World Cup , FIFA, 2018, controversy, celebration, India, Kiran Bedi, Aishwarya rai , Russia, Putin, Qatar, flex, Pinarayi, France, Croatia
in ,

ലോകകപ്പ് ലഹരിയുടെ മൂർദ്ധന്യതയിൽ ആഘോഷങ്ങൾക്ക് പുറമെ വിവാദങ്ങളും

കഴിഞ്ഞ കുറേ ദിവസങ്ങളായി തായ്‌ലന്റിലായിരുന്നു ലോകജനതയുടെ ശ്രദ്ധ മുഴുവൻ. ഗുഹയിൽ അകപ്പെട്ട ഫുട്‍ബോൾ കളിക്കാരായ ബാലകന്മാരെയും കോച്ചിനെയും രക്ഷിക്കുവാനായി ലോകരാഷ്ട്രങ്ങൾ കൈകോർത്തതും രക്ഷാപ്രവർത്തനം വിജയകരമായി പൂർത്തിയായതും ലോകം ആശ്വാസത്തോടെയാണ് ശ്രവിച്ചത്. ഏവർക്കും സന്തോഷമരുളിയ ഈ വാർത്തയെ തുടർന്ന് പിന്നെ ലോകം കാത്തിരുന്നത് കാൽപ്പന്തുകളിയിലെ വിശ്വ വിജയികൾ ആരെന്നറിയുവാനായിരുന്നു. ഇപ്പോഴിതാ അതും കണ്ടെത്തിക്കഴിഞ്ഞിരിക്കുന്നു. റഷ്യയിൽ നടന്ന 21ാമത്​ ലോകകപ്പ് മേളയിലെ കാൽപ്പന്തു കളിയിൽ ഫ്രഞ്ച് വിപ്ലവം അരങ്ങേറിയപ്പോൾ ഇനി നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഖത്തറിൽ കാണാമെന്ന ഉപചാര വാക്കോടെ ലോകകപ്പ് ( World Cup ) മേളയ്ക്ക് സമാപനം കുറിച്ചു.

പുടിനു മാത്രം കുട; സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം

World Cup , FIFA, 2018, controversy, celebration, India, Kiran Bedi, Aishwarya rai , Russia, Putin, Qatar, flex, Pinarayi, France, Croatia

”എല്ലാവരും ഞങ്ങളുടെ അതിഥികളാണ്​. നിങ്ങളുടെ വീടു പോലെയായിരിക്കും റഷ്യ” എന്നാണ് ലോകകപ്പിന് ആരംഭം കുറിക്കാൻ നാല് ദിനങ്ങൾ മാത്രം ശേഷിക്കവെ ടീമുകളെയും ആരാധകരെയും ഒഫീഷ്യലുകളെയും സ്വാഗതം ചെയ്​ത്​ റഷ്യന്‍ പ്രസിഡന്റ് നൽകിയ സന്ദേശം.

കളിക്കാനെത്തുന്ന 32 രാജ്യങ്ങളെ മാത്രമല്ല ലോകമെമ്പാടുമുള്ള ഫുട്​ബാള്‍ പ്രേമികളെയും റഷ്യയിലേക്ക്​ ​സ്വാഗതം ചെയ്​ത്​ 21ാമത്​ ലോകകപ്പിന്റെ മുഖ്യസംഘാടകന്‍ കൂടിയായ പ്രസിഡന്‍റ്​ വ്ളാദിമര്‍ പുടിന്‍ നടത്തിയ പ്രഖ്യാപനം പക്ഷേ വെറും കടലാസുപുലി മാത്രമെന്ന് വളരെ വൈകിയാണ് ലോകം മനസ്സിലാക്കിയത്.

കാല്‍പന്തുകളിയുടെ ആവേശോജ്ജ്വലമായ കൊട്ടിക്കലാശത്തിനൊടുവില്‍ ലോകകപ്പ്​ പുരസ്​കാരദാനം നടന്ന വേളയിൽ അരങ്ങേറിയ വിവേചനം സമൂഹമാധ്യമങ്ങളിൽ വിമർശന വിധേയമായിരിക്കുകയാണ്. സമാപന ആഘോഷത്തില്‍ മഴ പെയ്​തപ്പോൾ സംഘാടകർ റഷ്യന്‍ പ്രസിഡന്‍റ്​ വ്ളാദിമര്‍ പുടിനു മാത്രം കുടയുമായെത്തിയതും മറ്റ് രാഷ്ട്രത്തലവന്മാർ മഴത്തു നിന്നതും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി.

