Movie prime

കുട്ടികള്‍ക്കെതിരായ അതിക്രമം: നിയമപാലകരുടെ ശില്‍പശാല

തിരുവനന്തപുരം: കുട്ടികള്ക്ക് നേരെയുള്ള അതിക്രമങ്ങള് നിരന്തരമുണ്ടാകുന്ന സാഹചര്യത്തില് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില് മേയ് 7-ാം തീയതി ചൊവ്വാഴ്ച രാവിലെ 10 മണി മുതല് തൈക്കാട് ഗസ്റ്റ് ഹൗസില് വച്ച് നിയമപാലകരുടെ ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു. തൊടുപുഴയില് അമ്മയുടെ സുഹൃത്തിന്റെ മര്ദനമേറ്റ് ഏഴുവയസുകാരനും ആലുവയില് മാതാവിന്റെ മര്ദനമേറ്റ് മൂന്നര വയസുകാരനും മരണമടഞ്ഞ സാഹചര്യത്തില് കുട്ടികള്ക്ക് നേരെയുള്ള അതിക്രമങ്ങള് തടയാന് എന്തുചെയ്യാന് സാധിക്കും എന്ന് അവലോകനം ചെയ്യുന്നതിനാണ് ശില്പശാല സംഘടിപ്പിക്കുന്നതെന്ന് More
 

തിരുവനന്തപുരം: കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ നിരന്തരമുണ്ടാകുന്ന സാഹചര്യത്തില്‍ ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ മേയ് 7-ാം തീയതി ചൊവ്വാഴ്ച രാവിലെ 10 മണി മുതല്‍ തൈക്കാട് ഗസ്റ്റ് ഹൗസില്‍ വച്ച് നിയമപാലകരുടെ ഏകദിന ശില്‍പശാല സംഘടിപ്പിക്കുന്നു.

തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ മര്‍ദനമേറ്റ് ഏഴുവയസുകാരനും ആലുവയില്‍ മാതാവിന്റെ മര്‍ദനമേറ്റ് മൂന്നര വയസുകാരനും മരണമടഞ്ഞ സാഹചര്യത്തില്‍ കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ എന്തുചെയ്യാന്‍ സാധിക്കും എന്ന് അവലോകനം ചെയ്യുന്നതിനാണ് ശില്‍പശാല സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ നിയമപരമായി എന്തെല്ലാം ചെയ്യാന്‍ സാധിക്കും രക്ഷകര്‍ത്താക്കളെ എങ്ങനെ ബോധവത്ക്കരിക്കാം എന്നതും ചര്‍ച്ച ചെയ്യും. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ശക്തമായ കാമ്പയിനുകള്‍ സംഘടിപ്പിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

ജുവനല്‍ ജസ്റ്റിസ് ബോര്‍ഡിലെ ജ്യുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ടുമാര്‍, 14 ജില്ലകളിലേയും ശിശുക്ഷേമസമിതി ചെയര്‍പേഴ്‌സണ്‍മാര്‍, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍മാര്‍, പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍, കേരള ലീഗല്‍ സര്‍വീസ് അതോറിറ്റി, സ്‌പെഷ്യല്‍ ജുവനല്‍ പോലീസ് യൂണിറ്റ് എന്നിവര്‍ ശില്‍പശാലയില്‍ പങ്കെടുക്കും.

കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ ഫലപ്രദമായി ഇടപെടാന്‍ ജില്ലാ ജഡ്ജി ചെയര്‍പേഴ്‌സണും ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ മെമ്പര്‍ സെക്രട്ടറിയുമായ ജില്ലാ ജുവനല്‍ ജസ്റ്റിസ് കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. ഈ കമ്മിറ്റിയുടെ നടപ്പിലാക്കലും അവയുടെ ശക്തിപ്പെടുത്തലും ഈ യോഗത്തിലുണ്ടാകും.

ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കഴിവുള്ള കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം സാധ്യമാക്കുന്നതിന് ഗുണമേന്മയുള്ള ഹോമിലേക്ക് മാറ്റുന്ന പദ്ധതിയായ തേജോമയ, ജെ.ജെ. സ്ഥാപനങ്ങളില്‍ കഴിയുന്ന കുട്ടികള്‍ക്ക് വീട്ടില്‍ തന്നെ താമസ സൗകര്യമൊരുക്കുക, ദത്തെടുക്കല്‍, ഫോസ്റ്റര്‍ കെയര്‍, സ്‌പോണ്‍സര്‍ഷിപ്പ്, ആഫ്റ്റര്‍ കെയര്‍ പദ്ധതി, ജുവനല്‍ ജസ്റ്റിസ് ബോര്‍ഡില്‍ വരുന്ന കുട്ടികളെ ബാംഗളൂര്‍ നിംഹാന്‍സുമായി സഹകരിച്ച് പുനരധിവാസം നടത്തുന്ന കാവല്‍ പദ്ധതി, ഇത് വിപുലീകരിച്ച് കാവല്‍ പ്ലസ് ആക്കുക, പോസ്‌കോ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുക, ചെറിയ കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയുക തുടങ്ങിയ വിവിധ വിഷയങ്ങള്‍ ശില്‍പശാലയില്‍ ചര്‍ച്ച ചെയ്ത് അന്തിമ രൂപം നല്‍കും.