമൂഹ്യ സാമ്പത്തിക മേഖലകളിലെ നയരൂപീകരണത്തില്‍  സ്ത്രീകള്‍ക്ക് പങ്കില്ലാത്ത സാഹചര്യമാണ്. ഇത് മാറണമെന്നും എം.സി. ജോസഫെയ്ന്‍ പറഞ്ഞു. 

സ്വയം പ്രതിരോധത്തിലൂന്നിയ ജീവിതമാണ് സ്ത്രീകള്‍ക്ക് വേണ്ടതെന്ന്  സെമിനാറില്‍ സംസാരിച്ച വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍ അഭിപ്രായപ്പെട്ടു. വിദ്യാസമ്പന്നരായ സ്ത്രീകള്‍ പോലും പീഡനങ്ങളെ നേരിടാനാവാതെ മാനസികമായി തകരുകയാണ്. ശരീരമല്ല മനസ്സാണ് കരുത്താര്‍ജ്ജിക്കേണ്ടതെന്നും ആത്മവിശ്വാസത്തോടെ വിദ്യാഭ്യാസത്തിന്റെ കരുത്തില്‍ സ്ത്രീകള്‍ മുന്നേറേണ്ടതുണ്ടെന്നും ഷാഹിദാ കമാല്‍ പറഞ്ഞു. 

മാതാപിതാക്കളെയും ഗുരുക്കന്‍മാരെയും ചുറ്റുപാടുമുളള സമൂഹത്തേയും തിരിച്ചറിയാന്‍ കഴിയാത്ത സാമൂഹ്യപ്രതിബന്ധതയില്ലാത്ത  വിദ്യാഭ്യാസം കൊണ്ട് പ്രയോജനമില്ല. ജീവിത വിദ്യാഭ്യാസത്തില്‍  പരാജയപ്പെട്ടവര്‍  ഉന്നതങ്ങളില്‍ എത്തുന്നില്ല. വിദ്യാര്‍ത്ഥികളില്‍ ജീവിത പ്രശ്‌നങ്ങളെ കരുത്തോടെ നേരിടാനുളള സാമൂഹ്യവീക്ഷണം വളര്‍ത്തികൊണ്ടുവരാന്‍ എന്‍ എസ് എസിനു കഴിയണമെന്നും ഷാഹിദാ കമാല്‍ പറഞ്ഞു.

സെമിനാര്‍ കേരള യൂണിവേഴ്‌സിറ്റി വൈസ്ചാന്‍സലര്‍  (ഇന്‍ ചാര്‍ജ്ജ് )  ഡോ.സി.ഗണേഷ് ഉദ്ഘാടനം ചെയ്തു. സിന്‍ഡിക്കേറ്റ് അംഗം ഡോ.പി.രാജേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. സിന്‍ഡിക്കേറ്റ് അംഗം ഡോ.എസ്. നസീബ്, ഡോ.എ. ഷാജി തുടങ്ങിയവര്‍ സംസാരിച്ചു. സെമിനാര്‍ വെള്ളിയാഴ്ച്ച സമാപിക്കും.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

selfie , mania , social media, accidents, viral,  likes, shares, viral, incidents, issues, treatment, maniac, America, Universities, research, train, students, youth, kids, weapons, Russia, girl, rules, law, comments, London, education , awareness, Kerala, Modi, Trump, Pinarayi, Yesudas,

സെൽഫി, സെൽഫി സർവ്വത്ര; പക്ഷേ . . .

മിഡ്‌നൈറ്റ് റണ്‍ രാജ്യാന്തര ഡോക്യുമെന്ററി ആന്‍ഡ് ഷോര്‍ട് ഫിലിം ഫെസ്റ്റിവലില്‍