Women's Day , Kerala Police, police stations, women, SI, Loknath Behra, HSO, duty, police, seminar, 
in , ,

വനിതാ ദിനത്തിൽ വിവിധ പരിപാടികളുമായി കേരള പോലീസ്

തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ( Women’s Day ) വിവിധ പരിപാടികളുമായി കേരള പോലീസ് ( Kerala Police ) രംഗത്ത് . കേരളത്തിലെ എല്ലാ ജില്ലകളിലും കഴിയുന്നത്ര പോലീസ് സ്റ്റേഷനുകളില്‍ വനിതാ എസ് ഐ മാരാണ് ഇന്ന് എസ് എച്ച് ഒ മാരുടെ ചുമതല നിർവ്വഹിക്കുന്നത്.

വനിതാദിനത്തോടനുബന്ധിച്ച് ഇന്ന് വനിതാ ഇന്‍സ്‌പെക്ടറാണ് പേരൂര്‍ക്കട പോലീസ് സ്റ്റേഷന്‍ നിയന്ത്രിക്കുന്നത്. തിരുവനന്തപുരത്ത് ഫോര്‍ട്ട്, കഴക്കൂട്ടം, പൂന്തുറ, പൂജപ്പുര സ്റ്റേഷനുകളിലും വനിതാ എസ്.ഐ. മാര്‍ ഇന്ന് എസ്.എച്ച്.ഒ.മാരായി പ്രവർത്തിക്കുകയാണ്.

ഇതിനു പുറമെ തിരുവനന്തപുരത്ത് സ്റ്റുഡന്റ്‌സ് പോലീസ് പെണ്‍കുട്ടികളും വനിതാപോലീസ് ഉദ്യോഗസ്ഥരും ട്രാഫിക് നിയന്ത്രണത്തിന്റെ ചുമതലയും പരമാവധി സ്ഥലങ്ങളില്‍ ഏറ്റെടുത്തു.

മറ്റു ജില്ലകളിലും ട്രാഫിക് നിയന്ത്രണം, ഗാര്‍ഡ് ഡ്യൂട്ടി തുടങ്ങിയവ വനിതാ ഉദ്യോഗസ്ഥര്‍ നിര്‍വ്വഹിക്കുകയാണ്. പോലീസ് ആസ്ഥാനത്തും ഗാർഡ് ഡ്യൂട്ടി വനിതാ പോലീസ് സേനാംഗങ്ങളാണ് നിർവ്വഹിക്കുന്നത്.

മിക്ക സ്ഥലങ്ങളിലും സെന്‍ട്രി ഡ്യൂട്ടി ഉള്‍പ്പെടെ പ്രത്യേക ചുമതലകള്‍ വനിതാ ഉദ്യോഗസ്ഥർ ഇന്ന് നിര്‍വ്വഹിക്കുന്നു. ഇതിനുപുറമെ കൂട്ടയോട്ടം, സെമിനാര്‍, സെല്‍ഫ് ഡിഫന്‍സ് ഷോ തുടങ്ങിയ പരിപാടികളും സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളില്‍ പോലീസ് സംഘടിപ്പിക്കുന്നുണ്ട്.

ഉച്ചയ്ക്ക് രണ്ടുമണിമുതല്‍ കഴക്കൂട്ടം കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്കുമായി ചേര്‍ന്ന് ആയിരം വനിതകള്‍ പങ്കെടുക്കുന്ന സ്വയം പ്രതിരോധ പരിശീലന പരിപാടി നടക്കും. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്റ പരിപാടി ഉദ്ഘാടനം ചെയ്യും.

വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് രാവിലെ 6.30 മുതല്‍ കവടിയാര്‍ ജങ്ഷനില്‍ നിന്ന് തുടങ്ങി മ്യൂസിയം, പാളയം, വി.ജെ.ടി.ഹാള്‍, ആശാന്‍ സ്‌ക്വയര്‍ , പി.എം,ജി., എല്‍.എം.എസ്. തുടങ്ങിയ സ്ഥലങ്ങള്‍ വഴി കനകക്കുന്നു വരെ ‘റണ്‍ റാണി റൺ’ ഹാഫ് മാരത്തോണ്‍ സംഘടിപ്പിച്ചു.

സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്റ ഫ്‌ളാഗ് ഓഫ് ചെയ്തു. വനിതാ പോലീസ് സേനാംഗങ്ങളും കായിക താരങ്ങളും പങ്കെടുത്ത പരിപാടിക്ക് എഡിജിപി ഡോ.ബി.സന്ധ്യ നേതൃത്വം നൽകി.

പോലീസ് ആസ്ഥാനത്ത് വനിതാ ദിനാഘോഷത്തോടനുബന്ധിച്ച് ‘വനിതകളും സുരക്ഷയും ‘ എന്ന വിഷയത്തില്‍ ശില്പശാലയും സംഘടിപ്പിച്ചു. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്റ ഉള്‍പ്പെടെ ഉന്നത പോലീസ് ഉദ്യോഗസ്ഥരും വനിതാ പോലീസ് ഉഗ്യോഗസ്ഥരും പരിപാടിയില്‍ പങ്കെടുത്തു.

മറ്റു ജില്ലകളിലും സെമിനാറുകൾ, മാരത്തോൺ , സ്വയം പ്രതിരോധ പരിശീലനം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. 4167 വനിതാ പോലീസുദ്യോഗസ്ഥരാണ് ഇപ്പോള്‍ പോലീസ് സേനയിലുള്ളത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Gandhiji, statue, Kannur, Kerala, vandalism, lenin, Periyar, statues, PM, H Raja, Russia, Modi, vandalism,   E.V. Ramasamy, Tamil Nadu, Tripura, facebook post, apology,   BJP national secretary ,social media ,post ,Dravidar Kazhagam ,founder ,Periyar E.V. Ramasamy  

പ്രതിമ തകർക്കൽ കേരളത്തിലും; രാഷ്ട്രപിതാവിന്റെ പ്രതിമയ്ക്ക് നേരെ ആക്രമണം

leopard, Kerala assembly, sound, Pinarayi, Speaker, grenade, Thiruvanchoor, 

നിയമസഭയില്‍ പുലിയുടെ മുരള്‍ച്ച; മുഖ്യമന്ത്രിയും സ്പീക്കറും ഉൾപ്പെടെയുള്ളവർ അമ്പരന്നു