ഉദ്യോഗസ്​ഥര്‍ ചൂടിക്കൊടുത്ത സാമാന്യം വലിപ്പമേറിയ കുടയില്‍ പുടിന്‍ ഒറ്റക്കു നിന്നപ്പോള്‍ കോരിച്ചൊരിയുന്ന മഴയില്‍ ഫ്രഞ്ച്​ പ്രസിഡന്‍റ്​ ഇമ്മാനുവല്‍ മാക്രോണും രണ്ടാം സ്ഥാനക്കാരായി മടങ്ങുന്ന ക്രൊയേഷ്യയുടെ പ്രസിഡന്‍റ്​ കൊലിന്ദ ഗ്രാബര്‍ കിറ്ററോവിച്ചും ഉള്‍പ്പെടെയുള്ളവര്‍ നനഞ്ഞു നില്‍ക്കുകയായിരുന്നു.

ഏറെ സമയത്തിനു ശേഷം അധികൃതര്‍ കുടകള്‍ മറ്റുള്ളവര്‍ക്കും എത്തിച്ചു നല്‍കിയെങ്കിലും സംഭവം വിവാദമായി. ത​​ന്റെ കുട മറ്റൊരാളുമായി പങ്കു വയ്ക്കാന്‍ പുടിന്‍ തയ്യാറാവാത്തതും രണ്ട്​ ലോകനേതാക്കളെ ഏറെ സമയം മഴയത്തു നിര്‍ത്തിയ അധികൃതരുടെ നടപടിയാണ്​ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനത്തിനിടയാക്കിയത്​.

ഫ്രഞ്ച്, ക്രൊയേഷ്യന്‍ പ്രസിഡന്‍റുമാര്‍ മഴ​യെ തീര്‍ത്തും അവഗണിച്ചു കൊണ്ടാണ്​ നിന്നതെന്നും പുടിന്​ കുട പിടിച്ചു നല്‍കുന്നയാള്‍ നനയുകയാണെന്നും ചിലര്‍ ട്വീറ്റ്​ ചെയ്​തു. മാധ്യമപ്രവര്‍ത്തകരും രാഷ്​ട്രീയ നേതാക്കളുമടക്കമുള്ളവരാണ്​ വിമര്‍ശനവുമായി രംഗത്തെത്തിയത്​.

”കാല്‍ പന്തുത്സവത്തിലേക്ക്​ കാതോര്‍ത്തിരിക്കുന്ന ഫുട്​ബാള്‍ പ്രേമികള്‍ക്ക്​ അവിസ്​മരണീയ അനുഭവമാകും റഷ്യ. ഏറെ അഭിമാനത്തോടെയും അംഗീകാരത്തോടെയുമാണ്​ ഞങ്ങള്‍ ഇൗ​ മേളക്ക്​ വേദിയൊരുക്കുന്നത്​. അത്​ ഉജ്ജ്വലമാവും” എന്നാണ് നേരത്തെ പുടിന്‍ വ്യക്തമാക്കിയിരുന്നത്.

1300 കോടി ഡോളര്‍ ചെലവഴിച്ചാണ്​ റഷ്യ ​11 നഗരങ്ങളിലെ 12 വേദികളിലായി കാല്‍പന്ത്​ മാമാങ്കത്തിന്​ ആതിഥ്യമൊരുക്കിയത്​ എന്നാൽ ‘പടിക്കൽ കലമുടയ്ക്കുന്ന’ രീതിയാണ് ലോകകപ്പ്​ പുരസ്​കാരദാന വേദിയിൽ റഷ്യ കൈക്കൊണ്ടതെന്നാണ് പരക്കെയുള്ള ആക്ഷേപം. ആതിഥ്യ മര്യാദ എന്തെന്ന് റഷ്യ ഇനിയും പഠിച്ചിട്ടില്ലേ എന്നും ചില വിമർശകർ ആരായുന്നു.

