World Hypertension Day ,2018,May, 17, blood pressure , World Hypertension League, patients, precautions, food, treatment, awareness, 
in , ,

ഇന്ന് ലോക രക്തസമ്മർദ്ദ ദിനം: ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ഇന്ന് ലോക രക്തസമ്മർദ്ദ ദിനം ( World Hypertension Day ). രക്തസമ്മർദ്ദത്തിന്റെ ( blood pressure ) പ്രത്യാഘാതങ്ങളാൽ പ്രതിവർഷം ആഗോളതലത്തിൽ പത്തു ദശലക്ഷം ആളുകൾ മരണമടയുന്നതായി കണക്കുകൾ വ്യക്തമാകുന്നു. ഇക്കൂട്ടരിൽ പകുതിയിലധികം പേരും തങ്ങളെ മരണത്തിലേയ്ക്ക് നയിക്കുന്നത് അമിത രക്തസമ്മർദ്ദമാണെന്ന് നേരത്തെ തന്നെ തിരിച്ചറിയുന്നില്ല എന്നതാണ് സത്യം.

ഈ സാഹചര്യത്തിലാണ് വേൾഡ് ഹൈപ്പർ ടെൻഷൻ ലീഗും ഇന്റർനാഷണൽ സൊസൈറ്റി ഓഫ് ഹൈപ്പർ ടെൻഷനും സംയുക്തമായി ലോക പ്രഷർ ദിനത്തിന്റെ സന്ദേശമായ ‘നിങ്ങളുടെ പ്രേഷറിന്റെ അളവുകൾ അറിയുക’ എന്ന് പ്രഖ്യാപിച്ചത്.

ബഹുഭൂരിപക്ഷം രാജ്യങ്ങളിലെ 50 ശതമാനം ആളുകൾക്കും തങ്ങൾക്ക് ഉയർന്ന രക്തസമ്മർദ്ദമുണ്ടെന്ന യാഥാർഥ്യം അറിയില്ലെന്നാണ് ആരോഗ്യ വിദഗ്ദ്ധർ സാക്ഷ്യപ്പെടുത്തുന്നത്. ചില രാജ്യങ്ങളിൽ 75 ശതമാനം പേർക്കും ഇതിനെ കുറിച്ചുള്ള അവബോധമില്ലെന്ന വേൾഡ് ഹൈപ്പർ ടെൻഷൻ ലീഗിന്റെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നതാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രഷർ രോഗികളുള്ളത് വാണിജ്യ നഗരമായ മുംബൈയിലാണ്.

കേരളത്തിലെ സ്ഥിതിയും പരിതാപകരം തന്നെ. 75 ലക്ഷത്തിലധികം മലയാളികൾ പ്രഷറിന്റെ വിവിധ പ്രത്യാഘാതങ്ങൾ അനുഭവിക്കുന്നുണ്ട്. അമിത രക്തസമ്മർദ്ദത്തെ പറ്റിയും അതിന്റെ മാരകമായ പ്രത്യാഘാതങ്ങളെപ്പറ്റിയും പൊതുവെയുള്ള അജ്ഞാത ദൂരീകരിക്കുക എന്നതാണ് മെയ് 17-ലെ ഇന്ന് ലോക രക്തസമ്മർദ്ദ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്.

world-hypertension-day-2018may-17-blood-pressure-food-blivenews.com

അനുബന്ധരോഗങ്ങൾ

രക്താതിമർദ്ദം മൂലം ശുദ്ധരക്തധമനികളുടെ ഇലാസ്തികത നഷ്ടപ്പെടുന്നതിനാൽ ഹൃദയസംബന്ധിയായ അസുഖങ്ങൾ, പക്ഷാഘാതം എന്നിവ ഉണ്ടാവാനുള്ള സാധ്യത വർദ്ധിക്കുന്നു. ഹൃദയസ്തംഭനം, ഇടത് വെൻട്രിക്കിളിന്റെ അമിതവളർച്ച എന്നിവയാണ് രക്താതിമർദ്ദം മൂലം ഉണ്ടാവുന്ന ഹൃദയസംബന്ധിയായ അസുഖങ്ങൾ.

