Women's day, famous women ,quotes , Roxan gay ,J.K. Rowling, Virginia Woolf ,
Woman visiting Montmartre, Paris
in ,

അന്താരാഷ്ട്ര വനിതാ ദിനം: ഇതാ ചില പ്രശസ്ത വനിതകളുടെ അതിപ്രശസ്ത മൊഴിമുത്തുകൾ

ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം ( International Women’s day ). ചരിത്രത്തിലുടനീളം ശക്തരായ സ്ത്രീകളുടെ സാന്നിധ്യമുണ്ട്. എഴുത്തും ചിന്തയും കൊണ്ട് ഉത്തേജിപ്പിച്ചവർ. വാക്കും പ്രവൃത്തിയും കൊണ്ട് പ്രചോദിപ്പിച്ചവർ. ധീരരും സ്വതന്ത്രരും നിർഭയരുമായിരിക്കാൻ ആഹ്വാനം ചെയ്തവർ. ചരിത്രത്തിന്റെ ഗതി തന്നെ മാറ്റി എഴുതിയവർ. അവരിൽ ചിലരുടെ വാക്കുകൾ നമുക്ക് വീണ്ടും ഓർത്തെടുക്കാം…

roxan gayനിങ്ങളെ നയിക്കാൻ പ്രാപ്തരായവരെ കണ്ടെത്താനായില്ലെങ്കിൽ മറ്റുള്ളവരെ നയിക്കാനുള്ള മാർഗം നിങ്ങൾ തിരയുകയാണ് വേണ്ടത്” – എന്ന് പ്രശസ്ത അമേരിക്കൻ എഴുത്തുകാരി റൊസേൺ ഗേ ( Roxan gay ) പ്രസ്താവിച്ചിട്ടുണ്ട്.

‘ബാഡ് ഫെമിനിസ്റ്റ്’, ‘ഡിഫിക്കൾട്ട് വുമൺ’, ‘ഹങ്കർ’ തുടങ്ങിയവയാണ് റൊസേൺ ഗേയുടെ പ്രശസ്ത കൃതികൾ.

j.k.rowlingആപത്ത് കാലത്തെ പരീക്ഷണങ്ങളെ നേരിട്ടിട്ടില്ലെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെയോ നിങ്ങളുടെ ബന്ധങ്ങളുടെയോ കരുത്ത് തിരിച്ചറിയാനാവില്ല“. എന്നാണ് ബ്രിട്ടീഷ് നോവലിസ്റ്റും തിരക്കഥാകൃത്തുമായ ജെ.കെ.റൗളിങ് ( J.K. Rowling) ഒരിക്കൽ പ്രസ്താവിച്ചത്. ‘ഹാരി പോട്ടർ’ സീരീസിലൂടെ ഏറ്റവുമധികം വിറ്റഴിഞ്ഞ പുസ്തക പരമ്പരയുടെ രചയിതാവ് എന്ന പദവി നേടിയ സാഹിത്യകാരിയാണ് ജെ.കെ.റൗളിങ്.

virjinia woolfജീവിതത്തിൽ നിന്ന് ഒളിച്ചോടി ഒരിയ്ക്കലും നമുക്ക് സമാധാനം കണ്ടെത്താനാവില്ല. അത് നമുക്കുള്ളിൽ തന്നെയാണുള്ളത്“. പ്രശസ്ത ഇംഗ്ലീഷ് എഴുത്തുകാരി വെർജീനിയ വൂൾഫ് ( Virginia Woolf ) വർഷങ്ങൾക്കു മുൻപ് ഉരുവിട്ട വാക്കുകളാണിത്. പുറംകുപ്പായത്തിന്റെ പോക്കറ്റുകളിൽ നിറയെ കല്ലുകൾ ശേഖരിച്ചു വച്ച് വീടിനടുത്തുള്ള ഔസ് നദിയിലേക്കിറങ്ങിപ്പോയി ജീവത്യാഗം ചെയ്ത ഈ സാഹിത്യകാരിയുടെ കൃതികൾ അൻപതിലേറെ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു.

georg eliotമറ്റു മനുഷ്യർക്ക് പ്രയോജനം ചെയ്യാത്ത ഒരു ജീവിതം കൊണ്ടെന്താണ് പ്രയോജനം? ഒരു പ്രയോജനവും ഇല്ല എന്ന് തീർത്തു പറഞ്ഞേ തീരൂ.” എന്നാണ് വിക്ടോറിയൻ കാലഘട്ടത്തെ പ്രശസ്ത എഴുത്തുകാരിയായിരുന്ന ജോർജ്ജ് എലിയറ്റ് (George Eliot) അഭിപ്രായപ്പെട്ടത്. മേരി ആൻ ഇവാൻസ് എന്നാണ് ജോർജ്ജ് എലിയറ്റിന്റെ യഥാർത്ഥ നാമധേയം. ‘സൈലാസ് മാർനെർ’, ‘മിഡിൽ മാർച്ച്’ എന്നിവയാണ് ജോർജ്ജ് എലിയറ്റിന്റെ പ്രധാന കൃതികൾ.