കൈയ്യടി നേടാൻ പുടിൻ മാജിക്ക്

വിവാദങ്ങൾക്കിടയിലും പുടിൻ പുതിയൊരു ഓഫറുമായി രംഗത്തെത്തി. ലോകകപ്പിന്‍റെ ആവേശവുമായി റഷ്യയിലേക്ക് എത്തിയ ഫുട്‌ബോള്‍ ആരാധകരെ വീണ്ടും ആവേശത്തിലാഴ്ത്തിയിരിക്കുകയാണ് റഷ്യന് പ്രസിഡന്റ് പുടിന്‍.

ലോകകപ്പ് കാണാനായി റഷ്യയിലേക്ക് എത്തിയ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഈ വര്‍ഷം മുഴുവന്‍ റഷ്യ സന്ദര്‍ശിക്കാനുളള സൗജന്യ വിസ അനുവദിച്ചാണ് റഷ്യന്‍ പ്രസിഡന്റ് ഫുട്‌ബോള്‍ ലോകത്തെ അത്ഭുതപ്പെടുത്തിയത്. ലോകകപ്പിന്‍റെ ഫാന്‍ ഐഡി കാര്‍ഡ് ഉള്ളവര്‍ക്ക് ഈ വര്‍ഷം മുഴുവന്‍ റഷ്യ സന്ദര്‍ശിക്കാനുള്ള സൗജന്യ വിസ ലഭ്യമാകും.

ഫ്രാന്‍സില്‍ വിജയാഘോഷം അതിരുവിട്ടപ്പോൾ

World Cup , FIFA, 2018, controversy, celebration, India, Kiran Bedi, Aishwarya rai , Russia, Putin, Qatar, flex, Pinarayi, France, Croatia

ഫ്രാ​ന്‍​സ് ലോ​ക​ക​പ്പി​ല്‍ മു​ത്ത​മി​ട്ട ചരിത്ര സംഭവം ആഘോഷിക്കുവാനായി പാ​രീ​സി​ല്‍ ആ​രാ​ധ​ക​ർ നടത്തിയ ആ​ഘോ​ഷ പ്ര​ക​ട​നം അ​തി​രു​വി​ട്ടപ്പോൾ പോലീസിന് അതിൽ ഇടപെടേണ്ടി വന്നു. ചാം​പ്സ് എ​ലി​സീ​സ് വീ​ഥി​യി​ല്‍ ന​ട​ന്ന വി​ജ​യാ​ഘോ​ഷ​ത്തി​നി​ടെ മു​പ്പ​തോ​ളം യുവാ​ക്ക​ള്‍ ക​ട​ക​ളി​ലേ​ക്ക് അ​തി​ക്ര​മി​ച്ച്‌ ക​യ​റി ചി​ല്ലു​ക​ള്‍ അ​ടി​ച്ചു​ ത​ക​ര്‍​ത്തതിന് പുറമെ അ​ക്ര​മാ​സ​ക്ത​രാ​യ ചി​ല​ര്‍ പോ​ലീ​സി​ന് നേ​രെ കു​പ്പി​ക​ളും ക​സേ​ര​ക​ളും വ​ലി​ച്ചെ​റി​ഞ്ഞു. ഇ​തോ​ടെ പോ​ലീ​സ് അക്രമികൾക്ക് നേരെ ക​ണ്ണീ​ര്‍ വാ​ത​കം പ്ര​യോ​ഗി​ക്കുകയായിരുന്നു.

മാ​ര്‍​സി​ലെ​യി​ല്‍ ന​ട​ന്ന അ​ക്ര​മത്തി​ല്‍ ര​ണ്ടു സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പ​രി​ക്കേ​റ്റി​ട്ടുണ്ട്. അക്രമസംഭവവുമായി ബ​ന്ധ​പ്പെ​ട്ട് പ​ത്ത് പേ​ര്‍ അ​റ​സ്റ്റി​ലാ​യി. ​തെ​ക്കു​കി​ഴ​ക്ക​ന്‍ ന​ഗ​ര​മാ​യ അ​ന്നെ​സി​യി​ല്‍ വി​ജ​യാ​ഘോ​ഷ​ത്തി​നി​ടെ ര​ണ്ടു പേ​ര്‍ക്ക് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു. ഫ്രോ​വാ​ര്‍​ഡി​ല്‍ മോ​ട്ടോ​ര്‍​സൈ​ക്കി​ല്‍ ത​ട്ടി ര​ണ്ടു കു​ട്ടി​ക​ള്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേറ്റെന്നാണ് റിപ്പോർട്ട്.

