ലോകകപ്പ്: ഇംഗ്ലണ്ടിന്റെ നായകന് അപൂർവ്വ നേട്ടം; വിജയലഹരിയിൽ ആരാധകർ

World cup, England, Tunisia, won, captain, Harry Kane ,record, Russia, 2018,

മോസ്‌കോ: ലോകകപ്പ് മത്സരത്തിൽ ടുണീഷ്യയ്‌ക്കെതിരെ ഇംഗ്ലണ്ട് ( England ) നേടിയ വിജയത്തുടക്കം ആരാധകർക്ക് ആവേശമായി. കളി തീരാന്‍ മിനുട്ടുകള്‍ മാത്രം ബാക്കിയിരിക്കെയാണ് ഇംഗ്ലണ്ടിന്റെ വിജയ ഗോള്‍ പിറന്നത്.

ഇതോടെ ഇംഗ്ലണ്ട് തങ്ങളുടെ ലോകകപ്പ് തുടക്കം ഗംഭീരമാക്കി. അവസാന വിസില്‍ വരെ ആവേശം നിലനിർത്തിയ മത്സരത്തില്‍ ടുണീഷ്യയെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ഇംഗ്ലണ്ട് പരാജയപ്പെടുത്തിയത്.

തൊണ്ണൂറു മിനിറ്റ് വരെ പിടിച്ച്‌ നിന്ന ടുണീഷ്യ പക്ഷേ അതിനു ശേഷം ഇംഗ്ലണ്ടിന്റെ നായകന്‍ ഹാരി കെയ്നിനു മുന്നിൽ അടിയറവ് പറഞ്ഞു. മത്സരം സമനിലയില്‍ അവസാനിക്കും എന്ന ഘട്ടത്തിലാണ് ഇംഗ്ലണ്ട് വിജയ ഗോള്‍ നേടിയത്.

ഇത്തവണയും ഇംഗ്ലണ്ടിന് രക്ഷകനായ കെയ്ന്‍ ഹെഡറിലൂടെ 91-മത്തെ മിനുട്ടില്‍ ഇംഗ്ലണ്ട് വിജയഗോൾ നേടുകയായിരുന്നു. ഇരട്ടഗോള്‍ നേടിയ ഹാരി കെയ്ൻ ടീമിന്റെ വിജയശില്‍പ്പിയായതിന് പുറമെ അപൂർവ്വ നേട്ടവും സ്വന്തമാക്കി.

World cup, England, Tunisia, won, captain, Harry Kane ,record, Russia, 

ഉറുഗ്വേയുടെ ഇതിഹാസ ഫുട്ബോളര്‍ ഡീഗോ ഫോര്‍ലാന് ശേഷം ഒരു അപൂര്‍വ്വ നേട്ടമാണ് ഇതോടെ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ സ്വന്തമാക്കിയത്.

ഒരു ലോകകപ്പ് മത്സരത്തില്‍ തന്നെ രണ്ടു ഗോള്‍ കീപ്പര്‍ക്കെതിരെ ഗോള്‍ നേടുക എന്ന അപൂർവ്വ നേട്ടമാണ് ഹാരി കെയ്ന്‍ കൈവരിച്ചത്. 2010-ലാണ് സൗത്ത് ആഫ്രിക്കക്കെതിരെ ഡീഗോ ഫോര്‍ലാന്‍ ഈ നേട്ടം നേടിയത്.

അതേസമയം, ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം റൗണ്ട് പോരാട്ടത്തില്‍ ഈജിപ്ത് ഇന്ന് ആതിഥേയരായ റഷ്യയെ നേരിടും. ഉദ്ഘാടന മത്സരത്തിലെ ഗോള്‍ വര്‍ഷം റഷ്യ ആവര്‍ത്തിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

പിവി അന്‍വർ എംഎല്‍എയുടെ അനധികൃത നിർമ്മാണം; വിവാദം തുടരുന്നു

BJP-PDP coalition, end, Kashmir, governor, ceasefire,  Amit Shah, 

കാശ്മീരില്‍ ബിജെപി-പിഡിപി ഭരണ സഖ്യത്തിന് പരിസമാപ്തി; മുഫ്തി രാജി വച്ചു