in

ഗാര്‍ഹികപീഡനക്കേസ്: കക്ഷി ചേരുമെന്ന് വനിതാ കമ്മീഷന്‍

തിരുവനന്തപുരം: ഗാര്‍ഹിക പീഡനക്കേസുകളില്‍ ഉടനടി അറസ്റ്റ് തടയുന്ന സുപ്രീംകോടതി ( SC ) വിധി സ്ത്രീകളെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ ഇപ്പോള്‍ സുപ്രീംകോടതിയില്‍ നിലവിലുള്ള കേസില്‍ കക്ഷി ചേരുമെന്ന് കേരള വനിതാ കമ്മീഷന്‍ ( women’s commission ) അധ്യക്ഷ ( chairperson ) എം.സി. ജോസഫൈന്‍ ( MC Josephine ) വ്യക്തമാക്കി.

ഇന്നലെ വി.ജെ.ടി ഹാളില്‍ കമ്മീഷന്‍ സംഘടിപ്പിച്ച ഓപ്പണ്‍ ഫോറം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഓപ്പണ്‍ ഫോറത്തിന് മുന്നോടിയായി നടന്ന സംസ്ഥാന സെമിനാര്‍ ഉദ്ഘാടനം ചെയ്യവെ ഗവര്‍ണര്‍ പി. സദാശിവം വനിതാ കമ്മീഷന് നിലവിലെ കേസില്‍ കക്ഷി ചേരാമെന്ന നിര്‍ദ്ദേശം മുന്നോട്ടു വച്ചിരുന്നു.

ഓപ്പണ്‍ ഫോറത്തില്‍ സുപ്രീംകോടതി അഭിഭാഷക കീര്‍ത്തി സിംഗ് മുഖ്യപ്രഭാഷണം നടത്തി. ഗാര്‍ഹിക പീഡനക്കേസുകളില്‍ പലകാരണങ്ങളാല്‍ പ്രതികള്‍ ശിക്ഷിക്കപ്പെടുന്ന സാഹചര്യം കുറവാണെന്നും എന്നാല്‍ വസ്തുതകള്‍ പരിഗണിക്കാതെ സ്ത്രീകള്‍ നിയമം ദുരുപയോഗം ചെയ്യുകയാണെന്ന വിലയിരുത്തലാണ് കോടതി സ്വീകരിച്ചതെന്നും അതിനാൽ ഇതിനെതിരെ വനിതാ സംഘടനകള്‍ നിയമപോരാട്ടം നടത്തണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

ശാരീരിക പീഡനത്തിന്റെ വ്യക്തമായ അടയാളങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്യാനാകൂ എന്നതാണ് കോടതി വിധിയെത്തുടര്‍ന്നുള്ള സ്ഥിതിയെന്നും ജില്ലാ തലത്തില്‍ രൂപീകരിക്കുന്ന വെല്‍ഫെയര്‍ കമ്മിറ്റി പരാതി പരിഗണിച്ച് ശരിയെന്ന് ബോധ്യപ്പെടുന്ന കേസുകളിലേ അറസ്റ്റ് നടത്താവൂ എന്നാണ് മാര്‍ഗനിര്‍ദേശമെന്നും അവർ വ്യക്തമാക്കി.

അതിനാൽ പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതാണ് ഇതിലൂടെ ഒരുക്കപ്പെട്ടിരിക്കുന്നതെന്നും കുടുംബപരമായ കേസായതിനാല്‍ മിക്കപ്പോഴും കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പിന് വഴിയൊരുങ്ങുന്നതായും ഇതോടെ പരാതിക്കാരി കേസ് ഒഴിവാക്കാൻ തയ്യാറാകുന്നതായും കീര്‍ത്തി സിംഗ് ചൂണ്ടിക്കാട്ടി.

ഈ സാഹചര്യങ്ങളിലാണ് ഭര്‍ത്താക്കന്മാര്‍ ശിക്ഷിക്കപ്പെടാതെ പോകുന്നതെന്നും ഈ കണക്ക് ഉപയോഗിച്ചു കൊണ്ട് സ്ത്രീകള്‍ നിയമം ദുരുപയോഗം ചെയ്യുന്നുവെന്ന വിലയിരുത്തലില്‍ എത്താനാകില്ലെന്നും അവർ അഭിപ്രായപ്പെട്ടു. കേസന്വേഷണവും നടത്തിപ്പുമൊക്കെ പുരുഷന്മാരുടെ മേല്‍നോട്ടത്തിലായതിനാല്‍ സ്ത്രീകള്‍ക്ക് നീതി ലഭിക്കുന്നതിന് ഒട്ടേറെ കടമ്പകളുണ്ടെന്നും കീര്‍ത്തി സിംഗ് ചൂണ്ടിക്കാട്ടി.

വനിതാ കമ്മീഷന്‍ അംഗങ്ങളായ ഇ.എം. രാധ, അഡ്വ. ഷിജി ശിവജി എന്നിവര്‍ ചര്‍ച്ച നയിച്ചു. ഗാര്‍ഹിക പീഡനക്കേസുകളില്‍ സ്ത്രീകള്‍ പറയുന്നത് വിശ്വസിക്കാനാവില്ലെന്ന വീക്ഷണത്തോട് ശക്തമായി വിയോജിച്ചുകൊണ്ടാണ് ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുത്ത വിവിധ സംഘടനാ നേതാക്കളും സാമൂഹിക പ്രവര്‍ത്തകരും അഭിഭാഷകരും സംസാരിച്ചു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Golden Globe Awards, Lady Bird, best motion picture drama,Nicole Kidman   Guillermo del Toro, The Shape of Water, The Disaster Artist, 75th Golden Globe,

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം: ലേഡി ബേഡ് മികച്ച ചിത്രം