World Cup , FIFA, 2018, controversy, celebration, India, Kiran Bedi, Aishwarya rai , Russia, Putin, Qatar, flex, Pinarayi, France, Croatia

തെ​ക്ക​ന്‍ ​ന​ഗ​ര​മാ​യ ലി​യോ​ണി​ലും പോ​ലീ​സും നൂ​റോ​ളം ആ​രാ​ധ​ക​രും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ടിയെന്നാണ് റിപ്പോർട്ട്. സി​റ്റി സെ​ന്‍റ​റി​ല്‍ നൂ​റോ​ളം യു​വാ​ക്ക​ള്‍ പോ​ലീ​സ് വാ​ഹ​ന​ത്തി​ന് മു​ക​ളി​ല്‍ ക​യ​റി അ​തി​രു​വി​ട്ട ആ​ഘോ​ഷം ന​ട​ത്തിയപ്പോഴാണ് അവരെ പി​രി​ച്ചു​വി​ടാ​ന്‍ പോ​ലീ​സ് ന​ട​പ​ടി എ​ടു​ത്തു.

2015-ൽ നടന്ന ​ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് ശേ​ഷം ഫ്ര​ഞ്ച് സ​ര്‍​ക്കാ​ര്‍ ക​ടു​ത്ത ജാ​ഗ്ര​ത​യാ​ണ് പാ​ലി​ക്കു​ന്ന​ത്. വി​ജ​യാ​ഘോ​ഷ​ത്തി​നി​ടെ അ​ക്ര​മ​സം​ഭ​വ​ങ്ങ​ള്‍ ന​ട​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ പാ​രീ​സി​ല്‍ 4000-ലേ​റെ പോ​ലീ​സു​കാ​രെ​യും സു​ര​ക്ഷാ സേ​ന​യെ​യും വി​ന്യ​സി​ച്ചിട്ടുണ്ടെങ്കിലും ആരാധകരുടെ ആഹ്ളാദ പ്രകടനം അതിരു കടക്കുകയായിരുന്നു.

ക്രൊയേഷ്യയുടെ പ്രതികരണം

ലോകകപ്പ് ഫൈനലില്‍ പ്രവേശിച്ചപ്പോൾ മുതൽ ക്രൊയേഷ്യക്കാർ പ്രതീക്ഷയിലായിരുന്നു. എന്നാൽ ടീമിന്റെ നായകനായ ലൂക്കാ മോഡ്രിച്ച് മികച്ച നീക്കങ്ങൾ നടത്തിയിട്ടും ഫൈനലില്‍ വിജയം കൈവരിക്കാന്‍ ക്രൊയേഷ്യയ്ക്ക് സാധിച്ചില്ല. എങ്കിലും മോഡ്രിച്ചിന്റെ കളിയെ അംഗീകരിച്ച ഫിഫ ടൂര്‍ണമെന്റിലെ മികച്ച താരത്തിനുള്ള സ്വര്‍ണ്ണ പന്ത് നല്‍കിയാണ് അദ്ദേഹത്തെ ആദരിച്ചത്.

‘തന്നെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ ഈ പുരസ്‌കാരം തനിക്ക് മധുരവും കയ്പും ഒരുപോലെ സമ്മാനിച്ചതായി’ മോഡ്രിച്ച് പ്രതികരിച്ചു. പരാജയം വേദനിപ്പിക്കുന്നതാണെന്നും ലോകകപ്പ് നേടാന്‍ എല്ലാ അര്‍ഹതയും തങ്ങള്‍ക്കുണ്ടായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. ഫൈനല്‍ വരെ എത്തിയതില്‍ അഭിമാനമുണ്ടെന്നും അവസാനം വരെ പോടിയെന്നും മോഡ്രിച്ച്‌ അഭിപ്രായപ്പെട്ടു.

