അന്താരാഷ്ട്ര വനിതാ ദിനം: ‘സധൈര്യം മുന്നോട്ട്’ മാര്‍ച്ച് 8 മുതല്‍ 14 വരെ

തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാദിനാചരണത്തിന്റെ [ Women’s Day ] ഭാഗമായി വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 8 മുതല്‍ 14 വരെ വിപുലമായ രീതിയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ‘സധൈര്യം മുന്നോട്ട്’ എന്നതാണ് ദിനാചരണത്തിന്റെ സന്ദേശം. വനിതാ ശിശു വികസന വകുപ്പ് രൂപീകരിച്ചതിനു ശേഷമുള്ള ആദ്യത്തെ അന്താരാഷ്ട്ര വനിതാദിനാചരണമാണിത്.

വകുപ്പിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന കേരള സാമൂഹ്യ സുരക്ഷാ മിഷന്‍, സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡ്, വനിതാ വികസന കോര്‍പറേഷന്‍, വനിതാ കമ്മീഷന്‍, കൂടാതെ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ്, എന്‍.എച്ച്.എം., കുടുംബശ്രീ മുതലായ വകുപ്പുകളും കേരളത്തിലെ എല്ലാ വനിതാ സംഘടനകളും ഒന്നായി ചേര്‍ന്നാണ് ഈ വര്‍ഷത്തെ വനിതാ ദിനാചരണം സംഘടിപ്പിക്കുന്നത്. ഇതോടൊപ്പം ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ജെന്‍ഡര്‍ സാക്ഷരതാ യജ്ഞത്തിനും തുടക്കം കുറിക്കുകയാണ്.

മാര്‍ച്ച് 8-ാം തീയതി വൈകുന്നേരം 3 മണിയ്ക്ക് തിരുവനന്തപുരം വി.ജെ.ടി. ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വനിതാ ദിനാചരണം ഉദ്ഘാടനം ചെയ്യുന്നു. ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച 11 വനിതകള്‍ക്കുള്ള 2017ലെ വനിതാരത്‌ന പുരസ്‌കാരവും ഇതോടൊപ്പം വിതരണം ചെയ്യുന്നു. 3 ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.

stairs , health, Climbing, benefits ,Postmenopausal women , reduce ,hypertension, build, leg ,strength, aerobic ,resistance exercise, resistance-training exercises , high blood pressure problems, leg strength, new research, estrogen, deficiencies, vascular , muscle problems, cardio-respiratory fitness, muscle strength,house , lowering blood pressure, arterial stiffness ,arterial wall ,fat loss, improved, lipid profiles, osteoporosis,സാമൂഹ്യ സേവന രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള അക്കമ്മാ ചെറിയാന്‍ അവാര്‍ഡ് മേരി എസ്തപ്പാന്‍, വിദ്യാഭ്യാസ രംഗത്തെ ക്യാപ്റ്റന്‍ ലക്ഷ്മി അവാര്‍ഡ് ലളിത സദാശിവന്‍, സാഹിത്യ രംഗത്തെ കമലാ സുരയ്യ അവാര്‍ഡ് ഡോ. കെ.പി. സുധീര, ഭരണരംഗത്തെ റാണി ലക്ഷ്മിഭായ് അവാര്‍ഡ് ജഗദമ്മ ടീച്ചര്‍, ശാസ്ത്ര രംഗത്തെ ജസ്റ്റിസ് ഫാത്തിമ ബീവി അവാര്‍ഡ് ഡോ. മിനി എം, കലാരംഗത്തെ മൃണാളിനി സാരാഭായി അവാര്‍ഡ് മാലതി ജി. മേനോന്‍, ആരോഗ്യ രംഗത്തെ മേരി പുന്നന്‍ ലൂക്കോസ് അവാര്‍ഡ് കെ. ശര്‍മ്മിള, മാധ്യമ രംഗത്തെ ആനി തയ്യില്‍ അവാര്‍ഡ് കൃഷ്ണകുമാരി എ, കായികരംഗത്തെ കുട്ടിമാളു അമ്മ അവാര്‍ഡ് ബെറ്റി ജോസഫ്, അഭിനയരംഗത്തെ സുകുമാരി അവാര്‍ഡ് രജിത മധു, വനിതാ ശാക്തീകരണ മേഖലയിലെ ആനി മസ്‌ക്രിന്‍ അവാര്‍ഡ് രാധാമണി ടി. എന്നിവര്‍ക്കാണ്.

