World Cup ,2018,France , Australia , Messi , Argentina , Iceland, Peru, Mishiha, Russia, 
in , ,

ലോകകപ്പ്: മൂന്നാം ദിനത്തിൽ നാല് മത്സരങ്ങള്‍; അര്‍ജന്റീനയുടെ മിശിഹ ഇന്ന് കളിക്കളത്തിൽ

മോസ്‌കോ: ലോകകപ്പിന്റെ ( World Cup ) മൂന്നാം ദിനമായ ഇന്ന് നാല് മത്സരങ്ങളാണ് നടക്കുക. അര്‍ജന്റീനയുടെ ‘മിശിഹ’ എന്നറിയപ്പെടുന്ന മെസ്സി ഇന്ന് കളിക്കളത്തിലിറങ്ങുന്നത് കാണുവാനായി കാത്തിരിക്കുകയാണ് ഫുട്‍ബോൾ പ്രേമികൾ.

മുന്‍ ചാമ്പ്യന്‍മാരായ ഫ്രാന്‍സും ഏഷ്യന്‍ പ്രതിനിധികളായി എത്തിയ ആസ്‌ട്രേലിയയും ഇന്ന് മൈതാനത്ത് ഏറ്റുമുട്ടും. കൂടാതെ അര്‍ജന്റീനയും ഐസ്‌ലന്‍ഡും ഇന്ന് കളിക്കളത്തിലിറങ്ങും. പെറു ഡെന്‍മാര്‍ക്കിനെയും ക്രൊയേഷ്യ നൈജീരിയയെയുമാണ് നേരിടുക.

കസാന്‍ അരീനയില്‍ ഇന്ത്യന്‍ സമയം വൈകുന്നേരം 3.30-ന് ആരംഭിക്കുന്ന മത്സരത്തിൽ അന്റോണിയോ ഗ്രീസ്മാന്‍, പോള്‍ പോഗ്ബ, കെയ്‌ലിയന്‍ എംബാപ്പെ, ഒളിവര്‍ ജിറാര്‍ഡ്, സാമുവല്‍ ഉംറ്റിറ്റി എന്നിവരടങ്ങുന്ന ശക്തമായ ഫ്രഞ്ച് പട ആസ്ട്രേലിയയുമായി ഏറ്റുമുട്ടും.

1998-ല്‍ ടീമിനെ കീരീടവിജയത്തിലേക്ക് നയിച്ച ദിദിയര്‍ ദെഷാംപ്‌സിന്റെ തന്ത്രങ്ങളുമായിറങ്ങുന്ന ഫ്രഞ്ച് പടയ്ക്ക് ആസ്‌ട്രേലിയ എതിരാളികളേ ആകില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള ഫുട്‌ബോള്‍ ടീമായ അര്‍ജന്റീനയുടെ കളിക്കായി ലോകം കാത്തിരിക്കുകയാണ്. ഇന്ത്യന്‍ സമയം വൈകുന്നേരം ആറരയ്ക്കാണ് കായികപ്രേമികള്‍ കാത്തിരിക്കുന്ന മത്സരം അരങ്ങേറുക.

ലോകകപ്പിലെ കന്നിക്കാരായ ഐസ്‌ലന്‍ഡ് എന്ന കുഞ്ഞന്‍ രാജ്യത്തിന്റെ സാന്നിധ്യവും മത്സരത്തിന് മിഴിവേകുമെന്നാണ് പ്രതീക്ഷ. അര്‍ജന്റീനയുടെ ‘മിശിഹ’ എന്നറിയപ്പെടുന്ന മെസ്സിയുടെ മാന്ത്രികത വീണ്ടും കാണാനായി ഫുട്‍ബോൾ പ്രേമികൾ അത്യധികം ആകാംക്ഷയിലാണ്.