ഇന്ത്യൻ പ്രമുഖരുടെ വിജയാഘോഷം

World Cup , FIFA, 2018, controversy, celebration, India, Kiran Bedi, Aishwarya rai , Russia, Putin, Qatar, flex, Pinarayi, France, Croatia

പാരീസിലെ ലോകകപ്പ് ആഘോഷ ചിത്രങ്ങള്‍ പങ്കുവച്ചാണ് ഐശ്വര്യ റായ് രംഗത്തെത്തിയത്. അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ എന്നിവരും ലോകകപ്പ് ഫൈനൽ മത്സരം വീക്ഷിക്കാൻ റഷ്യയിൽ എത്തിയിരുന്നു. ഫിഫ ലോകകപ്പ് കിരീടവുമേന്തിയുളള ഫ്രാന്‍സ് ആരാധകരുടെ പാരീസിലെ ആഘോഷാരവങ്ങളുടെ കാഴ്ചകളാണ് ഐശ്വര്യ റായ് ബച്ചന്‍ പങ്കു വച്ചത്.

തന്റെ മകള്‍ ആരാധ്യ ബച്ചനൊപ്പമുള്ള പാരീസിലെ ചിത്രങ്ങൾക്ക് പുറമെ പെലെയെപ്പോലെ ലോകകപ്പ് ഫൈനല്‍ മത്സരത്തില്‍ ഗോള്‍ നേടിയ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായ കെയ്‌ലിയന്‍ എംബാപ്പെ ലോകകപ്പ് ട്രോഫിയെ ചുംബിക്കുന്ന ചിത്രവും ഐശ്വര്യ പങ്കുവച്ചിട്ടുണ്ട്. ‘ജാലകത്തില്‍ നിന്നും കണ്ട കാഴ്ചകള്‍’ എന്ന അടിക്കുറിപ്പോടെയാണ് ഐശ്വര്യ ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പങ്കുവച്ചത്.

കിരൺ ബേദിയുടെ അഭിനന്ദനത്തിന് വിമർശനപ്രവാഹം

”നാം പുതുച്ചേരിക്കാര്‍ ( പഴയ ഫ്രഞ്ച്​ അധീന പ്രദേശം ) ലോകക്കപ്പ്​ നേടിയിരിക്കുന്നു. അഭിനന്ദനങ്ങള്‍ സുഹൃത്തുക്കളെ. ഫ്രഞ്ച്​ ടീം എത്രമാത്രം വ്യത്യസ്​തമാണ്​. സ്​പോര്‍ട്​സ്​ എല്ലാവരേയും ഒന്നിപ്പിക്കുന്നു” എന്ന് പുതുച്ചേരിയുടെ ലെഫ്​. ഗവര്‍ണര്‍ കിരൺ
ബേദി ട്വീറ്റ് ചെയ്തത് വിമർശനത്തിന് ഇടയാക്കി​.

ക്രൊയേഷ്യയെ 4-2-ന്​ തോല്‍പ്പിച്ച്‌​ ഫ്രാന്‍സ്​ 2018 ഫിഫ ലോകക്കപ്പ്​ ഉയര്‍ത്തിയതിന്​ ഫ്രാൻസിന്റെ പഴയകാല കോളനിയായിരുന്ന പുതുച്ചേരിക്കാരെയാണ് കിരണ്‍ ബേദി അഭിനന്ദിച്ചത്. എന്നാല്‍ ഫ്രാന്‍സിന്റെ വിജയത്തിന്​ പുതുച്ചേരിക്കാര്‍ക്ക്​ അഭിനന്ദനം നല്‍കിയ ബേദിയുടെ ന്യായം പലരുടെയും നീരസത്തിന് കാരണമായി.

‘നാം ഫ്രഞ്ച്​ കോളനിയായിരുന്നു എന്നതില്‍ നിങ്ങള്‍ സന്തോഷിക്കുന്നു. ഡല്‍ഹിയിലിരിക്കുന്ന ഞങ്ങള്‍ വിഡ്​ഢികള്‍ നിങ്ങളെ മുഖ്യമന്ത്രിയായി സ്വപ്​നം കാണുന്നു. ഞങ്ങള്‍ കരുതിയത്​ നിങ്ങള്‍ ഇന്ത്യന്‍ പ്രദേശത്തെ ഗവര്‍ണറാണെന്നായിരുന്നു. സാരമില്ല, അത് മറന്നു കളയൂ’ എന്നായിരുന്നു മറ്റൊരു വിമർശകന്റെ മറുപടി.