രക്താതിമർദ്ദ റെറ്റിനോപതി, രക്താതിമർദ്ദ ന്യൂറോപതി എന്നിവ രക്താതിമർദ്ദം ഉള്ളവരിൽ കാണപ്പെടുന്ന സാധാരണ രോഗങ്ങളാണ്. രക്തസമ്മർദ്ദം വളരെ അധികമായാൽ രക്താതിമർദ്ദ എൻസെഫാലോപതി ഉണ്ടായേക്കാമെന്ന് ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.

പ്രതിരോധ മാർഗ്ഗങ്ങൾ

ശരീരഭാരം കുറയ്ക്കൽ, സ്ഥിരമായ വ്യായാമം എന്നിവ അത്യാവശ്യമാണ്. തന്മൂലം അവയവങ്ങളിലേക്കുള്ള രക്തയോട്ടം സുഗമമാകുകയും ഹൃദയത്തിന്റെ ജോലിഭാരം കുറയുകയും ചെയ്യുന്നു.

മദ്യപാനം പുകവലി എന്നിവ നിർത്തുന്നതിലൂടെ രക്തസമ്മർദ്ദം സാധാരണനിലയിലേക്ക് കൊണ്ടുവരാനാകും.

ധ്യാനം, യോഗ എന്നിവയിലൂടെ മാനസിക സംഘർഷം, പിരിമുറുക്കം എന്നിവ നിയന്ത്രിക്കുക.

ശബ്ദമലിനീകരണം, ഉയർന്ന വെളിച്ചം എന്നിവ ഒഴിവാക്കണം.

ഭക്ഷണക്രമീകരണം

ഭക്ഷണത്തിൽ ഉപ്പ് കുറച്ചു മാത്രം ഉപയോഗിക്കുക. ഭക്ഷണത്തിൽ സോഡിയം കുറയ്ക്കുന്നതിനോടൊപ്പം പൊട്ടാസ്യം കൂട്ടുകയും ചെയ്താൽ രക്താതിമർദ്ദം കൂടുതൽ വേഗത്തിൽ നിയന്ത്രിക്കാനാകും.

പൊട്ടാസ്യം, കാൽസ്യം, മാംസ്യങ്ങൾ എന്നിവ ധാരാളമുള്ള ഭക്ഷണമാണ് പൊതുവെ അഭികാമ്യം. ഭക്ഷണക്രമത്തിൽ ധാരാളം പഴങ്ങളും പച്ചക്കറികളും കൊഴുപ്പു കുറഞ്ഞ പാലുൽപ്പന്നങ്ങളും ഉൾക്കൊള്ളിക്കുക.

നട്ട്സ്, പൂരക ധാന്യങ്ങൾ, മീൻ, കോഴി, പഴങ്ങൾ, പച്ചക്കറികൾ എന്നീ ഭക്ഷണപദാർഥങ്ങളും നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്.

എന്നാൽ ചുവന്ന ഇറച്ചി, പലഹാരങ്ങൾ എന്നിവ കുറയ്ക്കാനും നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. കൂടാതെ ഭക്ഷണത്തിൽ പഞ്ചസാരയുടെ അളവ് കുറയ്ക്കുക.

world-hypertension-day-2018may-17-blood pressure-food-blivenews.com

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

UST Global , Microsoft, partnership ,  decodes , future of technology,digital journey ,art and technology , transform ,innovative ideas, customers,Future Decoded,Thiruvananthapuram campus ,Microsoft Leadership, Digital Experts, Developers , IT Pros ,Innovation and Leadership in Digital Transformation award

ഡിജിറ്റൽ പരിവർത്തന പ്രയാണത്തിന് യു എസ് ടി ഗ്ലോബലും മൈക്രോസോഫ്റ്റും കൈകോർത്തു

democracy , karnataka , yeddyurappa, BJP, Congress, Supreme court, case, sworn, chief minister,pledges, petition, democracy, governor, election,letter

കർണാടക: യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു; ജനാധിപത്യത്തിന് തിരിച്ചടിയെന്ന് ആക്ഷേപം