വൃദ്ധരുടെ സ്വത്ത് തട്ടിയെടുത്ത് ഉപേക്ഷിക്കുന്ന പ്രവണത കൂടുന്നു

തിരുവനന്തപുരം: സ്വത്ത് തര്‍ക്കങ്ങളും സ്വത്തുക്കള്‍ മുഴുവന്‍ എഴുതി വാങ്ങിയ ശേഷം മാതാപിതാക്കളെ ഉപേക്ഷിക്കുന്നതുമായ പ്രവണത സമൂഹത്തില്‍  കൂടിവരികയാണെന്ന് വനിതാ കമ്മീഷന്‍. തിരുവനന്തപുരത്ത് നടന്ന മെഗാഅദാലത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് കമ്മീഷന്‍ അംഗങ്ങളായ ഇ.എം.രാധയും ഷാഹിദാകമാലും ഇങ്ങനെ അഭിപ്രായപ്പെട്ടത്. 

മക്കളും മരുമക്കളും ഡോക്ടര്‍മാരായ എണ്‍പത്തിയഞ്ച് വയസ്സുളള അമ്മ നീതി തേടി  വനിതാ കമ്മീഷനെ സമീപിച്ച സംഭവം ഇ.എം.രാധ വിശദീകരിച്ചു. സമ്പത്തിന്റെ ആധിക്യം കൊണ്ട് സംരംക്ഷിക്കാത്ത മക്കളില്‍ നിന്നും രക്ഷിക്കണമെന്നാണ് ആ അമ്മ കമ്മീഷനോട്  അപേക്ഷിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ കാരണം അവശരാണ് ഈ അമ്മമാര്‍. സമൂഹം ശ്രദ്ധ കേന്ദ്രീകരിക്കേണ്ട വിഷയമാണിതെന്നും രാധ പറഞ്ഞു. 

സംരംക്ഷിക്കുമെന്ന ഉറപ്പില്‍ ഒമ്പത് മക്കളുളള തൊണ്ണൂറ് വയസുകാരിയായ വൃദ്ധ സ്വത്തുക്കള്‍  മൂന്ന് ആണ്‍മക്കള്‍ക്കുമായി വീതിച്ചു നല്‍കുകയും  മക്കള്‍ അമ്മയെ പിന്നീട് ഉപേക്ഷിക്കുകയും ചെയ്ത് സംഭവത്തില്‍ വസ്തു വിറ്റ ശേഷം ലഭിക്കുന്ന തുകയുടെ പത്ത് ശതമാനം മക്കള്‍ അമ്മക്ക് നല്‍കണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചതായി  ഷാഹിദാ കമാല്‍ അറിയിച്ചു. ഈ നിര്‍ദ്ദേശം അനുസരിക്കാത്ത പക്ഷം സ്വത്തുക്കള്‍ വൃദ്ധയായ അമ്മക്ക് തന്നെ തിരിച്ചു നല്‍കാനുളള നടപടികള്‍ കമ്മീഷന്‍ സ്വീകരിക്കും.

ആകെ 170 കേസുകള്‍ അദാലത്തില്‍ പരിഗണിച്ചു. മുപ്പത്തൊന്നെണ്ണം തീര്‍പ്പാക്കി. എട്ട് കേസുകളില്‍ റിപ്പോര്‍ട്ട് തേടി. നാലെണ്ണത്തില്‍ കൗണ്‍സലിംഗ് നടത്തി.  127 കേസുകള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും. 

അദാലത്തില്‍ ഡയറക്ടര്‍ വി.യു. കുര്യാക്കോസ്, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം. സുരേഷ് കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ എല്‍ രമ എന്നിവരും പങ്കെടുത്തു. 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കലയുടെ വിത്തുകള്‍ പാകി ഊരാളി പ്രളയ എക്സ്പ്രസ് 

കോടതിയുടേയും ഭരണകൂടത്തിന്റെയും ഉറച്ച നിലപാടുകളാണ് അനാചാരങ്ങളെ മാറ്റിയത്: സ്പീക്കർ