ഇതോടൊപ്പം ഉദ്ഘാടന ചടങ്ങില്‍ വച്ച് സംസ്ഥാനത്തെ അങ്കണവാടി വര്‍ക്കര്‍, അങ്കണവാടി ഹെല്‍പ്പര്‍, സൂപ്പര്‍വൈസര്‍, സി.ഡി.പി.ഒ. പ്രോഗ്രാം ഓഫീസര്‍ എന്നിവര്‍ക്കും മികച്ച അങ്കണവാടിയ്ക്കും ഉള്ള പുരസ്‌കാരങ്ങള്‍ നല്‍കുന്നു. കൂടാതെ അമൃതം ന്യൂട്രിമിക്‌സ് പാചക മത്‌സരത്തില്‍ ഒന്നും രണ്ടും വിജയികള്‍ക്കുള്ള പുരസ്‌കാരവും നല്‍കുന്നു.

മാര്‍ച്ച് 8 മുതല്‍ 14 വരെ വനിതാദിനവുമായി ബന്ധപ്പെട്ട് ഒരാഴ്ച നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. എല്ലാ ദിവസവും 3 മണി മുതല്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കി തുറന്ന സംവാദവും വിവിധ കലാപരിപാടികളും സംഘടിപ്പിക്കും. വാരാചരണത്തിന്റെ ഭാഗമായി 8-ാം തീയതി വൈകുന്നേരം 5 മണിക്ക് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ വച്ച് ജെന്റര്‍ ന്യൂട്രല്‍ ഫുട്‌ബോള്‍ നടത്തുന്നു. കൂടാതെ 8-ാം തീയതി മുതല്‍ കേരള സൈക്ലിംഗ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കാസര്‍ഗോഡ് നിന്ന് ആരംഭിക്കുന്ന സൈക്കിള്‍ റാലി എല്ലാ ജില്ലകളും കടന്ന് 14-ാം തീയതി തിരുവനന്തപുരത്ത് എത്തിച്ചേരുന്നു.

സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ നേതൃത്വത്തില്‍ 1 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ക്യാന്‍വാസില്‍ പൊതുജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പെയിന്റിംഗും നടത്തുന്നു. കുടുംബശ്രീയുടെ നേതൃത്വത്തില്‍ നാടന്‍പാട്ടും, കേരള വനിതാ വികസന കോര്‍പറേഷന്റെ നേതൃത്വത്തില്‍ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വച്ച് 12-ാം തീയതി ഗാനമേളയും 13-ാം തീയതി കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്റെ നേതൃത്വത്തില്‍ ടാഗോര്‍ തിയറ്ററില്‍ വച്ച് ‘ഹിഡുംബി’ എന്ന നാടകവും നടത്തുന്നു.

14-ാം തീയതി വൈകുന്നേരം 6 മണിക്ക് ഗാന്ധി പാര്‍ക്കില്‍ വച്ച് നടക്കുന്ന സമാപന സമ്മേളനം ഗവര്‍ണര്‍ ജസ്റ്റിസ് (റിട്ട.) പി. സദാശിവം ഉദ്ഘാടനം ചെയ്യും. കേരള വനിതാ കമ്മിഷന്റെ ആഭിമുഖ്യത്തിലാണ് അന്നേ ദിവസത്തെ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

ഇതോടൊപ്പം 8 മുതല്‍ 14 വരെ ജില്ലകളിലെ വനിതാ ശിശു വികസനം, സാമൂഹ്യനീതി, സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ വിവിധ പരിപാടികളും ബോധവത്കരണ പ്രവര്‍ത്തനങ്ങളും നടത്തുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

സാംസങ് ഗാലക്‌സി എസ്9, എസ്9+ ഇന്ത്യയില്‍

എസ് എസ് എല്‍ സി പരീക്ഷ മാർച്ച് 7 മുതൽ