World Environment Day, top 5 ,affordable ,CNG Cars , buy , India ,
in , , ,

ഇതാ അഞ്ച് പരിസ്ഥിതി സൗഹൃദ കാറുകൾ; അതും കൊക്കിലൊതുങ്ങുന്ന വിലയിൽ

സാധാരണക്കാരായ വാഹന ഉടമകളുടെ മനസ്സിൽ തീകോരിയിട്ടു കൊണ്ടാണ് പെട്രോൾ ഡീസൽ വില നാൾക്കു നാൾ കുതിച്ചുയരുന്നത്.  അടുത്ത കാലത്തു തന്നെ അത് താഴ്ന്ന നിലയിലെത്തുമെന്ന പ്രതീക്ഷ പുലർത്തുന്നത് അസ്ഥാനത്താണെന്ന് റിപ്പോർട്ടുകൾ സൂചന നൽകുന്നു. ഈ സാഹചര്യത്തിലാണ് പരിസ്ഥിതി സൗഹൃദ വാഹനങ്ങളായ സി എൻ ജി കാറുകളുടെ ( CNG Cars ) പ്രസക്തി വർദ്ധിക്കുന്നത്.

മോഡി സർക്കാർ അധികാരത്തിലേറിയതിനു ശേഷം ഇന്ധന വിലയിൽ ഉണ്ടായ ക്രമാതീതമായ കുതിച്ചു ചാട്ടം മുഴുവൻ ജനങ്ങളെയും ആശങ്കാകുലരാക്കിയിട്ടുണ്ട്. പൊതുഗതാഗതവും കാർ പൂളിങ്ങും പോലുള്ള ബദൽ സംവിധാനങ്ങൾ ഉപയോഗപ്പെടുത്താമെങ്കിലും സ്വകാര്യ വാഹനങ്ങൾ പൂർണമായും ഒഴിവാക്കിയുള്ള യാത്രകൾ അത്രകണ്ട് പ്രായോഗികവുമല്ല.

ഇലക്ട്രിക് കാറുകൾ ഒരു സാധ്യതയാണ്. എന്നാൽ പെട്രോളും സി എൻ ജിയും ഒരേപോലെ ഉപയോഗപ്പെടുത്താവുന്ന കാറുകളാണ് കൂടുതൽ നല്ലത്. നഗര വാസികളെ സംബന്ധിച്ച് ഡീസലിനെയും പെട്രോളിനെയും അപേക്ഷിച്ചുള്ള വിലക്കുറവും റീഫില്ലിങ്ങ് സൗകര്യങ്ങളും സി എൻ ജിക്കുള്ള സാദ്ധ്യതകൾ വർധിപ്പിക്കുന്നു.

കൂടാതെ ഇവയ്ക്ക് കൂടുതൽ മൈലേജുമുണ്ട്. കൂടാതെ മലിനീകരണം കുറവായതിനാൽ ഈ വാഹനങ്ങൾ പരിസ്ഥിതി സൗഹാർദ്ദവുമാണ്.

വരൂ, ലോക പരിസ്ഥിതി ദിനത്തിൽ ഇന്ത്യൻ വിപണിയിൽ ചലനങ്ങൾ സൃഷ്ടിക്കുന്ന ചില സി എൻ ജി കാറുകളെ പരിചയപ്പെടാം.

ടാറ്റ നാനോ ഇമാക്സ് സി എൻ ജി

CNG cars, Tata

വിപണിയിൽ ലഭ്യമായതിൽ ഏറ്റവും കുറഞ്ഞ വിലയുള്ള സി എൻ ജി കാർ 2.96 ലക്ഷം രൂപയിൽ തുടങ്ങുന്ന ടാറ്റ നാനോ ഐമാക്സ് കാറുകൾ തന്നെ. സി എൻ ജി കിറ്റ് ഘടിപ്പിച്ച ടാറ്റ നാനോ ഇമാക്സ് എക്സ് എം എന്ന ഒറ്റ വേരിയന്റ് മാത്രമേ ഈ വിഭാഗത്തിൽ ഉള്ളൂ.

മാരുതി സുസുക്കി ആൾട്ടോ സി എൻ ജി

Maruti Suzuki Alto CNG-car-blivenews.com

മൊത്തം നാല് വേരിയന്റുകളാണുള്ളത് ; 800 cc യിലും കെ 10 ലുമായി രണ്ട് മോഡലുകൾ ലഭ്യമാണ്.

