World Cup 2018, Russia, Putin, players, FIFA, asian lions, zoo, ball, 2026, US, Morocco, goals, fans
in ,

ലോകകപ്പ് ജ്വരത്തിൽ ഫുട്ബോൾ ആരാധകർ; ഇന്ന് ആവേശപ്പോരാട്ടം

മോസ്‌കോ: നാല് വർഷത്തിന് ശേഷം വീണ്ടുമൊരു ലോകകപ്പ് ( World Cup 2018 ) ആരംഭിച്ചപ്പോൾ ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ ആവേശത്തിരയിൽ ആറാടുകയാണ്. ലോകകപ്പിൽ ഇന്ന്  നടക്കാനിരിക്കുന്ന ആവേശപ്പോരാട്ടങ്ങൾക്കായി ആരാധകർ കാത്തിരിക്കുന്നു.

സ്പെയിനും പോർച്ചുഗലും തമ്മിലുള്ള മത്സരത്തിൽ വിജയികൾ ആരാകുമെന്ന ആകാംക്ഷയിലാണ് ഫുട്‍ബോൾ ലോകം. ഈജിപ്‌ത്- ഉറുഗ്വായ് , മൊറോക്കോ – ഇറാൻ എന്നീ രാജ്യങ്ങൾ ഇന്ന് മൈതാനത്ത് പരസ്പരം മാറ്റുരക്കും.

ഉദ്‌ഘാടന മത്സരത്തിൽ സൗദി അറേബ്യയെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തിയ റഷ്യൻ ടീമിനെ റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ അഭിനന്ദിച്ചു.

ടീമിന് തുടർന്നും പിന്തുണ നൽകണമെന്ന് പുടിൻ ആഹ്വാനം ചെയ്തു. ഏഷ്യൻ കരുത്തുമായെത്തിയ സൗദി അറേബ്യയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് തോൽപ്പിച്ച ആതിഥേയരായ റഷ്യ ഇത്തവണത്തെ ലോകകപ്പ് തുടക്കം ഗംഭീരമാക്കിയിരുന്നു.

ആദ്യ പകുതിയിൽ രണ്ടും രണ്ടാം പകുതിയിൽ മൂന്നും ഗോളുകൾ നേടിയാണ് റഷ്യ മൈതാനത്ത് തേരോട്ടം നടത്തിയത്.

അതേസമയം, ബേസിൽ ഗോൾകീപ്പർ ആലീസാണ് ബെക്കറെ സ്വന്തമാക്കാൻ റയൽ മാഡ്രിഡ് ശ്രമിക്കുകയാണെന്ന് റിപ്പോർട്ടുണ്ട്. 78 മില്യൺ യൂറോയുടെ ഓഫറാണ് റയൽ ബേക്കർക്ക് വാഗ്ദാനം ചെയ്തതെന്നാണ് സൂചന.

ലോകകപ്പിന്റെ സമ്മർദ്ദമില്ലെന്ന് ഇറാൻ പരിശീലകൻ കാർലോസ് ക്വിറോസ് അഭിപ്രായപ്പെട്ടു. അതിനിടെ പരിക്കിനെ തുടർന്ന് കോസ്റ്റാറിക്കന്‍ താരമായ റൊണാള്‍ഡ് മറ്റാറിറ്റയ്ക്ക് കളിക്കാനാകില്ലെന്ന് സൂചന.

മേജര്‍ ലീഗ് സോക്കര്‍ ടീമായ ന്യൂയോര്‍ക്ക് സിറ്റി എഫ്‌സി ലെഫ്റ് ബാക്കായ റൊണാള്‍ഡ് മറ്റാറിറ്റയ്ക്ക് പരിശീലനത്തിനിടെയാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റതിനാല്‍ ഇദ്ദേഹത്തിന് രണ്ടാഴ്ചത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ലോകകപ്പില്‍ ബ്രസീല്‍, സ്വിറ്റ്സര്‍ലന്‍ഡ്, സെര്‍ബിയ എന്നിവരടങ്ങുന്ന ഗ്രൂപ്പ് ഈ യിലാണ് കോസ്റ്റാറിക്ക. സെര്‍ബിയക്കെതിരെയാണ് കോസ്റ്റാറിക്കയുടെ ആദ്യ മത്സരം.

അതേസമയം, 2026-ലെ ലോകകപ്പ് ഫുട്‌ബോള്‍ മത്സര വേദിയെ പറ്റി തീരുമാനമായി. 2026 ലോകകപ്പ് ഫുട്‌ബോള്‍ വടക്കേ അമേരിക്കയില്‍ നടത്താന്‍ ഫിഫ തീരുമാനിച്ചു.

1994-ലാണ്‌ ഇതിന് മുമ്പ് അമേരിക്ക ലോകകപ്പിന് ആതിഥ്യംവഹിച്ചത്. അമേരിക്കയ്ക്ക് പുറമെ കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ സംയുക്തമായാണ് 2026-ലെ ലോകകപ്പിന് ആതിഥ്യം വഹിക്കുക.

2026 ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിൽ 48 ടീമുകളായിരിക്കും പങ്കെടുക്കുക. മോസ്‌കോയില്‍ നടന്ന ഫിഫ കോണ്‍ഗ്രസില്‍ 210-ല്‍ 134 അംഗങ്ങളുടെ വോട്ടുകള്‍ നേടിയാണ് വടക്കേ അമേരിക്ക മൊറോക്കോയെ മറികടന്നത്.

മൊറോക്കോയ്ക്ക് വെറും 65 വോട്ടുകൾ മാത്രമേ നേടാനായുള്ളൂ. വോട്ടെടുപ്പില്‍ ഏഴ് അംഗങ്ങള്‍ വിട്ടു നിന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

BMC Nair , Mohana Chandran, passed away,novelist, Kalika, writer, former Kuwait ambassador,film,

കലികയുടെ രചയിതാവായ ബിഎംസി നായര്‍ അന്തരിച്ചു

Kanjikode factory , LDF MPs, Pinarayi, Delhi, strike, protest,  Kanjikode coach factory , Kanjikode ,  Palakkad , coach factory , letter, Pinarayi, Union Railway Minister ,Piyush Goyal ,Railways ,drop , project ,

കഞ്ചിക്കോട് കോച്ച്‌ ഫാക്ടറി: കേന്ദ്ര റെയില്‍വേ മന്ത്രിയ്ക്ക് മുഖ്യമന്ത്രി കത്തയച്ചു