World Bank,India , report, GDP ,growth,GST, private investments , exports, economic activity ,biannual publication, India Development Update,India’s Growth Story, disrupted ,demonetisation , Goods and Services Tax ,
in ,

ഇന്ത്യയുടെ സാമ്പത്തിക അവലോകനവുമായി ലോക ബാങ്ക് റിപ്പോർട്ട്

ന്യൂഡൽഹി: നടപ്പു സാമ്പത്തിക വർഷം രാജ്യം 6.7 ശതമാനം വളർച്ചാ നിരക്ക് കൈവരിക്കുമെന്ന് ലോക ബാങ്ക് റിപ്പോർട്ട് ( World Bank report ). 2019-ൽ വളർച്ച നിരക്ക് 0.6 % വർധിച്ച് 7.3 ലേക്ക് ഉയരുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

സ്വകാര്യമേഖലാ നിക്ഷേപത്തിൽ സംഭവിക്കുന്ന മെല്ലെപ്പോക്കും കയറ്റുമതിയിൽ വന്ന കുറവും സാമ്പത്തിക മേഖലയിൽ രാജ്യം നേരിടുന്ന വെല്ലു വിളികളാണെന്നും ലോക ബാങ്കിന്റെ റിപ്പോർട്ടിൽ പറയുന്നു.

2017 ആഗസ്റ്റിനു ശേഷം രാജ്യത്തെ സാമ്പത്തിക പ്രവർത്തനങ്ങൾ സ്ഥിരത കൈവരിച്ചിട്ടുണ്ടെന്നും 2017-18 വർഷം ജി ഡി പി വളർച്ച 6.7 ശതമാനമായിരിക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കി.

2018-19 ൽ ജി ഡി പി വളർച്ച 7.3 ശതമാനവും 2019-20 ൽ 7.5 ശതമാനവും ആയി ഉയരുമെന്നും ലോക ബാങ്ക് പ്രസിദ്ധീകരണമായ ‘ഇന്ത്യ ഡെവലപ്മെന്റ് ഇൻഡക്സ്’ പ്രവചിക്കുന്നുണ്ട്.

നോട്ടു നിരോധനവും രാജ്യത്ത് ഏകീകൃത ചരക്ക്‌ സേവന നികുതി നടപ്പിലാക്കിയതും ജി ഡി പി വളർച്ചയെ ബാധിച്ചതായും റിപ്പോർട്ടിലുണ്ട്.

2016-17 സാമ്പത്തിക വർഷത്തെ അവസാന രണ്ടു പാദങ്ങളിലും 2017-18 വർഷത്തെ ആദ്യ പാദത്തിലും വളർച്ച മന്ദഗതിയിൽ ആയിരുന്നു എന്നും നോട്ടു നിരോധനവും ചരക്കു സേവന നികുതി നടപ്പിലാക്കുന്നതിൽ വന്ന പാളിച്ചകളുമാണ് അതിനു കാരണമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

സേവന മേഖലയ്ക്കാണ് റിപ്പോർട്ടിൽ മുൻ‌തൂക്കം നൽകിയിട്ടുള്ളത്. വ്യവസായ രംഗം കരുത്ത് പ്രാപിക്കുമെന്നും കാർഷിക മേഖല ദീർഘകാല ശരാശരി വളർച്ചാ നിരക്ക് രേഖപ്പെടുത്തുമെന്നും സൂചനയുണ്ട്.

സാമ്പത്തിക മേഖലയിൽ ചില പുത്തൻ ഉണർവുകൾ പ്രകടമാണെങ്കിലും ഘടനാപരമായ നിരവധി വെല്ലുവിളികളെ അഭിമുഖീകരിക്കാതെ എട്ടു ശതമാനമോ അതിൽ കൂടുതലോ വളർച്ചാ നിരക്ക് സുസ്ഥിരമായി കൈവരിക്കാൻ രാജ്യത്തിനാവില്ലെന്നും റിപ്പോർട്ട് എടുത്ത് പറയുന്നു.

സ്വകാര്യ നിക്ഷേപവും കയറ്റുമതിയും ശക്തിപ്പെടണമെന്നും എങ്കിൽ മാത്രമേ പ്രതീക്ഷിക്കുന്ന എട്ടു ശതമാനമോ അതിൽ കൂടുതലോ ജി ഡി പി വളർച്ച രാജ്യത്തിന് കൈവരിക്കാനാകൂ എന്നും പ്രമുഖ സാമ്പത്തിക വിദഗ്ദ്ധനും റിപ്പോർട്ട് തയ്യാറാക്കിയ സംഘത്തിലെ ഒരംഗവുമായ പൂനം ഗുപ്ത അഭിപ്രായപ്പെട്ടു.

ബാങ്കുകളുടെ ബാലൻസ് ഷീറ്റുകൾ ശുദ്ധീകരിക്കണമെന്നും ജി എസ് ടി പ്രകാരമുള്ള പ്രതീക്ഷിത നിരക്കും വരുമാനവും വർദ്ധിപ്പിക്കണമെന്നും ചൂണ്ടിക്കാട്ടിയ പൂനം ഗുപ്ത ആഗോള സമ്പദ്ഘടനയുമായി കൂടുതൽ കണ്ണി ചേർക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയും വ്യക്തമാക്കി.

നടപ്പു സാമ്പത്തിക വർഷം ഏപ്രിൽ-ജൂൺ മാസങ്ങളിൽ സാമ്പത്തിക വളർച്ച 5.7 ശതമാനമായി കുറഞ്ഞെങ്കിലും തുടർന്നുള്ള രണ്ടു പാദങ്ങളിലും സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ റിപ്പോർട്ട് പ്രകാരം നടപ്പു സാമ്പത്തിക വർഷം രാജ്യം 6.6% വളർച്ചാ നിരക്കാണ് കൈവരിക്കുക.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

large waist circumference , heart attack, risk, study, ladies,  obesity ,hip and waist size,women,body mass index,BMI, ratio of height to weight

അരക്കെട്ടിൽ അമിതവണ്ണമുള്ള സ്ത്രീകളിൽ ഹൃദയാഘാത സാധ്യത കൂടുതൽ

ambulance , govt medical college, registration, pre paid ambulance service, meeting, owners, principal, march 22, 

ഗവ മെഡിക്കൽ കോളേജിലെ പ്രീപെയ്ഡ് ആംബുലൻസ് സർവ്വീസ്: ഈ മാസം 22 വരെ രജിസ്റ്റർ ചെയ്യാം