‘മുഴുവന്‍ ഇന്ത്യക്കാരും ദുഃഖത്തിലാണ്’​ എന്നായിരുന്നു മറ്റൊരാളുടെ പരിഹാസം. ‘കാരണം ബ്രിട്ടന്​ ലോകകപ്പില്‍ നാലാം സ്​ഥാനം മാത്രമാണ്​ ലഭിച്ചത്’ (ഇന്ത്യ മുൻപ്​ ബ്രിട്ടീഷ്​ കോളനിയായിരുന്നു എന്നാണ് അദ്ദേഹം അതിനുള്ള കാരണമായി വിശദീകരിച്ചത്.

കിരണ്‍ ബേദി വിവാദ ട്വീറ്റ്​ പിന്‍വലിക്കണമെന്നാണ് ചിലരുടെ ആവശ്യം​. എന്നാൽ മറ്റു ചിലര്‍ ബേദിയെ പിന്തുണച്ചും​. ആഘോഷിക്കാന്‍ എപ്പോഴും എന്തെങ്കിലും കാരണം കണ്ടെത്തുന്നവരാണ്​ ഇന്ത്യക്കാരെന്നും അ​ത്ര മാത്രമേ ലെഫ്​. ഗവര്‍ണറും ഉദ്ദേശിച്ചിട്ടുള്ളൂ എന്നുമാണ്​ ബേദിയെ പിന്തുണക്കുന്നവരുടെ ന്യായീകരണം.

ജപ്പാന്‍ കാട്ടിയ മാതൃക പിന്തുടരണമെന്ന് കേരളാ മുഖ്യമന്ത്രി

ലോകകപ്പ് ആരവങ്ങൾ അടങ്ങിയപ്പോള്‍ ജാപ്പനീസ് ആരാധകര്‍ ഉയര്‍ത്തിയ ഫ്ളക്സ് ബോര്‍ഡുകള്‍ അവർ തന്നെ അഴിച്ചുമാറ്റി സമൂഹത്തിന് മുന്നിന്‍ മാതൃകയായതിനെ പിന്തുണച്ച് കേരളാ മുഖ്യമന്ത്രിയുടെ ഓഫീസ്.

ഫ്ളക്സ് ബോര്‍ഡുകള്‍ക്ക് പുറമെ പ്രിയതാരങ്ങളുടെ കൂറ്റന്‍ കട്ടൗട്ടുകളും വീഥികളില്‍ ഉയര്‍ന്നിരുന്നു. അതെല്ലാം മാറ്റിക്കൊണ്ട് ജപ്പാന്‍ ടീമും അവരുടെ ആരാധകരും മുന്നോട്ട് വെച്ച മാതൃക പിന്തുടരണമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്.

‘നിരവധി സ്ഥലങ്ങളില്‍ ക്ലബ്ബുകളും സംഘടനകളും വലിയ സ്‌ക്രീനില്‍ ലോക കപ്പിന്റെ ലൈവ് പ്രദര്‍ശനം ഒരുക്കിയിരുന്നു. ഈ ഫുട്‌ബോള്‍ മാമാങ്കം വരവേല്‍ക്കാന്‍ നാടൊട്ടുക്കും ഫ്‌ലെക്സുകള്‍ ഫാന്‍സ് ഉയര്‍ത്തിയിരുന്നു.’

‘ഈ ലോക കപ്പില്‍ ജപ്പാന്‍ ടീമും അവരുടെ ആരാധകരും മുന്നോട്ട് വെച്ച മാതൃക പിന്തുടര്‍ന്ന് നമ്മുടെ നാട്ടിലും നിരത്തുകളിലും ഉയര്‍ത്തിയ ഫ്‌ലെക്സുകളും മറ്റ് അലങ്കരങ്ങളും അഴിച്ചു മാറ്റി പുനഃസംസ്‌കാരണത്തിനു നല്‍കി ഈ ഫുട്ബാള്‍ ലോക കപ്പ് അതിന്റെ പൂര്‍ണതയില്‍ എത്തിക്കാം’ എന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രി നിര്‍ദേശിച്ചിരിക്കുന്നത്.

