World Cup 2018, Russia, Messi, today's match schedule, Groups, Spain , Morocco , Iran ,Portugal
in , ,

ലോകകപ്പ്: നയം വ്യക്തമാക്കി മെസ്സി; മൂന്നാം ഘട്ട മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം

മോസ്‌കോ: ഫുട്‍ബോൾ ആരാധകരെ ത്രസിപ്പിച്ചു കൊണ്ട് മുന്നേറുന്ന  ലോകകപ്പിലെ ( World Cup 2018 ) മൂന്നാം ഘട്ട മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകുന്നു. ഇന്ന് മുതലുള്ള മത്സരങ്ങള്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരെ നിശ്ചയിക്കും.

അടുത്ത റൗണ്ടിലേക്കുള്ള പ്രവേശനത്തിനായി പ്രതീക്ഷകള്‍ വച്ചു പുലർത്തുന്ന ടീമുകൾക്ക് മൂന്നാം ഘട്ടമത്സരങ്ങള്‍ നിർണ്ണായകമാണ്.

ഇന്ന് നാല് മത്സരങ്ങളാണ് അരങ്ങേറുക. രാത്രി ഏഴരയ്ക്ക് നടക്കുന്ന മത്സരങ്ങളില്‍ ഗ്രൂപ്പ് എയില്‍ ഉറുഗ്വെ റഷ്യയോടും സൗദി അറേബ്യ ഈജിപ്തിനോടും ഏറ്റുമുട്ടും.

രാത്രി പതിനൊന്നരയ്ക്ക് നടക്കുന്ന മത്സരങ്ങളില്‍ ഗ്രൂപ്പ് ബിയില്‍ സ്‌പെയിന്‍ മൊറോക്കൊയേയും പോര്‍ച്ചുഗല്‍ ഇറാനെയും നേരിടും.

ഗ്രൂപ്പ് എയില്‍ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച റഷ്യയും ഉറുഗ്വെയും ആറ് പോയിന്റുകളാണ് നേടിയിട്ടുള്ളത്. മികച്ച ഗോള്‍ ശരാശരിയില്‍ ആതിഥേയരായ റഷ്യ ഒന്നാം സ്ഥാനത്താണ്.

ഈ സ്ഥാനം നിലനിര്‍ത്താൻ റഷ്യയ്ക്ക് ഇന്നത്തെ മത്സരത്തിൽ വിജയിക്കേണ്ടതുണ്ട്. റഷ്യ പരാജയപ്പെട്ടാല്‍ ഒന്‍പത് പോയിന്റുമായി ഉറുഗ്വെ ഗ്രൂപ്പ് ചാമ്പ്യന്‍മാരാകും.

എന്നാൽ ഇന്നത്തെ മത്സരത്തിൽ വിജയിക്കുകയോ സമനില നേടുകയോ ചെയ്താല്‍ റഷ്യ ഗ്രൂപ്പില്‍ മുന്നിലെത്തും.

ഗ്രൂപ്പ് ബിയില്‍ നാല് പോയിന്റുമായി പോര്‍ച്ചുഗലും സ്‌പെയിനും ഒപ്പത്തിനൊപ്പമാണ്. എന്നാൽ നിലവില്‍ സ്‌പെയിനാണ് പട്ടികയില്‍ മുന്നിലുള്ളത്.

സ്‌പെയിന് മൊറോക്കൊയാണ് എതിരാളി. രണ്ട് കളികളും തോറ്റ മൊറോക്കൊ പുറത്തായി. എന്നാല്‍ പോര്‍ച്ചുഗലിനെ നേരിടുന്ന ഇറാൻ ഇന്ന് അട്ടിമറി വിജയം നേടിയാൽ പ്രീക്വാര്‍ട്ടറിലേക്ക് പ്രവേശിക്കും.

നേരത്തെ മൊറോക്കയെ പരാജയപ്പെടുത്തിയ ഇറാൻ നിലവില്‍ മൂന്ന് പോയിന്റുകളാണ് സ്വന്തമാക്കിയിട്ടുള്ളത്.

അതിനിടെ, ലോകകപ്പില്‍ തുടര്‍ച്ചയായി രണ്ട് മത്സരങ്ങളില്‍ അര്‍ജന്റീന പരാജയപ്പെട്ട ശേഷം വിമര്‍ശങ്ങള്‍ ഏറെ ഉയരുന്നതിനിടയിൽ മെസ്സി തന്റെ തീരുമാനം വെളിപ്പെടുത്തി.

ലോകകപ്പ് നേടുന്നത് വരെ താൻ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കാന്‍ താല്പര്യപ്പെടുന്നില്ലെന്ന് അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി അറിയിച്ചു.

നൈജീരിയയുമായി ചൊവ്വാഴ്ച മത്സരത്തിനിറങ്ങുന്ന അര്‍ജന്റീനയുടെ ലോകകപ്പ് ഭാവി നിലവിൽ അനിശ്ചിതത്വത്തിലാണ്. ആ മത്സരത്തില്‍ ജയിച്ചാലും ക്രൊയേഷ്യ ഐസ്‌ലാന്റിനെ പരാജയപ്പെടുത്തിയാലേ അര്‍ജന്റീനക്ക് പ്രീ ക്വാര്‍ട്ടര്‍ കളിക്കാനാകൂ.

എന്നാൽ ഐസ്‌ലാന്റ് വിജയിച്ചാൽ മികച്ച ഗോള്‍ വ്യത്യാസത്തില്‍ അര്‍ജന്റീനക്ക് നൈജീരിയയെ പരാജയപ്പെടുത്തേണ്ടി വരും. പ്രീ ക്വാര്‍ട്ടറില്‍ എത്തിയാൽ കരുത്തരായ ഫ്രാന്‍സുമായിട്ടാകും അര്‍ജന്റീന ഏറ്റുമുട്ടേണ്ടി വരിക.

Leave a Reply

Your email address will not be published. Required fields are marked *

media , Code of Conduct , Pinarayi, ministers, press, control, Justice PS Antony Commission, phone call case, AK Saseendran, honey trap, controversy

മന്ത്രിമാരോടുള്ള പെരുമാറ്റം; മാധ്യമങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം ഏർപ്പെടുത്തും: മുഖ്യമന്ത്രി

AMMA , WCC, 4 actress, resigned, Dileep, attack case, WCC , Amma, Dileep, actress attack case, facebook, 

ദിലീപിനെ തിരിച്ചെടുത്ത അമ്മയ്‌ക്കെതിരെ ഡബ്ല്യുസിസിയും സംവിധായകനും