wonder woman
in , ,

വണ്ടർ വുമൺ: രണ്ടാം ഭാഗവുമായി പാറ്റി ജെങ്കിങ്സ്

ലോസ്ഏഞ്ചൽസ്: ഹോളിവുഡിൽ വമ്പൻ ഹിറ്റായി മാറിയ വണ്ടർ വുമണിന് (wonder woman) രണ്ടാം ഭാഗം ഒരുങ്ങുന്നു. ഇതിനായി ചിത്രത്തിൻറെ സംവിധായികയായ പാറ്റി ജെങ്കിങ്സ് (patty jenkins) പ്രതിഫലം കൈപ്പറ്റുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്.

രണ്ടാം ഭാഗത്തിന്റെ സ്ക്രിപ്റ്റിനും സംവിധാനത്തിനും മാത്രമായി ഒമ്പതു ദശലക്ഷം അമേരിക്കൻ ഡോളർ പാറ്റി ജെങ്കിങ്സ് പ്രതിഫലമായി കൈപ്പറ്റുമെന്നാണ് സൂചന. വണ്ടർ വുമണിന് രണ്ടാം ഭാഗം ഒരുക്കുവാനായി നിർമ്മാണരംഗത്തെ അതികായകന്മാരായ വാർണർ ബ്രോസുമായി കൈകോർക്കുവാനും ധാരണയായിട്ടുണ്ട്.

wonder womanബാറ്റ്മാൻ,സൂപ്പർമാൻ, ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ഗാല്‍ ഗാഡോട്ടാണ് (gal gadot) വണ്ടർ വുമണായി വേഷമിട്ടത്. ചിത്രീകരണത്തിന്റെ അവസാന ഘട്ടങ്ങളിൽ നായിക അഞ്ചു മാസം ഗർഭിണിയായിരുന്നു. എന്നാൽ തന്റെ ശാരീരിക വൈഷമ്യങ്ങൾ മറന്ന് ചിത്രത്തിൽ പൂർണ്ണമായും സഹകരിക്കാൻ നായിക തയ്യാറായതായി പാറ്റി ജെങ്കിങ്സ് വെളിപ്പെടുത്തി.

സ്ത്രീകൾ സംവിധാനം ചെയ്ത ചിത്രങ്ങളിൽ ലോകത്ത് ഏറ്റവുമധികം കളക്ഷൻ നേടിയ ചിത്രമെന്ന ഖ്യാതി ‘വണ്ടർ വുമൺ’ നേടിയിരുന്നു. ഒപ്പം വിവാദങ്ങൾ കൊണ്ടും സിനിമ വാർത്തകളിൽ ഇടം നേടി.

ഒരു പിന്തിരിപ്പൻ ചിത്രമെന്ന വിമർശനവുമായി ആദ്യം രംഗത്ത് വന്നത് ടൈറ്റാനിക് സംവിധായകൻ ജെയിംസ് കാമറൂണാണ്. ഹോളിവുഡിനെ രണ്ടടി പിറകിലേക്ക് നയിക്കുന്നതായിപ്പോയി എന്ന വിമർശനമാണ് കാമറൂൺ ഉന്നയിച്ചത്.

കരുത്തുറ്റ ഒരു സ്ത്രീയാവാൻ സിനിമയിൽ ഒറ്റ വഴിയല്ല ഉള്ളതെന്നും മറിച്ച് പല വഴികളുണ്ടെന്നും പാറ്റി ജെങ്കിങ്‌സ് മറുപടി പറഞ്ഞിരുന്നു. 2019 ഡിസംബറിൽ വണ്ടർ വുമൺ രണ്ടാം ഭാഗം റിലീസ് ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

vodafone

ഫുള്‍ ടോക്ക് ടൈം ഓഫറുമായി വോഡഫോണ്‍ എം-പെസ

pinarayi, investment

കേരളത്തെ മികച്ച നിക്ഷേപസൗഹൃദ സംസ്ഥാനമാക്കും: മുഖ്യമന്ത്രി