തോൽവിയെ തുർന്ന് ആത്മഹത്യയും

ഇത്തവണത്തെ ഫുട്ബോൾ മാമാങ്കം ഒട്ടേറെ പുതിയ ചിന്തകൾക്കും വേദിയായി. തൻറെ പ്രിയ ടീമിന്റെ പരാജയത്തെ തുടർന്ന് ഇന്ത്യയിലും ആരാധകർ ആത്മഹത്യ ചെയ്തിരുന്നു.

നേരത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ ക്രൊയേഷ്യയോട് അര്‍ജന്റീന എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോറ്റതിനു പിന്നാലെ കോട്ടയത്തെ ദിനു അലക്സ് എന്ന ആരാധകനും ജീവനൊടുക്കിയ വാർത്ത ഏവരെയും ഞെട്ടിച്ചിരുന്നു. അര്‍ജന്റീനയുടെ തോല്‍വിയില്‍ മനംനൊന്ത് ആത്മഹത്യാ കുറിപ്പ് എഴുതി വച്ച ശേഷം കാണാതായ ദിനുവിന്റെ മൃതദേഹം രണ്ടു ദിവസത്തിനു ശേഷം മീനച്ചിലാറ്റിലാണ് കണ്ടെത്തിയത്.

ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് പൊരുതി തോറ്റ അര്‍ജന്റീനയുടെ പുറത്തായതില്‍ മനംനൊന്ത് പശ്ചിമ ബംഗാളില്‍ മാള്‍ഡ ജില്ലയിലെ ഹബിബ്പൂര്‍ സ്വദേശിയും ലയണല്‍ മെസിയുടെ കടുത്ത ആരാധകനുമായ മോണോതോഷ് ഹാല്‍ദാര്‍ (20) എന്ന യുവാവും ആത്മഹത്യ ചെയ്തിരുന്നു.

കളിയെ കളിയായി കാണാതെ, സ്പോർട്സ്മാൻ സ്പിരിറ്റ് അല്പം പോലും പ്രകടിപ്പിക്കാതെ ജീവൻ വെടിയുന്ന നിലയിലേയ്ക്ക് ആരാധകർ ലോകകപ്പ് മത്സരങ്ങളെ കാണുന്ന രീതി പരക്കെ വിമർശിക്കപ്പെട്ടിട്ടുണ്ട്.

അമിതമായ ആത്മവിശ്വാസത്താൽ റബ്ബർ കോഴിയെ ഉപയോഗിച്ച് പരിശീലനം നടത്തുകയും പിന്നീട് പരാജയത്തിന്റെ കയ്പു നീര്  കുടിക്കുകയും ചെയ്ത ഇംഗ്ലണ്ട് ടീം ലോകത്തിനേകിയ സന്ദേശവും മറക്കാതിരിക്കാം.

ലോ​ക​ത്തി​ന്‍റെ നെ​റു​ക​യി​ല്‍ ഫ്രാൻസ്

World Cup , FIFA, 2018, controversy, celebration, India, Kiran Bedi, Aishwarya rai , Russia, Putin, Qatar, flex, Pinarayi, France, Croatia

ഫു​ട്ബോ​ള്‍ വി​പ്ല​വ​ത്തി​ന് സൂ​പ്പ​ര്‍ ക്ലൈ​മാ​ക്സ് ഒരുക്കിക്കൊണ്ടാണ് ഗോ​ള്‍ ​മഴയിലൂടെ ഫ്രാൻസ് ഒ​രി​ക്ക​ല്‍​ കൂ​ടി ക​ന​ക​കി​രീ​ടം സ്വന്തമാക്കിയത്. ലു​ഷ്നി​ക്കി​യി​ലെ പു​ല്‍​ക്കൊ​ടി​ക​ളെ തീ​പി​ടി​പ്പി​ച്ച്‌ ര​ണ്ടി​നെ​തി​രെ നാ​ല് ഗോ​ളു​ക​ള്‍ നേ​ടി​യ ഹ്യൂ​ഗോ ലോ​റ​ന്‍റെ ഫ്ര​ഞ്ച് പ​ട ക​പ്പു​യ​ര്‍​ത്തി​യപ്പോൾ അത്
​ഫ്രാ​ന്‍​സി​ന്‍റെ ര​ണ്ടാം ലോ​ക​കി​രീ​ട നേ​ട്ട​മാ​യി മാറി.