kamala dasഞാൻ കരുതുന്നത് ഒരു പുരുഷന് പകരം നിൽക്കാൻ എന്തായാലും ഒരു പുസ്തകത്തിനാവും എന്നാണ്. ഫിക്ഷനാണ് കൂടുതൽ നല്ലത്.” ഇങ്ങനെ പ്രസ്താവിച്ചത് മറ്റാരുമല്ല, മാധവിക്കുട്ടിയെന്നും പിന്നീട് കമല സുരൈയ്യ എന്നും അറിയപ്പെട്ട പ്രഗൽഭയായ എഴുത്തുകാരി കമല ദാസാണ് ( kamala das ) ഈ വാചകങ്ങളുടെ ഉടമസ്ഥ. ‘എന്റെ കഥ’ എന്ന പേരിൽ എഴുതിയ ഇവരുടെ ആത്മകഥ പ്രശസ്തമാണ്.

harper leeഓരോരുത്തർക്കും അവരവരുടേതായ ജീവിത വീക്ഷണങ്ങളുണ്ട്. മറ്റൊരാളുടെ വീക്ഷണ കോണിലൂടെ ചിന്തിക്കാനായില്ലെങ്കിൽ നിങ്ങൾക്കയാളെ പൂർണമായി മനസ്സിലാക്കാനാവില്ല.” എന്ന് പറഞ്ഞത് അമേരിക്കൻ നോവലിസ്റ്റായ ഹാർപർ ലീ (harper lee). ആധുനിക അമേരിക്കൻ സാഹിത്യത്തിലെ ക്ലാസ്സിക് ഗ്രന്ഥമായി കണക്കാക്കപ്പെടുന്ന ‘റ്റു കിൽ എ മോക്കിങ് ബേഡ്’ എന്ന ഒറ്റ കൃതിയിലൂടെ ഹാർപർ ലീ ലോകപ്രശസ്തയായി.

tony morrisonചില നേരങ്ങളിൽ ലോകത്തിന്റെ മനോഹാരിത തന്നെ ധാരാളം. അതിനൊരു ചിത്രത്തിന്റെയും പെയിന്റിങ്ങിന്റെയും ആവശ്യമില്ല.” ഈ പ്രസ്താവന നടത്തിയ ടോണി മോറിസണിന്റെ (Toni Morrison) യഥാർത്ഥ നാമം ക്ളോ ആർഡീലിയ വോഫോർഡ് എന്നാണ്. ‘ദ ബ്ലൂവെസ്റ്റ് ഐ’ , ‘ബിലവ്ഡ്,പാരഡൈസ്’, ‘ലവ്,ഹോം’ എന്നിവയാണ് 1993-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ടോണി മോറിസണിന്റെ പ്രധാന കൃതികൾ.

tina feyമനസ്സ് പറയുന്നത് ചെയ്യൂ; മറ്റുള്ളവർ എന്ത് കരുതുമെന്ന് ചിന്തിക്കേണ്ടതില്ല.” എന്ന പ്രശസ്തമായ വാചകം ടിന ഫെയുടേതാണ് (Tina Fey). എലിസബത്ത് സ്റ്റമാറ്റിന ടിന ഫെയ് എന്നാണ് മുഴുവൻ പേര്. അമേരിക്കൻ നടി, കൊമേഡിയൻ, എഴുത്തുകാരി എന്നീ നിലകളിൽ പ്രസിദ്ധ.

rebecca solnitപുസ്തകം എന്ന് നാം വിളിക്കുന്നത് യഥാർത്ഥ പുസ്തകത്തെയല്ല. സംഗീതമോ വിത്തോ പോലുള്ള ഒന്നിന്റെ സാധ്യതയെയാണ്. വായിക്കപ്പെടുമ്പോഴേ അതിന് അസ്തിത്വം കൈവരുന്നുള്ളൂ. സ്വരലയങ്ങൾ തീർക്കുന്ന, വിത്ത് മുളയായി തീരുന്ന വായനക്കാരന്റെ തലച്ചോറാണ് അതിന്റെ യഥാർത്ഥ വാസസ്ഥലം. മറ്റൊരാളുടെ മാറിടത്തിൽ മാത്രം മിടിക്കുന്ന ഹൃദയമാണത്.” പ്രശസ്ത അമേരിക്കൻ എഴുത്തുകാരി റെബേക്ക സോൾനിറ്റ് ( Rebecca Solnit) ആണ് ഈ പ്രസ്താവന നടത്തിയത്. പരിസ്ഥിതി,രാഷ്ട്രീയം,യാത്രകൾ,കല തുടങ്ങി വൈവിധ്യമാർന്ന വിഷയങ്ങളെക്കുറിച്ചെഴുതാറുള്ള ഇവർ ഹാർപേഴ്‌സ്‌ മാഗസിൻ എഡിറ്റർ ആയി പ്രവർത്തിക്കുന്നു.

