വനിതാദിനം: വനിതാ സംരംഭകരുടെ കൂട്ടായ്മ മാര്‍ച്ച് 1 ന്

anti-woman , dialogues, films, misogyny, Renji thoughts,  Renji Panicker, The King, Rima, confession, controversy,

തിരുവനന്തപുരം; സംസ്ഥാനത്തെ വനിതകളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ രാജ്യാന്തര വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി സാമൂഹിക പുന സൃഷ്ടിക്ക് ഉതകുന്ന നൂതന സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി  മാര്‍ച്ച്  1 ന്  നവാഗംന 2019 എന്ന പേരില്‍  വനിതാ സംരംഭകരുടെ കൂട്ടായ്മ സംഘടിപ്പിക്കും. 

തിരുവനന്തപുരം ജഗതിയിലെ ജവഹര്‍ സഹകരണ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സംരംഭക മീറ്റ് സംസ്ഥാന ഗവര്‍ണര്‍ പി.സദാശിവം ഉദ്ഘാടനം ചെയ്യും. ആരോഗ്യവും സാമൂഹ്യനീതിയും വനിതാ ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിക്കും. വനിതാ സംരംഭകരുടെ കൂട്ടായ്മയോടൊപ്പം മൂന്ന് വര്‍ഷത്തിനിടയില്‍ കണ്ടെത്തിയ നൂതന സംരംഭകരേയും പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള കൂട്ടായ്മയും ഇതോടൊപ്പം നടത്തും. 

2019 ലെ രാജ്യാന്തര വനിതാ ദിനത്തിന്റെ സന്ദേശം ഉള്‍ക്കൊണ്ടു കൊണ്ടു രാജ്യ വികസനത്തിന് സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന നവ സംരംഭകരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ സംരംഭക മീറ്റ് സംഘടിപ്പിക്കുന്നതെന്ന് വനിതാ വികസന കോര്‍പ്പറേഷന്‍ ചെയര്‍ പേഴ്സണ്‍ കെ.എസ്. സലീഖ അറയിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന വനിതകളുടെ കൂട്ടായ്മ വഴി നവീന ആശയങ്ങളും പുതിയ കണ്ടെത്തലുകളും, അനുഭവങ്ങള്‍ പങ്ക് വെയ്ക്കല്‍ ഉള്‍പ്പെടെയുള്ളവ ഉണ്ടാകും.

ഭരണ, രാഷ്ട്രീയ, സര്‍വ്വീസ്  സംഘടനാ രംഗത്ത് നിന്നുള്ളവരും മാനേജ്മെന്റ്, അക്കാദമിക്, ബാങ്കിങ് മേഖലില്‍ നിന്നുള്ള വിദഗ്ധരും, പഠിതാക്കളും, ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികളും നവാംഗനയില്‍ പങ്കെടുക്കും.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ദേശീയ കാർട്ടൂണിസ്റ്റുകൾ എത്തുന്നു, ജടായുവിനെ വരയ്ക്കാൻ 

പെരിയയും രാഷ്ട്രീയ കൊലപാതകങ്ങളുടെ പട്ടികയില്‍ ഇടം നേടുമ്പോള്‍