മ​ത്സ​ര​ത്തി​ന് വി​സി​ല്‍ മു​ഴ​ങ്ങി​യ​തു മു​ത​ല്‍ ഇ​രു ടീ​മു​ക​ളും ആ​ക്ര​മി​ച്ചു ക​ളി​ച്ചെ​ങ്കി​ലും ആ​ദ്യ​പ​കു​തി​യി​ല്‍ ക്രൊ​യേ​ഷ്യ​യാ​യി​രു​ന്നു കൂ​ടു​ത​ല്‍ ആ​ക്ര​മ​ണ​കാ​രി​ക​ള്‍. രാഷ്ട്രീയ അനിശ്ചിതത്വവും സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായ ക്രൊ​യേ​ഷ്യയ്ക്ക് ലോകകപ്പിലെ രണ്ടാം സ്ഥാനം ഏറെ ആശ്വാസകരമാണ്.

അ​ത്ഭു​ത​ങ്ങ​ള്‍ സൃ​ഷ്ടി​ച്ച്‌ മു​ന്നേ​റി​യ ബെ​ല്‍​ജി​യ​ത്തി​ന്‍റെ സു​വ​ര്‍​ണ്ണ ത​ല​മു​റ​യെ പി​ടി​ച്ചു​ കെ​ട്ടിയാണ് ഫ്രാ​ന്‍​സ് ക​ലാ​ശ​പോരാട്ടത്തിന് യോ​ഗ്യ​ത നേ​ടിയത്. ബെ​ല്‍​ജി​യ​ത്തെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് കീ​ഴ​ട​ക്കി​യ ഫ്രാ​ന്‍​സി​ന്‍റെ കു​തി​പ്പ് ബെ​ല്‍​ജി​യ​ത്തി​ന്‍റെ ലോ​ക​ക​പ്പ് മോ​ഹ​ങ്ങ​ള്‍ ഇ​രു​ട്ടി​ലാ​ക്കുകയായിരുന്നു.

ലോകകപ്പ് ചരിത്രത്തിൽ ​മൂന്നാം ത​വ​ണ​യും ഫ്രാ​ന്‍​സ് ലോ​ക​ക​പ്പ് ഫൈ​ന​ലി​ല്‍ എ​ത്തിയപ്പോൾ ആരാധകർ ആശങ്കയിലായിരുന്നു.1998-ല്‍ ​ചാമ്പ്യ​ന്മാ​രായിരുന്നുവെങ്കിലും 2006-ലെ ​ഫൈ​ന​ലി​ല്‍
ഫ്രാ​ന്‍​സ് ഇ​റ്റ​ലി​യോ​ട് പരാജയപ്പെട്ടതിന്റെ ഓർമ്മകളാണ് ആരാധകരിൽ ആശങ്ക നിറച്ചത്.

World Cup , FIFA, 2018, controversy, celebration, India, Kiran Bedi, Aishwarya rai , Russia, Putin, Qatar, flex, Pinarayi, France, Croatia

എന്നാൽ ആശങ്കകളെല്ലാം അസ്ഥാനത്താണെന്ന് ആരാധകരെ ബോധ്യപ്പെടുത്തിക്കൊണ്ട് ക്രൊയേഷ്യയെ 4-2-ന്​ പരാജയപ്പെടുത്തിയ​ ഫ്രാന്‍സ്​ 2018 ഫിഫ ലോകകപ്പ്​ ഉയര്‍ത്തുകയായിരുന്നു.

അപ്പോഴിനി 2022-ൽ ഖത്തറിൽ കാണാം. അതിനിടയിൽ ലോകത്ത് എന്തെല്ലാം സംഭവവികാസങ്ങൾ അരങ്ങേറിയാലും ഈ കളിയോടുള്ള ജ്വരം ആരാധകരിൽ അടങ്ങില്ലെന്ന് ഓരോ ഫുട്‍ബോൾ മാമാങ്കവും നമ്മെ ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

സ്ത്രീവിരുദ്ധത വാഴുന്ന സൈബറിടങ്ങൾ

സൂപ്പര്‍കിഡ്സിന് ഗവര്‍ണറുടെ ക്ഷണവും ഉപഹാരവും