World Cup, Argentin,a draw,Peru, Messi
in , ,

ഫുട്ബോൾ ലോകകപ്പ്: അർജന്റീനയുടെ യുടെ ഭാവി തുലാസിൽ

ബ്യൂണസ് ഏറീസ്: ഫുട്ബോൾ ലോകകപ്പിൽ (World Cup) മത്സരിക്കുവാനുള്ള അർജന്റീനയുടെ (Argentina) സാധ്യതയ്ക്ക് മങ്ങലേറ്റു. ലാറ്റിനമേരിക്കന്‍ മേഖലാ യോഗ്യതാ ഫുട്ബോളില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ (Lionel Messi) ടീം ഫുട്ബോൾ ആരാധകരെ നിരാശരാക്കി.

വ്യാഴാഴ്ച്ച നടന്ന യോഗ്യതാ മൽസരത്തിൽ പെറുവിനോടു ഗോൾരഹിത സമനില വഴങ്ങിയതോടെയാണ്  ലോകകപ്പിൽ പ്രവേശിക്കാനുള്ള അർജന്റീനയുടെ സാധ്യത കുറഞ്ഞത്. സ്വന്തം തട്ടകമായ ബ്യൂനസ് ഐറിസിലെ ആരാധകരുടെ മുൻപിൽ നടന്ന മത്സരത്തിൽ ലോകത്തേറ്റവും കൂടുതല്‍ ആരാധകരുള്ള അർജന്റീന പെറുവിനോടു ഗോൾരഹിത സമനില വഴങ്ങി.

ഇതോടെ അടുത്ത വർഷം റഷ്യയില്‍ നടക്കുന്ന ഫിഫ ലോകകപ്പിനു യോഗ്യത നേടാനുള്ള അര്‍ജന്റീനയുടെ പ്രതീക്ഷകൾക്കാണ് മങ്ങലേറ്റത്. അർജന്റീനയുമായുള്ള മത്സരത്തിന് മുൻപ് തെക്കേ അമേരിക്കൻ യോഗ്യതാ റൗണ്ടിൽ പെറു നാലാം സ്ഥാനത്തും അർജന്റീന അഞ്ചാം സ്ഥാനത്തുമായിരുന്നു. എന്നാൽ മത്സരം കഴിഞ്ഞതോടെ അർ‌ജന്റീന ആറാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.

തുടര്‍ച്ചയായ മൂന്നാം സമനിലയോടെ ആറാം സ്ഥാനത്തായ അര്‍ജന്റീനയ്ക്ക് അടുത്ത ബുധനാഴ്ച്ച ഇക്വഡോറിനെതിരെ മത്സരിക്കും. ഈ മത്സരം അര്‍ജന്റീനയുടെ ഭാവി നിർണ്ണയിക്കും. ഈ കളിയിൽ ജയിച്ചാൽ മാത്രമേ കോച്ച് സാംപോളിയുടെ കീഴിലുള്ള അർജന്റീനയ്ക്കു ലോകകപ്പിൽ മാറ്റുരയ്ക്കാൻ കഴിയുകയുള്ളൂ.

ഇക്വഡോറിൽ മുൻപു നടന്നിട്ടുള്ള യോഗ്യതാ മത്സരങ്ങളിൽ മൂന്നിൽ രണ്ടെണ്ണത്തിൽ മുന്‍ ചാമ്പ്യന്മാരായ അർജന്റീന പരാജയപ്പെട്ടിരുന്നു. എന്നാൽ ഒരു മത്സരം സമനിലയിലുമായി. 2001-ൽ ഇക്വഡോറിന്റെ തലസ്ഥാനമായ ക്വിറ്റോയിൽ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീന വിജയിച്ചിരുന്നു.

യോഗ്യതാ റൗണ്ടിൽ നിന്നു നാലു ടീമുകൾ‌ക്ക് ലോകകപ്പിൽ പങ്കെടുക്കാൻ നേരിട്ടു യോഗ്യത ലഭിക്കും. എന്നാൽ അഞ്ചാം സ്ഥാനക്കാർക്ക് പ്ലേ ഓഫ് കളിച്ചു യോഗ്യത ഉറപ്പാക്കാം. ഇതുവരെ 17 മത്സരങ്ങളിൽ നിന്ന് വെറും ആറു ഗോളുകൾ മാത്രമാണ് അര്‍ജന്റീന ടീം നേടിയത്. കഴിഞ്ഞ മൽസരത്തിൽ ദുർബലരായ വെനസ്വേലയ്ക്കെതിരെയും അര്‍ജന്റീന സമനില വഴങ്ങിയിരുന്നു.

കൊളംബിയ-പെറു മത്സരവും, ചിലി-ബ്രസീല്‍ മത്സരവും അര്‍ജന്റീനയ്ക്ക് നിര്‍ണായകമാണ്. പെറുവും ചിലിയും തോല്‍ക്കുകയും അര്‍ജന്റീന ജയിക്കുകയും ചെയ്താല്‍ നാലാം സ്ഥാനക്കാരായി അര്‍ജന്റീനയ്ക്ക് നേരിട്ട് യോഗ്യത നേടാം.

അര്‍ജന്റീന പരാജയപ്പെടുകയും പാരഗ്വേ വെനിസ്വേലയെ തോല്‍പ്പിക്കുകയും ചെയ്താല്‍ പാരഗ്വേക്ക് പ്ലേ ഓഫ് അവസരം ലഭിക്കും. 17 റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 38 പോയിന്റുള്ള ബ്രസീല്‍ ടീം യോഗ്യത ഉറപ്പിച്ചു കഴിഞ്ഞു. യുറുഗ്വേ (28), ചിലി (26), കൊളംബിയ (26), പെറു (25), അര്‍ജന്റീന (25), പാരഗ്വേ (24) എന്നിവയാണ് രണ്ടു മുതല്‍ ഏഴു വരെ സ്ഥാനങ്ങളിലുള്ള ടീമുകൾ. ഉറുഗ്വ ഏറെക്കുറെ യോഗ്യത ഉറപ്പാക്കിയേക്കുമെന്നാണ് സൂചന.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

UST Global

ആത്മഹത്യകള്‍ തടയാൻ യുഎസ്ടി ഗ്ലോബൽ സാങ്കേതികത്വം

YouTube, alters, search,Las Vegas,

യൂട്യൂബില്‍ മാറ്റം; ഇനി ആധികാരിക വീഡിയോകള്‍ക്ക്​ മുന്‍ഗണന