maya angelouനമുക്ക് നമ്മെ ഇഷ്ടപ്പെടുന്നതിനു തുല്യമാണ് എല്ലായ്പ്പോഴും വിജയം; വിജയം വരിക്കുമ്പോൾ നാം ചെയ്യുന്നതും ചെയ്യുന്ന രീതിയുമെല്ലാം നാം ഇഷ്ടപ്പെടുന്നു. പരാജയം രുചിക്കുമ്പോൾ നമ്മുടെ അനുഭവം നേരെ തിരിച്ചാകുന്നു.” പ്രശസ്ത എഴുത്തുകാരിയും അമേരിക്കൻ കവയിത്രിയും സിവിൽ റൈറ്റ് ആക്ടിവിസ്റ്റും ആയിരുന്ന മായ ആഞ്ചലൂ ( Maya Angelou) വിന്റെ പ്രശസ്ത വരികളാണിത്. ‘ വൈ ദ കെയ്ജ്ഡ് ബേഡ് സിംഗ്‌സ്‌’ അടക്കം ആത്മകഥാപരമായ ഏഴു പുസ്‌തകങ്ങൾ മായ ആഞ്ചലൂ എഴുതിയിട്ടുണ്ട്.

nora ephronആത്യന്തികമായി, ഇരയല്ല, നിങ്ങളുടെ ജീവിതത്തിലെ നായികയാവൂ എന്നാണ് ഞാൻ പറയുക.”
അമേരിക്കൻ എഴുത്തുകാരിയും ഫിലിം മേക്കറുമായ നോറ എഫ്രൻ ( Nora Ephron) ആണ് ഇപ്രകാരം പ്രസ്താവിച്ചത്. ‘വെൻ ഹാരി മെറ്റ് സാലി’ എന്ന ചിത്രത്തിന്റെ തിരക്കഥയ്ക്ക്‌ നോറ എഫ്രന് ബാഫ്റ്റ അവാർഡ് ലഭിച്ചിട്ടുണ്ട്.

 

charlotte bronteജീവിതം വളരെ ചെറുതാണ്; ശത്രുത വച്ചു കൊണ്ടിരിക്കാനും തെറ്റുകളെപ്പറ്റി മാത്രം ഓർത്തിരിക്കാനും നേരമില്ലാത്ത വിധം.” ഇംഗ്ലീഷ് നോവലിസ്റ്റും കവയിത്രിയുമായ ചാർലോട്ട് ബ്രോന്റെ ( Charlotte Brontë ) ഈ വരികൾ പ്രശസ്തമാണ്.

 

 

amy poehler“മറ്റുള്ളവർ എന്ത് ചിന്തിക്കും എന്നത് തീർത്തും അവഗണിക്കുക. ഭൂരിഭാഗം ആളുകളും നിങ്ങളെ ശ്രദ്ധിക്കുന്നതേയില്ല. വികാരങ്ങൾ കാറ്റും കോളും നിറഞ്ഞ , മഴ പെയ്യാനൊരുങ്ങുന്ന അന്തരീക്ഷം പോലെയാണ്. എപ്പോഴും അതങ്ങനെ തന്നെ നിൽക്കുമെന്ന് കരുതേണ്ടതില്ല. ശാന്തമായിരിക്കുക. പുറമേ അത് തീർത്തും പെയ്തൊഴിയട്ടെ. തീരുമ്പോൾ തല പുറത്തേക്കിട്ടൊന്നു നോക്കുക. അത്ര തന്നെ.” എന്നാണ് അമേരിക്കൻ നടിയും എഴുത്തുകാരിയും സംവിധായികയുമായ ആമി പീലർ ( Amy Poehler ) ഒരിക്കൽ അഭിപ്രായപ്പെട്ടത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ഹാദിയയുടെ വിവാഹം: നിയമസാധുതയുണ്ടെന്ന് സുപ്രീം കോടതി; ഹൈക്കോടതി വിധി റദ്ദാക്കി

ശ്രീധരനെ അപമാനിച്ച് അയക്കുന്നത് അഴിമതിക്ക് വഴിയൊരുക്കാന്‍: ചെന്നിത്തല