ഇതിൽ ആൾട്ടോ 800 സി എൻ ജി യുടെ തുടക്ക വില 3.71 ലക്ഷവും ആൾട്ടോ കെ 10 നിന്റേത് 4.14 ലക്ഷവുമാണ്.

വിലക്കുറവുണ്ടെങ്കിലും നാനോയിൽ താല്പര്യമില്ലാത്തവർക്ക് മാരുതി ആൾട്ടോ സി എൻ ജി യാണ് നല്ലത്. വിപണിയിൽ 50 ശതമാനത്തിലേറെ കൈവശമുള്ള കമ്പനിയാണ് മാരുതി എന്ന പ്രത്യേകതയുമുണ്ട്.

മാരുതി സുസുകി വാഗൺ ആർ സി എൻ ജി

car

രാജ്യത്തെ ഏറ്റവും വിജയകരമായ ഹാച്ച് ബേക്കുകളിൽ ഒന്നാണ് മാരുതി സുസുകി വാഗൺ ആർ സി എൻ ജി. വിശാലമായ ക്യാബിനും വിലക്കുറവുമാണ് ഇതിനെ ആകർഷണീയമാക്കുന്നത്.

രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കുന്ന 5 പ്രധാന കാറുകളിൽ മാരുതി സുസുകി വാഗൺ ആർ സി എൻ ജി എപ്പോഴും ഇടം പിടിക്കുന്നുണ്ട്. 4.68 ലക്ഷമാണ് സി എൻ ജി മോഡൽ വാഗൺ ആറിന്റെ ആരംഭ വില.

മാരുതി സുസുകി സെലേറിയോ സി എൻ ജി

Maruti Suzuki Celerio-CNG-blivenews.com

ഹ്യൂണ്ടായ് , മഹീന്ദ്ര കമ്പനികളും സി എൻ ജി മോഡലുകൾ ഇറക്കുന്നുണ്ടെങ്കിലും അവരൊന്നും റീറ്റെയ്ൽ വിപണിയിൽ കാലെടുത്ത് വച്ചിട്ടില്ല എന്ന പരിമിതിയുണ്ട്. ഇവിടെയാണ് മാരുതി വ്യത്യസ്തമാകുന്നത്.

5.14 ലക്ഷം രൂപ ആരംഭ വിലയുള്ള രണ്ട് സെലേറിയോ സി എൻ ജി മോഡലുകളാണ് വിപണിയിലുള്ളത്.

മാരുതി സുസുകി എർട്ടിഗ സി എൻ ജി

Maruti_Suzuki_Ertiga_CNG-blivenews.com

ഏഴു സീറ്റുകളുള്ള തങ്ങളുടെ ഏറ്റവും പോപ്പുലറായ മൾട്ടി പർപ്പസ് വെഹിക്കിൾ (mpv ) എർട്ടിഗയിലാണ് സി എൻ ജി വേർഷൻ അവതരിപ്പിച്ചിട്ടുള്ളത്.

മാനുവൽ ഗിയർ ബോക്സോടെയുള്ള വി എക്സിൽ മാത്രമാണ് സി എൻ ജിയായുള്ള മാറ്റം വന്നിട്ടുള്ളത്. 8.27 ലക്ഷമാണ് ഇതിന്റെ വില.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Razan al-Najjar ,Gaza,Lini Puthussery ,India,Liberia,Women,Global Health,  Lini, Razan ,Salome ,  tribute, Jim Campbell, nurses, twitter, Nipah,  Lini Puthussery, Salome Karwah ,

ലിനി ഉൾപ്പെടെ വിട പറഞ്ഞ ഭൂമിയിലെ മൂന്ന് മാലാഖമാർക്ക് ലോകത്തിന്റെ ആദരം

Nipah , Shailaja , adjournment motion,assembly,kerala, KK Shailaja, health minister, reply, ban, fruits, vegetables, import, UAE, Saudi Arabia, Qatar, treatment, precautions, Nipah virus, PSC exams , postponed, health minister, online exams, Malappuram, Kozhikode, patients, precautions, nipah-deaths-funeral-nurse-lini-asokan-rajan-case-police

നിപ: സഭയിൽ അടിയന്തര പ്രമേയ നോട്ടീസ്; മറുപടിയുമായി ആരോഗ്യമന്ത്രി