കഴിഞ്ഞ ലോകകപ്പില്‍ റണ്ണറപ്പുകളായ അര്‍ജന്റീന അവസാന യോഗ്യതാ മത്സരത്തില്‍ ജയിച്ചാണ് റഷ്യയിൽ എത്തിയത്. അതേസമയം, ഫുട്‌ബോള്‍ ലോകകപ്പിന് യോഗ്യത നേടുന്ന ഏറ്റവും കുറവ് ജനസംഖ്യയുള്ള രാജ്യമെന്ന ബഹുമതിയുമായാണ് ഐസ്‌ലന്‍ഡ് ലോകകപ്പിൽ പങ്കെടുക്കുന്നത്.

മെസ്സിയ്ക്ക് പുറമെ ഹിഗ്വെയിന്‍, സെര്‍ജി അഗ്യുറോ, എയ്ഞ്ചല്‍ ഡി മരിയ എന്നീ വമ്പന്‍മാരടങ്ങിയ അര്‍ജന്റീനയ്ക്ക് മുന്നില്‍ ഐസ്‌ലാൻഡിന് എത്രത്തോളം പിടിച്ചുനില്‍ക്കാനാകും എന്നതാണ് കാണികള്‍ ഉറ്റു നോക്കുന്നത്.

ലോകകപ്പില്‍ ഏറ്റവുമധികം ഉയരമുള്ള താരങ്ങളുമായാണ് ഐസ്‌ലാൻഡ് മത്സരത്തിനെത്തുന്നത്. ആറടിയിലേറെയാണ് താരങ്ങളുടെ ശരാശരി ഉയരം. ഇവരേക്കാള്‍ രണ്ടിഞ്ച് കുറവാണ് അര്‍ജന്റീന താരങ്ങളുടെ ഉയരം.

ലോകകപ്പില്‍ പുതുമുഖമാണെങ്കിലും സമീപകാലത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഗ്രൂപ്പ് ഡി യിലെ മത്സരം കടുത്തതാകും എന്നാണ് സൂചന. മോസ്‌കോയിലെ സ്പാര്‍ട്ടക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ഇന്ത്യന്‍ സമയം വൈകുന്നേരം 6.30-നാണ് കിക്കോഫ്.

പ്രധാന ഗോളി റൊമേരോയ്ക്ക് പരിക്കേറ്റതും പ്രതിരോധത്തില്‍ ഒട്ടമെന്‍ഡി ഉള്‍പ്പെടെയുള്ളവര്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാത്തതും അര്‍ജന്റീനയെ വലയ്ക്കുന്നുണ്ട്. പരിക്കേറ്റ് മടങ്ങിയ റൊമേറയ്ക്ക് പകരം വില്ലി കാബെല്ലാറോയോ ഫ്രാങ്ക് അര്‍മായോ അര്‍ജന്റീന വല കാക്കുമെന്നാണ് റിപ്പോർട്ട്.

ഇന്ന് നടക്കുന്ന മൂന്നാമത്തെ മത്സരത്തില്‍ പെറു ഡെന്‍മാര്‍ക്കിനെ നേരിടും. മൊര്‍ഡോവിയ അരീനയില്‍ ഇന്ത്യന്‍ സമയം രാത്രി ഒന്‍പതരയ്ക്കാണ് മത്സരം നടക്കുക. 1986-ന് ശേഷം ആദ്യമായാണ് പെറു ലോകകപ്പിന് യോഗ്യത നേടുന്നത്. ഇതോടെ ഗ്രൂപ്പ് സിയിലെ ഒന്നാം റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാകും.

നാലാമത്തെ മത്സരത്തില്‍ ക്രൊയേഷ്യ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയെ നേരിടും. ഇന്ത്യന്‍ സമയം രാത്രി ഒന്നരയ്ക്ക് കലിനിന്‍ഗാര്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരം. 1998-ല്‍ ക്രൊയേഷ്യ മൂന്നാം സ്ഥാനം നേടിയിരുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

പോലീസ് ഡ്രൈവറുടെ പരാതിയിൽ കൂടുതൽ നടപടികളുമായി അധികൃതർ

Thailand , boys' love , unstoppable rise , Love of Siam, film

ആൺ പ്രണയം പൂക്കുന്ന തായ്‌ലൻഡ് സിനിമ